എഡിറ്റീസ്
Malayalam

ഡീലോ: ഒരു സ്റ്റാര്‍ട് അപ്പ് വിജയഗാഥ കൂടി

19th Sep 2016
Add to
Shares
7
Comments
Share This
Add to
Shares
7
Comments
Share

ചുറ്റുവട്ടത്തെ വിപണിയെക്കുറിച്ച് അറിയാന്‍ അധികം അലയേണ്ടതില്ല. നിങ്ങളെ സഹായിക്കാന്‍ ഇനി ഡീലോയുണ്ട്. ചെറുകിട വ്യാപാരികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍, വ്യവഹാരങ്ങള്‍, കിഴിവുകള്‍എന്നിവ ഓണ്‍ലൈന്‍ക്ലാസിഫൈഡ്സ് പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍സഹായിക്കുന്ന വളരെ വ്യത്യസ്തമായ മൊബൈല്‍പ്ലാറ്റ്ഫോം ആയ ഡീലോ, 25,000 ലേറെ ഷോപ്പുകളും അഞ്ച് ലക്ഷത്തിലേറെ സജീവ ഉപയോക്താക്കളുമായി ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കാന്‍തയ്യാറെടുക്കുകയാണ്. നിലവില്‍തിരുവനന്തപുരത്ത് സജീവമായ ഈ മൊബൈല്‍ആപ്, ഇത്തരത്തില്‍ഇന്ത്യയില്‍പ്രവര്‍ത്തിക്കുന്ന സവിശേഷമായ ഏക ആപ്പാണ്. കച്ചവടക്കാര്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്തുകവഴി മികച്ച ബിസിനസ് പ്രദാനം ചെയ്യുന്നു ഈ പ്ലാറ്റ്ഫോം.

image


പ്രവര്‍ത്തന രീതി

ഉപഭോക്താക്കള്‍ക്ക് അവരുടെ ചുറ്റുപാടുമുള്ള ഓഫറുകള്‍തിരിച്ചറിയുന്നതിനും അവരുടെ സമയവും പണവും ലാഭിക്കുന്നതിനും ഞങ്ങള്‍സഹായിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പക്ഷെ ഇവിടുത്തെ ചെറുകിട വ്യാപാരികള്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍, വ്യവഹാരങ്ങള്‍, കിഴിവുകള്‍എന്നിവ ജനങ്ങളെ അറിയിക്കുന്നതിന് മതിയായ ഓണ്‍ലൈന്‍ക്ലാസിഫൈഡ് പ്ലാറ്റ്ഫോമുകള്‍ഒന്നും തന്നെ ഇല്ല. ഏറ്റവും അടുത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍, ഓഫറുകള്‍എന്നിവ കണ്ടെത്താന്‍സഹായിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും പ്രധാന പ്രത്യേകത. അതിനാല്‍ത്തന്നെ ഉപഭോക്താക്കള്‍ക്ക് യാത്രാവേളകളിലും ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താനാകും. നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിച്ചേരുന്നതിന് സഹായിക്കുന്ന ആപ്പിലെ നാവിഗേഷന്‍സംവിധാനം ഉപഭോക്താക്കള്‍ക്ക് മുതല്‍ക്കൂട്ടാകും.

ആപ്പിന്റെ സവിശേഷതകള്‍:

ഏറ്റവും മികച്ച ഡിസ്‌കൗണ്ട് വിലയിലുള്ള ഉത്പ്പന്നങ്ങള്‍ഇന്റര്‍നെറ്റ് വഴി കാണാന്‍ ഉപഭോക്താക്കളെ സഹായിക്കും. നിലവില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് നിരവധി വെബ്സൈറ്റുകളും ആപ്പുകളും ഉണ്ട്. എന്നാല്‍ ഏറ്റവും മികച്ചത് കണ്ടെത്തുക എന്നത് ദുഷ്‌കരമാണ്. എന്നാല്‍ ഞങ്ങളുടെ സ്മാര്‍ട്ട് അല്‍ഗൊരിതം ഈ പ്രശ്നം പരിഹരിച്ച് സമയവും പണവും ലാഭിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കും. പണം നേരിട്ട് വിനിയോഗിക്കാതെ ഏതാണ്ട് എല്ലാ ബില്ലുകളും ആപ്പ് വഴി അടയ്ക്കാന്‍സാധിക്കും. ഞങ്ങള്‍ഇതിന് ഡീലോ വാലറ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളേയും അവരുടെ റഫറല്‍ആക്ടിവിറ്റികളേയും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു അക്യുമുലേറ്റീവ് പോയിന്റ് സിസ്റ്റം ആണിത്. ഈ പോയിന്റുകള്‍ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ബില്‍അടയ്ക്കാന്‍കഴിയും. ഞങ്ങളുടെ ആപ്പ് ഉപയോഗിക്കാന്‍ചെലവഴിക്കുന്ന സമയം ഉപഭോക്താക്കള്‍ക്ക് ഗുണകരമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

image


നിങ്ങള്‍ ഡീലോയെ ഏത് സ്ഥാനത്താണ് കാണുന്നത്? എന്തുകൊണ്ട്?

ഞങ്ങള്‍സ്വയം ഗൂഗിള്‍ഷോപ്പു പോലെയാണ് വിലയിരുത്തുന്നത്. അതായത് ഓണ്‍ലൈന്‍എന്നോ ഓഫ് ലൈന്‍ എന്നോ വ്യത്യാസം ഇല്ലാതെ ന്യായമായ വിലയില്‍ഉത്പ്പന്നങ്ങള്‍വാങ്ങുവാന്‍ഉപഭോക്താക്കളെ സഹായിക്കുന്ന സേവനം എന്ന നിലയാണ് ഞങ്ങള്‍സ്വയം കാണുന്നത്.

എന്തിന് വേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളുന്നത്

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ചുറ്റുപാടുമുള്ള മികച്ച ഉത്പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് വിലയില്‍ ഇന്റര്‍നെറ്റ് വഴി കണ്ടെത്തുന്നതിനാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. അതേസമയം തന്നെ ചെറുകിട വ്യാപാരികളെ പ്രൊമോട്ട് ചെയ്യുകയും വേണം. ഞങ്ങളുടെ ആപ്പിലൂടെ ചെലവഴിക്കുന്ന സമയം ഡീലോ വാലറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഗുണകരമാക്കുക എന്നതിനും ഞങ്ങള്‍പ്രാമുഖ്യം നല്‍കുന്നു.

പങ്കാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

നിലവില്‍ഞങ്ങള്‍ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, ഫര്‍ണിച്ചര്‍, റെസ്റ്റോറന്റുകള്‍തുടങ്ങി കുറച്ച് മേഖലകളില്‍മാത്രമേ ശ്രദ്ധ പതിപ്പിക്കുന്നുള്ളൂ. ഏതെങ്കിലും പ്രത്യേക മാനദണ്ഡങ്ങള്‍ഞങ്ങള്‍വെക്കുന്നില്ല. വ്യാപാരവും ഡിസ്‌കൗണ്ടുകളോ ഓഫറുകളോ ഉള്ള ഏത് സ്ഥാപനത്തേയും, അവര്‍തങ്ങളുടെ പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്തിപ്പെടാന്‍ആഗ്രഹിക്കുന്നവരാണെങ്കില്‍ഞങ്ങള്‍പങ്കാളികളാക്കും.

image


ഒരു വര്‍ഷക്കാലയളവിലെ ലക്ഷ്യങ്ങള്‍? ഭൂമിശാസ്ത്രപരമായും കച്ചവടപരമായും?

ഒരു വര്‍ഷത്തിനുള്ളില്‍ചെന്നൈ, ബംഗളുരു, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍25,000 സ്ഥാപനങ്ങളും അഞ്ച് ലക്ഷത്തോളം സജീവ ഉപഭോക്താക്കളുമായി പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ഞങ്ങള്‍ലക്ഷ്യമിടുന്നത്.

മുഖ്യ എതിരാളികളും അവരോടുള്ള സമീപന രീതിയും

ലിറ്റില്‍, ജസ്റ്റ് ഡയല്‍എന്നിവയെ ആണ് മുഖ്യ എതിരാളികളായി ഞങ്ങള്‍കാണുന്നത്. പരാജയപ്പെടുത്താനാകാത്ത ഉപഭോക്തൃ പിന്തുണ, ഉപഭോക്താക്കളുടേയും ഷോപ്പുകളുടേയും ആവശ്യങ്ങള്‍, പ്രതികരണങ്ങള്‍എന്നിവ മനസിലാക്കിയ ശേഷം നവീനമായ സവിശേഷതകളോടെ പ്ലാറ്റ്ഫോം മികവുറ്റതാക്കുക എന്നിവ വഴി എതിരാളികളെ നേരിടാനാണ് ഞങ്ങള്‍ഉദ്ദേശിക്കുന്നത്.

കരുത്തായി ജീവനക്കാര്‍

നിലവില്‍ ഞങ്ങളുടെ കമ്പനിയില്‍ഏഴ് ആളുകളാണ് ഉള്ളത്. ടെക്നിക്കല്‍വിഭാഗത്തില്‍ നാലും കസ്റ്റമര്‍റിലേഷന്‍ഷിപ്പ് ഓഫീസറായി ഒരാളും രണ്ട് സെയില്‍സ് സ്റ്റാഫുകളും. ഇപ്പോള്‍കസ്റ്റമര്‍റിലേഷന്‍ഷിപ്പ് ഓഫീസര്‍തന്നെയാണ് ഉപഭോക്താക്കളുടേയും വ്യാപാരികളുടേയും പ്രശ്നങ്ങള്‍പരിഹരിക്കുന്നതും.

image


ദിശാബോധമേകി മാനേജ്‌മെന്റ്‌

സഹീര്‍എം. എസ് - സി ഇ ഒയും സ്ഥാപകനും. എംബിഎ ബിരുദധാരിയായ ഷഹീറിന് പ്രമുഖ കമ്പനികളില്‍അഞ്ച് വര്‍ഷത്തിലേറെ മാര്‍ക്കറ്റിങ് മാനേജരായി പ്രവര്‍ത്തിച്ച് അനുഭവ പരിചയമുണ്ട്. ഒപ്പം ഒരു ടീമിനെ കൈകാര്യം ചെയ്യാനുള്ള മികവുമുണ്ട്.

മനാഫ് - സി ടി ഒയും സഹസ്ഥാപകനും. ബി ടെക് ബിരുദധാരിയായ മനാഫിന് വിദേശത്ത് ഉള്‍പ്പെടെ പ്രമുഖ മള്‍ട്ടി നാഷണല്‍കമ്പനികളില്‍ഒമ്പത് വര്‍ഷത്തിലേറെ മാര്‍ക്കറ്റിങ് മാനേജരായി പ്രവര്‍ത്തിച്ച് പരിചയം ഉണ്ട്. മികച്ച ടീം മാനേജരുമാണ്.

ജിയാസ്- ടെക്നിക്കല്‍അഡൈ്വസര്‍. ബിറ്റ്സ് പിലാനിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ജിയാസിന് ഐടി മേഖലയില്‍16 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. കഴിഞ്ഞ 11 വര്‍ഷം മാനേജരായി പ്രവര്‍ത്തിച്ച് പരിചയവുമുണ്ട്.

ജോണ്‍സണ്‍ജോസഫ്- മാര്‍ക്കറ്റിങ് അഡൈ്വസര്‍. ഐഐഎം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജോണ്‍സണ് റീടെയില്‍മേഖലയില്‍18 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുണ്ട്. കൂടാതെ ഐസിഐസിഐ, റിലയന്‍സ് ട്രെന്‍ഡ്സ്, സ്പെന്‍സര്‍എന്നിവിടങ്ങളില്‍ഏറെക്കാലം മാനേജരായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തും ഉണ്ട്.

Add to
Shares
7
Comments
Share This
Add to
Shares
7
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക