എഡിറ്റീസ്
Malayalam

റിസോഴ്സ് സാറ്റ് 2 A; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

TEAM YS MALAYALAM
10th Dec 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ISRO തങ്ങളുടെ RESOURCESAT-2A വിദൂരസംവേദന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

image


 ഈ വലിയ നേട്ടത്തില്‍ ISROയെയും ഇതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരേയും, സാങ്കേതിക വിദഗ്ദ്ധരേയും, തൊഴിലാളികളേയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 1235 കിലോ തൂക്കമുള്ള ഉപഗ്രഹത്തിന്റെ മിഷന്‍ ലൈഫ് അഞ്ച് വര്‍ഷമായിരിക്കും. വിവിധ ബാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു തരം ക്യാമറകളാണ് ഉപഗ്രഹത്തിലുള്ളത്. 

ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ സൂക്ഷിക്കുന്നതിന് 200 GB ശേഷിയുള്ള രണ്ട് റെക്കോര്‍ഡറുകളും, അവ ISROയിലേക്ക് അയക്കുന്നതിനുള്ള സൗകര്യവും ഉപഗ്രഹത്തിലുണ്ട്. നിരവധി വിക്ഷേപകണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ISROയുടെ തന്നെ PSLV റോക്കറ്റാണ് ഈ വിക്ഷേപണത്തിനുമുപയോഗിച്ചത്. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags