എഡിറ്റീസ്
Malayalam

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരമേകി ഇന്‍ഡീവുഡിന്റെ മീഡിയ എക്‌സലന്‍സ് അവാര്‍ഡുദാനം

TEAM YS MALAYALAM
9th Mar 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഡല്‍ഹി പ്രസ്സ് ക്ലബ്ബില്‍ ഇന്‍ഡീ വുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി മാധ്യമ പ്രവര്‍ത്തരെ ആദരിച്ചു. ഫെബ്രുവരിയില്‍ ചെന്നൈ പ്രസ്സ് ക്ലബില്‍ വെച്ച് നടത്തിയ പ്രസ്സ് കോണ്‍ഫറന്‍സില്‍ ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവലിന്റെ മൂന്നാം പതിപ്പിന് ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവലിന്റെ ഫൗണ്ടര്‍ ഡയറക്ടര്‍ കൂടിയായ സോഹന്‍ റോയ് സമാരംഭം കുറിച്ചിരുന്നു. 2 D എന്റര്‍ടെയ്ന്‍മന്റ് സി ഇ ഒ രാജശേഖര പാണ്ഡ്യനായിരുന്നു മുഖ്യാതിഥി. 

image


അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഡല്‍ഹിയിലും അവാര്‍ഡ് ദാനം സംഘടിപ്പിച്ചത്. ഉര്‍വ്വശി റിട്രീറ്റ്‌സിന്റെ പ്രൊപ്രൈറ്ററും രാജ്പുതാന കളക്റ്റീവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ഖിംഷര്‍ ഫോര്‍ട്‌സിന്റെ ഡയറക്ടറുമായ ജയ്പൂര്‍ റാണി ഉര്‍വ്വശി സിങ്ങായിരുന്നു മുഖ്യാതിഥി. കോര്‍പറേറ്റ് ഓഫീസില്‍ അഡ്മിനിസ്‌ട്രേഷന്‍ ജോലി നിര്‍വഹിക്കുന്നതിനോടൊപ്പം സ്വന്തമായൊരു മോഹിനിയാട്ടം അക്കാദമി കം പെര്‍ഫോമന്‍സ് ആര്‍ട്‌സ് സെന്ററിന്റെ പണിപ്പുരയിലുള്ള ശ്രീവിദ്യ ലക്ഷ്മണ സ്വാമിയും ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയിലെ മെമ്പറുമായ പ്രൊഫസര്‍ ഡോ.എസ്. ശിവകുമാറും മറ്റ് മുഖ്യാതിഥികളായി. 2017 ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവല്‍ ഡിസംബര്‍ 1 നും 4 നും ഇടയ്ക്ക് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വിപുലമായ് കൊണ്ടാടാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

image


പരമ്പരാഗത രീതികളെ തച്ചുടച്ച് സമാനതയില്ലാത്ത ചിന്താഗതി സ്വീകരിച്ച് സംസ്‌കാരമെന്നും ഭാഷയെന്നും അതിര്‍വരമ്പുകളില്ലാതെ ഏകോപിപ്പിച്ച് കല്പിത വ്യവസ്ഥകളെ തച്ചുടച്ച് പിന്‍ഗാമികള്‍ക്ക് പുത്തന്‍ വഴികാട്ടിയായ് പുരോഗമിക്കുകയാണ് ഇന്‍ഡീവുഡ്. മുമ്പത്തെക്കാള്‍ മൂന്നിരട്ടി വിപുലീകൃതമാക്കി ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവലിന്റെ മുന്നാം പതിപ്പ്, അത് വിസ്തൃതിയിലാകട്ടെ ദേശീയ അന്തര്‍ദേശീയ മഹാരഥന്മാരുടെ സാന്നിദ്ധ്യമാകട്ടെ എന്തുകൊണ്ടും അതൊരുത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇന്‍ഡീവുഡ്. 

image


ഈ ഇന്‍ഡീവുഡ് മാമാങ്കത്തില്‍ സിനിമാ സംബന്ധിത ശോഭയോടൊപ്പം വ്യത്യസ്തമായ പല യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്, മികവുറ്റ സിനിമാ ശില്പികളുമായി രസകരമായൊരു ഒത്തുകൂടലും, ആവേശമുണര്‍ത്തുന്ന സിനിമ വ്യവസായത്തെയും ബിസ്‌നസ് അവസരങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതിനോടൊപ്പം വിനോദ പരിപാടികളും നെറ്റ് വര്‍ക്കിങ് സെഷനും . സ്ഥാപിത അതിര്‍ത്തികള്‍ ഭേദിച്ച് സിനിമ മേഘലയെ പ്രദക്ഷിണം വെച്ച് നടത്തുന്ന ഈ ഇവന്റ് തീര്‍ത്തും വ്യത്യസ്തമാണ്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ പ്രാദേശിക സിനിമകളുടെ ആവശ്യകത ഉയര്‍ത്തുക എന്ന ലക്ഷ്യവും എല്ലാതരത്തിലുള്ള സിനിമാ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനു പിന്നിലുണ്ട്.

image


പുത്തന്‍ തലമുറയെ താരപദവിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി ഇന്‍ഡീ വുഡ് റ്റാലന്റ് ഹന്‍ടും വേദിയെ തിളക്കമാര്‍ന്നതാക്കുന്നു.21 വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട കഴിവുള്ള കലാകാരന്മാരുടെ വിധിയാണ് ഇതിലൂടെ നിര്‍ണയിക്കപ്പെടുന്നത്. സ്വപ്നങ്ങള്‍ തിരിച്ചറിഞ്ഞുള്ള പുതിയൊരു തുടക്കത്തിനോടൊപ്പം ഈ വിനോദ മത്സരം ഓരോ മത്സരാര്‍ത്ഥികള്‍ക്കും ചിറക് വിടര്‍ത്തി പറക്കാനുള്ള പ്രോത്സാഹനമാണ്. സിനിമാ മേഖലയ്ക്ക് വേണ്ടി സംഭാവനയര്‍പ്പിച്ച മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു കൊണ്ടുള്ളതാണ് ഇന്‍ഡീവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ്.

image


സിനിമ കലാ സാംസ്‌കാരിക മേഘലയ്ക്ക് വേണ്ടി തന്റേതായൊരു സംഭാവനയര്‍പ്പിച്ച വരേയും ഏറെ സാഹസത്തിലൂടെ ഫലം കണ്ടെവരെയും നീണ്ട നാളത്തെ പ്രയത്‌നത്തിനൊടുവില്‍ ലക്ഷ്യം കണ്ടവര്‍ക്കം സ്‌പെഷ്യല്‍ ലൈഫ് റ്റൈമ് അച്ചീവ്മന്റ് അവാര്‍ഡ് നല്‍കി ആദരിക്കപ്പെടുന്നുണ്ട് ഇന്‍ഡീ വുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡിലുടെ.സമൂഹത്തിന് വിളക്കേന്തി വഴികാട്ടിയവര്‍ക്കും യുവതലമുറയ്ക്ക് മാതൃകയായവര്‍ക്കും അവരുടെ ലക്ഷ്യം പൂര്‍ത്തിയായതിന്റെ സന്തോഷത്തോടെയുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. എ എഫ് പി യിലെ ശ്രീമാന്‍ രവീന്ദ്രനും ന്യൂസ് 24 * 7 ലെ ശ്രീമാന്‍ ജേക്കബ് മാത്യുവുമാണ് ഈ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

image


സമകാലിക സമൂഹത്തിനും പുത്തന്‍ തലമുറയ്ക്കും പ്രചോദനമേകുകയും വഴികാട്ടുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ച് സ്‌പെഷ്യല്‍ റികൊഗ്‌നിഷന്‍ പുരസ്‌കാരം സമ്മാനിച്ചു. ആജ്തക്കിലെ ഗിരീഷ് നായര്‍ രാഷ്ട്ര ടൈംസിലെ സുനില്‍ പരാശര്‍ എ ബി പി ന്യൂസിലെ ആശിഷ് വാഹി ഫ്രീലാന്‍സുകാരായ സത്പാല്‍ ,വിരേന്ദ്ര മെഹ്ത ഫിലിം ജേണലിസ്റ്റും ക്രിട്ടിക്കുമായ വിനായക് ചക്രവര്‍ത്തി ചീഫ് ഫോട്ടോഗ്രഫറായ ഗണേഷ് ബിഷ്‌ക് സീനിയര്‍ ഫോട്ടോഗ്രഫറായ മൊഹമ്മദ് ഇല്യാസ് പഞ്ചാബ് കേസരിയിലെ സജ്ജന്‍ ചൗദരി ജയ്ഹിന്ദ് ടിവിയിലെ ബി.എസ്.ഷിജു സി ടി വി യിലെ സെലിബ്രറ്റി ആങ്കറായ ഭാവ്‌ന മുഞ്ചല്‍ പിടിഐ ലെ മാനവേന്ദര്‍ വശിഷ്ട് ഐ ബി സിയിലെ രവികാന്ത് മിട്ടല്‍, സയദ് അഹമ്മദ് അലി ഫിലിം ക്രിട്ടിക്കായ ചന്ദര്‍ മോഹന്‍ ഷര്‍മ്മ, മറുഫ് രാസാ ആജ് തക്കിലെ രോഹിത് വിശ്വകര്‍മ്മ ഡെയ്‌ലി ബന്ദേമാതറം ചീഫ് റിപ്പോര്‍ട്ടറായ മുര്‍ഷിദ് കരീം ഇന്ത്യ ന്യൂസ് ചാനല്‍ ഹെഡ് റാഷിദ് ഹഷ്മി ടൈംസ് നൗവിലെ പ്രേമ ശ്രീദേവി സീനിയര്‍ ജേണലിസ്റ്റായ ജയന്‍ എന്‍ഡിടിവിയിലെ ഗീത ജോഷിതുടങ്ങിയവരാണ് മറ്റ് വിഭാഗങ്ങളില്‍ ഡല്‍ഹി മീഡിയ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായവര്‍. 

image


ഈ അവാര്‍ഡിന്റെ ആദ്യ പതിപ്പ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലും രണ്ടാമത്തേത് ഗോവയിലെ ഹോട്ടലായ ഫിഡല്‍ ഗോവയിലും മൂന്നാമത്തേത് കര്‍ണാടക ചലനചിത്ര അക്കാദമിയിലുമായിരുന്നു സംഘടിപ്പിച്ചത്. ഡല്‍ഹിയില്‍ അരങ്ങേറുന്ന ഈ അവാര്‍ഡ് ദാനവും വന്‍ വിജയമാകുമെന്നതില്‍ സംശയമില്ല. പ്രശസ്ത മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തോടെ അരങ്ങേറിയ പരിപാടികളെല്ലാം ഏറെ അഭിനന്ദനത്തിന് പാത്രമായിട്ടുണ്ട്.ഇന്ത്യയിലെ എല്ലാ പ്രമുഖ സ്ഥലങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനമേകി ഈ അവാര്‍ഡ് മാമാങ്കം ഉണ്ടാകും. പ്രൊജക്ട് ഇന്‍ഡീവുഡിനെറ ഭാഗമായുള്ള മീഡിയ എക്‌സലന്‍സ് അവാര്‍ഡ് വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ്.

image


പ്രൊജക്ട് ഇന്‍ഡീവുഡെന്ന 10 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുള്ള സംരംഭത്തിന്റെ ആശയവും സോഹന്‍ റോയ് തന്നെയാണ്. 2000 ത്തോളം ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടേയും മള്‍ട്ടിമില്യനറുകളെയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സിനിമയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്തിക്കാനുള്ള പുറപ്പാടിലാണ് പ്രൊജക്ട് ഇന്‍ഡീവുഡിന്റെ കപ്പിത്താനായ സോഹന്‍ റോയ്.

image


നിര്‍മ്മാണത്തിലും സ്‌ക്രീനിങ്ങിലും മാര്‍ക്കറ്റിങ് തന്ത്രങ്ങളിലും നൂതനമായതും വിപ്ലവാത്മകമായതുമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഇന്ത്യന്‍ സിനിമയെ ബിസ്സ്‌നസ് മോഡലാക്കാനുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം. ഡിസംബര്‍ 1 നും 4 നും ഇടയില്‍ രാമോജി സിറ്റിയില്‍ അരങ്ങേറുന്ന ഇന്‍ഡീ വുഡ് ഫിലിം കാര്‍ണിവല്‍ ദേശീയ ഇന്‍ഡീവുഡ് മീഡിയ എക്‌സലന്‍സുമായ് ചേര്‍ന്നൊരുക്കുന്നതാണ്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags