എഡിറ്റീസ്
Malayalam

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതാഴില്‍ വായ്പ

31st Jul 2017
Add to
Shares
10
Comments
Share This
Add to
Shares
10
Comments
Share

മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലീം, ജൈന, പാഴ്‌സി, സിക്ക്, ബുദ്ധ) 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.

image


 ഗ്രാമപ്രദേശത്ത് വസിക്കുന്ന 81,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് വസിക്കുന്ന 1,03,000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ഇതിനുപുറമേ ആറ് ലക്ഷത്തിന് താഴെ കുടുംബവാര്‍ഷിക വരുമാനമുള്ള പുരുഷന്‍മാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശ നിരക്കിലും പരമാവധി 30 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. കാര്‍ഷിക, ചെറുകിട വ്യവസായ, സേവന മേഖലയില്‍പ്പെട്ട ഏത് നിയമാനുസൃത സംരംഭത്തിനും വായ്പ നല്‍കും. തിരിച്ചടവ് കാലാവധി പരമാവധി 60 മാസം. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് പലിശയില്‍ പ്രതേ്യക ഇളവ് നല്‍കുമെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളേയോ വര്‍ക്കല, ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, തിരൂര്‍, വണ്ടൂര്‍ ഉപജില്ലാ ഓഫീസുകളേയോ സമീപിക്കണം.

Add to
Shares
10
Comments
Share This
Add to
Shares
10
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക