എഡിറ്റീസ്
Malayalam

നേട്ടങ്ങളില്‍ തടഞ്ഞു നില്‍ക്കാതെ മുന്നോട്ടുള്ള പ്രയാണമാണ് ലക്ഷ്യം: പിണറായി വിജയന്‍

13th Nov 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സംസ്ഥാനം നേടിയ നേട്ടങ്ങളില്‍ തളച്ചുനില്‍ക്കാതെ മുന്നോട്ടുപോകുകയാണ് നവകേരള മിഷന്‍ പദ്ധതികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ബഹുജനങ്ങളെ ഭാഗഭാഗാക്കി തദ്ദേശസ്ഥാപനങ്ങള്‍ വഴിയാകും പദ്ധതികള്‍ നടപ്പിലാക്കുക. നവകേരള മിഷന്റെയും സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും കാലാനുസൃതമായി ഇവ നിലനിര്‍ത്താന്‍ പല മേഖലകളിലും കഴിഞ്ഞിട്ടില്ല. ശരിയായ രീതിയിലുള്ള തുടര്‍പ്രവര്‍ത്തനം നടക്കാത്തതാണ് പ്രശ്‌നം. നവകേരളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കമാണീ മിഷനുകള്‍. ഇതിനായി നാലു മിഷനുകള്‍ ആറു മേഖലകളായി പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ വ്യാമോഹം സൃഷ്ടിക്കുകയല്ല, ചിട്ടയായി രൂപപ്പെടുത്തിയ കാര്യങ്ങള്‍ സമനിര്‍ത്താന്‍ പല മേഖലകളിലും കഴിഞ്ഞിട്ടില്ല. ശരിയായ രീതിയിലുള്ള തുടര്‍പ്രവര്‍ത്തനം നടക്കാത്തതാണ് പ്രശ്‌നം. നവകേരളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കമാണീ മിഷനുകള്‍. ഇതിനായി നാലു മിഷനുകള്‍ ആറു മേഖലകളായി പ്രവര്‍ത്തിക്കുന്നത്.

image


ജനങ്ങളില്‍ വ്യാമോഹം സൃഷ്ടിക്കുകയല്ല, ചിട്ടയായി രൂപപ്പെടുത്തിയ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുകയാണ്. ബഹുജനങ്ങളാകെ ഇതില്‍ ഭാഗമാക്കണം. ജനകീയ വികസനനയങ്ങളുടെ ആവിഷ്‌കാരമാണ് നടക്കുന്നത്. യഥാര്‍ഥപ്രവര്‍ത്തനം നടക്കേണ്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് കരുത്ത് പകരാന്‍ സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള മിഷനുകള്‍ പ്രവര്‍ത്തിക്കും. ഫലത്തില്‍, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാകും പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരിക. വികസനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടാന്‍ ഈ രീതിയിലുള്ള ഇടപെടല്‍ വഴിവെക്കും. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ പ്രാദേശികവികസനം ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യം. വകുപ്പുകളുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വകുപ്പുകളേയും ഒരു ചരടില്‍ കോര്‍ത്തപോലെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ക്കാകെയുള്ള സഹായം സമയബന്ധിതമായി ലഭ്യമാക്കും. മറ്റുതരത്തിലുള്ള പ്രാദേശികവിഭവസമാഹരണവും അനിവാര്യമാണ്. ജനങ്ങളാകെ ഒരുമയോടെയുള്ള പ്രവര്‍ത്തനത്തിന് അവരെ പൂര്‍ണമനസ്സോടെ പങ്കാളികളാനുള്ള ബോധമുണര്‍ത്തുന്ന പ്രചാരണം സംഘടിപ്പിക്കണം. പൊതുവേ സാമൂഹ്യപ്രതിബദ്ധതയുള്ള മലയാളികളെ ആ രീതിയിലേക്ക് തിരിച്ചുവിടാനാകണം. ജലസ്രോതസ്സുകളെ സംരക്ഷിക്കലും നിലനിര്‍ത്തലും പ്രധാന കടമയായി കാണണം. അങ്ങനെ സംരക്ഷിക്കുന്ന നിലവരുമ്പോള്‍ അവയുടെ മെച്ചപ്പെട്ട വിനിയോഗത്തിനും കഴിയും. ഇതിനുതകുന്നരീതിയില്‍ ജലസ്രോതസ്സുകള്‍ക്ക് ചുറ്റും കാര്‍ഷികപ്രവര്‍ത്തനങ്ങളും, തണ്ണീര്‍ത്തട വികസന പരിപാടികളും നടപ്പാക്കും. അടുത്തഘട്ടത്തില്‍ നദികളും, കായലുകളും വൃത്തിയാക്കാനും സംരക്ഷിക്കാനുമുള്ള വലിയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നും. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിഭംഗിയും അന്തരീക്ഷവും ജലസമ്പത്തുമൊക്കെ സംരക്ഷിച്ചാല്‍ കൂടുതല്‍ ടൂറിസം സാധ്യതയുമുണ്ടാകും. ഇതോടൊപ്പം, വീട്ടുമുറ്റത്തെ പച്ചക്കറി കൃഷിയും ജൈവകൃഷിയും പ്രോത്‌സാഹിപ്പിക്കാനാകണം. മാലിന്യസംസ്‌കരണം, ജലസമൃദ്ധി, കാര്‍ഷിക വികസനം തുടങ്ങി പരസ്പര പൂരകങ്ങളായ കണ്ണികളെ ഇണക്കിയാകും ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുക. വരുംതലമുറകള്‍ക്ക് എല്ലാ നന്‍മകളോടും നാടിനെ കൈമാറാനാകണം. നമ്മുടെ കുട്ടികളെ മുഖ്യധാര പൊതുവിദ്യാലയങ്ങളിലേക്ക് തിരികെക്കൊണ്ടുവരുന്നതിനും പൊതു വിദ്യാഭ്യാസം ഉറപ്പാക്കാനുമാണ് പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം. പശ്ചാത്തലസൗകര്യവികസനം, അക്കാദമിക മികവ് എന്നീ രണ്ടു കാര്യങ്ങള്‍ ഒരുമിച്ചാണ് പദ്ധതിയില്‍ കൊണ്ടുപോകുന്നത്. ഓരോ വീട്ടിലേയും ഒരാള്‍ക്കെങ്കിലും മെച്ചപ്പെട്ട തൊഴില്‍ പരിശീലനം, അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ സാമൂഹിക സേവനങ്ങള്‍, ചികില്‍സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങള്‍ എന്നിവയൊക്കെ അയല്‍പ്പക്കത്ത് ലഭ്യമാകുന്ന രീതിയില്‍ സുരക്ഷിത ഭവനങ്ങളാണ് 'ലൈഫ്' മിഷനില്‍ ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ ജനസൗഹൃദമാക്കി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും.

മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം ഉറപ്പാക്കും. ജീവന്‍രക്ഷാ മരുന്നുകള്‍ പോലും പുറത്തുനിന്നു വാങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കും. ഡോക്ടര്‍മാരുടെ കുറവ് നികത്താനും നഴ്‌സുമാര്‍ക്ക് നൈപുണ്യവികസനത്തിനും സൗകര്യമൊരുക്കും. ജനകീയാടിത്തറയില്‍ അവരുടെ പൂര്‍ണ പങ്കാളിത്തത്തോടെ മിഷനുകള്‍ നടപ്പാക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ പ്രാപ്തി സംബന്ധിച്ചും ആര്‍ക്കും സംശയമില്ല. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തിന് സംസ്ഥാന, ജില്ലാ മിഷനുകളും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിമാരും ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

    Latest Stories

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക