എഡിറ്റീസ്
Malayalam

ആസ്ത്മയെ അതിജീവിച്ച് മൗണ്ട് എവറസ്റ്റ് കീഴടക്കിയ യുവാവ്

4th Jul 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ബംഗലൂരുക്കാരനായ സത്യരൂപ് സിദ്ധാന്തക്ക് കോളജ് പഠനകാലം മുതലാണ് ആസ്ത്മ പിടിപെട്ടത്. എപ്പോഴും കയ്യില്‍ ഇന്‍ഹെയ്‌ലര്‍ കരുതിയായിരുന്നു സത്യരൂപിന്റെ യാത്രകള്‍. മാത്രമല്ല അധികദൂരം സഞ്ചരിക്കാനുമാകില്ലായിരുന്നു. ഈ നിലയില്‍നിന്നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴടക്കാനുള്ള സത്യരൂപിന്റെ തീരുമാനം.

image


തന്റെ ജീവിതത്തെ ആസ്ത്മ കവര്‍ന്നെടുക്കുകയാണെന്നും ഇതിനെ ഏത് വിധേനെയും പ്രതിരോധിക്കണമെന്നും സത്യരൂപ് തീരുമാനിച്ചു. കോളജില്‍ പഠിക്കുന്ന സമയത്ത് സത്യരൂപ് പതിവായി ഓടുകയും നീന്തുകയും ശ്വസന വ്യായാമങ്ങള്‍ കൃത്യമായി ചെയ്യുകയും ചെയ്തു. ക്രമേണെ തനിക്ക് ഇന്‍ഹേലര്‍ സ്േ്രപ ചെയ്യുന്ന സമയങ്ങളുടെ എണ്ണം കുറച്ച് ഇന്‍ഹേലര്‍ ഇല്ലാതെ തന്നെ പഴയ രീതിയിലേക്ക് തിരിച്ചുവരാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

സുഖം പ്രാപിക്കുന്നതായി തോന്നിതുടങ്ങിയപ്പോള്‍ ആസ്ത്മ ഉണ്ടാക്കാനിടയുള്ള ഞണ്ട് പോലുള്ള മത്സ്യങ്ങള്‍ സത്യരൂപ് കഴിക്കാന്‍ കഴിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനൊന്നും ആത്സ്മയെ സത്യരൂപിലേക്ക് വീണ്ടുകൊണ്ടുവരാന്‍ ഇടയാക്കിയില്ല. ഡോക്ടറുടെയും പിതാവിന്റെയും ഉപദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു സത്യരൂപിന്റെ പല ശീലങ്ങളും. എന്നാല്‍ സത്യരൂപിന്റെ മാര്‍ഗം തന്നെ ലക്ഷ്യംകണ്ടു. നാല് വര്‍ഷം കൊണ്ട് ആത്സ്മയെ പൂര്‍ണമായും അതിജീവിച്ചു.

തന്റെ ആരോഗ്യകാര്യത്തില്‍ ആത്മവിശ്വാസം നേടിയെടുക്കാനായപ്പോള്‍ 2008ല്‍ തമിഴ്‌നാട്ടിലെ പാര്‍വതി മലൈയിലേക്ക് സത്യരൂപ് യാത്ര നടത്തി. ഇത് കൂടുതല്‍ മലകയറുന്ന തരത്തിലേക്ക് സത്യരൂപിന് പ്രേരകമായി. കുട്ടിക്കാലത്ത് വെക്കേഷന്‍ സമയത്ത് ഡാര്‍ജിലിംഗിലേക്കും സിക്കിമിലേക്കുമെല്ലാം പോയ അനുഭവം സത്യരൂപിന്റെ മനസില്‍ അവശേഷിച്ചിരുന്നു.

2010ല്‍ സത്യരൂപ് എവറസ്റ്റ് ബേസ് ക്യാമ്പ് സന്ദര്‍ശിച്ചു. തനിക്ക് എവറസ്റ്റ് കയറാന്‍ കഴിയുമെന്ന് മനസില്‍ ഉറപ്പിച്ചു. അതിനുള്ള പരിശീലനങ്ങളും തുടങ്ങി. കഴിഞ്ഞവര്‍ഷം സത്യരൂപ് എവറസ്റ്റ് കയറുന്നതിനായി 20 ലക്ഷം രൂപക്ക് ഫണ്ട് ശേഖരണം നടത്തി. എന്നാല്‍ നേപ്പാളിലുണ്ടായ വന്‍ ഭൂചലനം സത്യരൂപിനെയും ടീമിനെയും തില്‍നിന്ന് പിന്തിരിപ്പിച്ചു. ഈ വര്‍ഷം സത്യരൂപ് വീണ്ടും സത്യരൂപ് ടീമീല്‍ ചേര്‍ന്ന് അവരോടൊപ്പം എവറസ്റ്റിന് മുകളിലെത്തി.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക