എഡിറ്റീസ്
Malayalam

കേരളത്തില്‍ പുതിയ നാല് ദേശീയപാതകള്‍ക്ക് അംഗീകാരം

31st Mar 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

കേരളത്തിലെ 197 കിലോമീറ്റര്‍ വരുന്ന പുതിയ നാലു റോഡുകള്‍ നാഷണല്‍ ഹൈവേയായി കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി തത്വത്തില്‍ അംഗീകരിച്ചതിന്റെ അറിയിപ്പ് പൊതുമരാമത്ത് വകുപ്പിനു ലഭിച്ചതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

image


കേരളത്തിലുള്ള തിരുവനന്തപുരം - തെന്മല റോഡ്, കേരളത്തിലും കര്‍ണ്ണാടകത്തിലുമായി വരുന്ന ഹോസ്ദുര്‍ഗ് - പാണത്തൂര്‍ - ഭാഗമണ്ഡല - മടികേരി റോഡ്, ചേര്‍ക്കള - കല്ലട്ക്ക റോഡ്, കേരളത്തിലും തമിഴ്‌നാട്ടിലുമായി വരുന്ന വടക്കഞ്ചേരി - പൊള്ളാച്ചി റോഡ് എന്നിവയാണ് ദേശീയപാതയായി ഏറ്റെടുക്കാന്‍ തത്വത്തില്‍ അംഗീകരിച്ചത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പൊതുമരാമത്ത് ദേശീയപാത വിഭാഗം തയ്യാറാക്കി നല്‍കുന്നതാണ്. നെടുമങ്ങാട് - വഴയില ഭാഗം ഉള്‍പ്പെടെ മേല്‍പറഞ്ഞ റോഡുകളില്‍ നിലവില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കൈമാറുന്നതാണ്. ഡി പി ആര്‍ തയ്യാറാക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കേണ്ടതാണെന്ന് മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക