എഡിറ്റീസ്
Malayalam

നാസ്റ്റ് ട്രാവലര്‍ അവാര്‍ഡ് കേരള ടൂറിസത്തിന്

Sreejith Sreedharan
16th Dec 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഇന്ത്യയിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിനുള്ള കൊണ്ടേ നാസ്റ്റ് ട്രാവലര്‍ അവാര്‍ഡ് വീണ്ടും

image


കേരള ടൂറിസത്തിന് ലഭിച്ചു. ന്യൂഡല്‍ഹിയിലെ ഐ ടി സി മൗര്യ ഷെറട്ടനില്‍ നടന്ന ചടങ്ങില്‍ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിനുള്ള റണ്ണര്‍ അപ് പുരസ്‌കാരം കേരള ടൂറിസം ഏറ്റുവാങ്ങി.

ടൂറിസം, ട്രാവല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി വിനോദ് സുത്ഷിയില്‍ നിന്നും കേരള അഡിഷണല്‍ റെസിഡന്റ് കമ്മിഷണര്‍ രചന ഷാ പുരസ്‌കാരം ഏറ്റുവാങ്ങി. മാലിദീപ് ഹൈക്കമ്മീഷണര്‍ അഹമദ് മുഹമ്മദും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ട്രാവല്‍, ടൂറിസം, ആതിഥേയ മേഖലകളിലെ മികച്ച പ്രവര്‍ത്തനത്തിന് കൊണ്ടേ നാസ്റ്റ് ട്രാവലര്‍ മാസിക ഏര്‍പ്പെടുത്തിയ കൊണ്ടേ നാസ്റ്റ് ട്രാവലര്‍ ഇന്ത്യ റീഡേഴ്‌സ് ട്രാവല്‍ പുരസ്‌കാരം തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് നല്‍കുന്നത്. മാസികയുടെ വായനക്കാരാണ് ജേതാക്കളെ നിശ്ചയിക്കുന്നത്.

image


കേരളം സന്ദര്‍ശിച്ചവരുടെ ആദരമാണ് പുരസ്‌കാരമെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. ലോകമെമ്പാടും സഞ്ചരിക്കുന്നവര്‍ കേരളത്തെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ട്രാവല്‍, ടൂറിസം, ആതിഥേയ മേഖലകളിലെ വിവിധ വ്യവസ്ഥകളെ അധികരിച്ച് വ്യത്യസ്തരായവരുടെ വിലയിരുത്തലിലൂടെ ലഭ്യമായ ഈ പുരസ്‌കാരത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് കേരള ടൂറിസം സെക്രട്ടറി ജി കമലവര്‍ധന റാവു പറഞ്ഞു. ലോകത്തിലെ മുന്‍നിര വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags