എഡിറ്റീസ്
Malayalam

കാഴ്ച പരിമിതര്‍ക്കായുള്ള വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ശാരദ-ബ്രയില്‍ റൈറ്റര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പരിശീലനം

1st Jun 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ആഭിമുഖ്യത്തില്‍ കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി ശാരദ-ബ്രയില്‍ റൈറ്റര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പരിശീലനം കാഴ്ചപരിമിതര്‍ക്കായുള്ള വഴുതക്കാട്ടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ നടക്കും. 

image


എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് 19ന് ഉച്ചക്ക് 12 ന് പരിശീലനം ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 അധ്യാപകര്‍ പങ്കെടുക്കും. ബ്രെയില്‍ ലിപിയുടെ അടിസ്ഥാനത്തില്‍ സാധാരണ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന് കാഴ്ച പരിമിതി തടസം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറാണ് ശാരദാ ബ്രയില്‍ റൈറ്റര്‍. സോഫ്റ്റ്‌വെയര്‍ സഹായത്താല്‍ പരാശ്രയമില്ലാതെ ഏതുഭാഷയും അനായാസം ടൈപ്പ് ചെയ്യാനാവും. സോഫ്ട്‌വെയര്‍ വികസിപ്പിച്ച നളിന്‍ സത്യന്‍, ആവശ്യമായ ഉപദേശം നല്‍കിയ കെ.സത്യശീലന്‍ മാസ്റ്റര്‍, ഈ മേഖലയിലെ വിദഗ്ധരായ ജലീല്‍, ബി.വിനോദ്, രജനീഷ്, രശ്മി, അന്‍വര്‍ തുങ്ങിയ അധ്യാപകര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക