തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള ചരക്ക്‌യാത്രാ സൗകര്യം കൂട്ടും

തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള ചരക്ക്‌യാത്രാ സൗകര്യം കൂട്ടും

Tuesday January 31, 2017,

1 min Read

തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള ചരക്ക്‌യാത്രാ സൗകര്യം കൂട്ടുമെന്ന് സംസ്ഥാന തുറമുഖമ്യൂസിയംപുരാവസ്തുവകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിഭാഗത്തിന്റെ പുതിയ ജില്ലാതല ഓഫീസ് മുഹമ്മയിലെ ജലഗതാഗത വകുപ്പ് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് മന്ദിരത്തില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്ര ഉള്‍നാടന്‍ ജലഗതാഗതത്തിന് ബഹുമുഖ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഗതാഗതത്തിന് തടസ്സമാകുന്ന മണല്‍ത്തിട്ടകള്‍ ഡ്രഡ്ജ് ചെയ്ത് മാറ്റാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

image


ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനായി. കായല്‍ സമുദ്രതീര കയ്യേറ്റങ്ങള്‍ തടയുന്നതിന് ഹൈഡ്രോഗ്രാഫിക് സര്‍വ്വേ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാല്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ചുത്രേസ്യാ ജയിംസ്, മുഹമ്മ ഗ്രാമപഞ്ചായത്ത് അംഗം അജിത, ചീഫ് ഹൈഡ്രോഗ്രാഫര്‍ എ.പി. സുരേന്ദ്രലാല്‍, ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ ജി.സതീഷ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എസ്.പ്രകാശന്‍, പി.കെ.ഹരിദാസ്, പ്രസാദ്, ജേക്കബ് ഉമ്മന്‍, സന്തോഷ്‌കുമാര്‍, സ്റ്റേഷന്‍മാസ്റ്റര്‍ സാത്വികന്‍, ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു. തുറമുഖങ്ങള്‍, മത്സ്യബന്ധന തുറമുഖങ്ങള്‍, ഉള്‍നാടന്‍ ജലാശയം എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് സര്‍വ്വേ നടത്തുന്ന പ്രവര്‍ത്തനമാണ് ഓഫീസ് മുഖാന്തിരം നടക്കുക.