എഡിറ്റീസ്
Malayalam

വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ തലസ്ഥാനത്ത്

30th Nov 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഭാരതീയ വ്യോമസേനാ മേധാവിയും സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനുമായ എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തലസ്ഥാനത്തെത്തി. അദ്ദേഹത്തോടൊപ്പം എയര്‍ഫോഴ്‌സ് വൈവ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ [AFWWA (C)]പ്രസിഡന്‍്, പത്‌നി ലില്ലി രാഹയും ഉണ്ട്. എയര്‍ ചീഫ് മാര്‍ഷലിനെയും പത്‌നിയേയും ദക്ഷിണവ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ നീലകണ്ഠനും പത്‌നി ഉമാ നീലകണ്ഠനും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ആക്കുളത്ത് നടക്കുന്ന ദക്ഷിണ മേഖലയിലെ എല്ലാ വ്യോമസേനാ കേന്ദ്രങ്ങളിലെയും കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ദക്ഷിണ വ്യോമസേനയിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

image


ദക്ഷിണവ്യോമസേനാ ഉദ്യോഗസ്ഥര്‍മാരും കമാന്‍ഡര്‍മാരുമായി ആശയവിനിമയം നടത്തിയ എയര്‍ ചീഫ് മാര്‍ഷല്‍, ആധുനികവല്‍ക്കരണത്തിലും കഴിവ് വികസിപ്പിക്കുന്നതിലും പാതയിലുള്ള വ്യോമസേനാ നേരിടുന്ന വിവിധ വെല്ലുവിളികള്‍ തരണം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു. ദക്ഷിണ വ്യോമസേനാ കേന്ദ്രത്തിലെ വ്യോമസേനാംഗങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. വ്യോമസേനയുടെ തുടര്‍ന്നുള്ള എല്ലാ തന്ത്രപരമായ മുന്നേറ്റത്തിന് പുതിയ സാമഗ്രികള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍ വികസിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. കമാന്‍ഡര്‍മാരുടെ സമ്മേളനത്തെ അ'ിസംബോധന ചെയ്ത അദ്ദേഹം വ്യോമസേനയുടെ പ്രവര്‍ത്തന കഴിവിനെയും സമ്പത്തിനെയും പ്രായോഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ച് എടുത്തു പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള വ്യോമ സുരക്ഷ കൈവരിക്കാന്‍ മികച്ച പരിശീലനവും മികവും നേടണമെന്ന് അദ്ദേഹം സേനാംഗങ്ങളോട് ആവശ്യപ്പെട്ടു. വ്യോമസേനാ മേധാവിയുടെ വിടവാങ്ങല്‍ ചടങ്ങ് കൂടിയായ ഈ അവസരത്തില്‍ വ്യോമസേനാംഗങ്ങള്‍ 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കി ഹൃദ്യമായ യാത്രയയ്പ്പ് നടത്തി.എയര്‍ഫോഴ്‌സ് വൈഫ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (റീജിണല്‍) സംഘടിപ്പിച്ച വിവിധ സാമൂഹിക ക്ഷേമ പരിപാടികളില്‍ അഎണണഅ പ്രസിഡന്റ് ലില്ലി രാഹ പങ്കെടുക്കുകയും കുട്ടികളുമായി സംസാരിക്കുകയും അവര്‍ക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു


Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക