എഡിറ്റീസ്
Malayalam

ഒയോ റൂംസിനെ ആകാശത്തോളം എത്തിച്ച് ശ്രേയ് ഗുപ്ത

Team YS Malayalam
17th Dec 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഇന്ത്യയിലെ മേട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 'ഒയോ'യുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് പിന്നില്‍ ഒരു 25 കാരന്റെ കഠിനാധ്വാനമാണ്. 'ഒരുവര്‍ഷം മുമ്പാണ് ശ്രേയ് ഞങ്ങളുടെ കൂടെ ചേരുന്നത്. അന്ന് ഞങ്ങള്‍ക്ക് 20 കേന്ദ്രങ്ങള്‍ മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചില സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അയാളാണ്. ഞങ്ങള്‍ 6 മാസം കൊണ്ട് 100ല്‍ പരം നഗരങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.' ഒയോ റൂംസിന്റെ സ്ഥാപകനും സി ഇ ഒയുമായ റിതേഷ് അഗര്‍വാള്‍ തന്റെ സ്റ്റാര്‍ട്ട് അപ്പില്‍ ജോലി ചെയ്യുന്ന ശ്രേയ് ഗുപ്തയെക്കുറിച്ച് പറയുന്നു.

image


വീട് വിട്ട് പുറത്ത് യാത്രചെയ്യേണ്ടി വരുന്നവര്‍ക്ക് നിലവാരമുള്ള സൗകര്യങ്ങള്‍ നല്‍കുകയാണ് 'ഒയോ റൂംസ്.' 2014 ജൂണിലാണ് ശ്രേയ് ഇതില്‍ ചേരുന്നത്. അന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഒയോ ശൃംഖല വഴി നല്ല അനുഭവങ്ങള്‍ നല്‍കി വരുന്നു. ഒയോയുടെ വികസനത്തിന് പദ്ധതികല്‍ തയ്യാറാക്കുകയും നടപ്പിലാക്കാനുമുള്ള ഉത്തരവാദിത്തം ശ്രേയിനാണ്. ട്വിറ്ററിലൂടെയാണ് ശ്രേയ് റിതേഷിനെ പരിചയപ്പെടുന്നത്.

'മറ്റുള്ളവരെ അപേക്ഷിച്ച് ശ്രേയിന് ഞങ്ങുടെ പദ്ധതികള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. എന്താണ് ഒയോ റൂസ് ഉദ്ദേശിക്കുന്നതെന്ന് ശ്രേയ് കൃത്യമായി മനസ്സിലാക്കി.' റിതേഷ് പറയുന്നു.

18 മാസം കൊണ്ട് ഒയോ റൂംസ് ഒരു നഗരത്തിലെ 200 മുറികളുള്ള 150 ഹോട്ടലുകളില്‍ സേവനങ്ങള്‍ ലഭ്യമാക്കിയതായി ശ്രേയ് അഭിമാനത്തോടെ പറയുന്നു. സ്ത്രീകള്‍ക്ക് മാത്രമായി 'ഒയോ വീ' എന്ന സംരംഭവും ആരംഭിച്ചിട്ടുണ്ട്.

ജീവിതത്തിലെ നാഴികക്കല്ല്

ശ്രേയ് തന്റെ കുട്ടിക്കാലം വാരണാസിയില്‍ ചിലവഴിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ഗുര്‍ഗാവാണിലാണ് താമസം. ഡല്‍ഹി ശ്രീറാം കോളേജില്‍ നിന്ന് ബി.കോം പൂര്‍ത്തിയാക്കി. അതിന് ശേഷം 2011ല്‍ ബെയിന്‍ ആന്റ് കമ്പനിയില്‍ കരിയര്‍ ആരംഭിച്ചു. 2 വര്‍ഷം കഴിഞ്ഞ് ബി ജെ പിക്കുവേണ്ടി ലോക്‌സഭാ ഇകലക്ഷന്‍ ക്യാമ്പയിന് ഇറങ്ങി. 'നല്ല ഒരു ജോലി വിട്ട് ഇലക്ഷന്‍ ക്യാമ്പയിന് ഇറങ്ങിയത് തന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറി. വെല്ലുവിളികള്‍ സ്വീകരിക്കാന്‍ ഇത് എന്നെ സഹായിച്ചു. ഒയോ റൂംസില്‍ ചേരാന്‍ എനിക്കിത് പ്രചോദനമായി.' ശ്രേയ് പറയുന്നു.

2013ല്‍ ഒരു ഹാഫ് മാരത്തോണില്‍ പങ്കെടുത്തതാണ് വഴിത്തിരിവിന് ഇടയാക്കിയ മറ്റൊരു സംഭവം. പരിശീലനത്തിന്റെ പ്രാധാന്യം അന്ന് അദ്ദേഹം മനസ്സിലാക്കി. പ്രതിസന്ധികള്‍ക്കിടയില്‍ മുന്നേറാന്‍ അത് ഊര്‍ജ്ജം പകര്‍ന്നു.

സ്റ്റാര്‍ട്ട് അപ്പുകളിലെ പ്രവര്‍ത്തനം

സ്റ്റാര്‍ട്ട് അപ്പുകളില്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കുന്ന വ്യക്തിയാണ് ശ്രേയ്. കാരണം സ്റ്റാര്‍ട്ട് അപ്പുകല്‍ വഴി ഒരു വ്യക്തിയിലേക്ക് പുതിയ കഴിവുകള്‍ പതുക്കെ നേടിയെടുക്കാന്‍ സാധിക്കും. മോഡലിങ്ങ് അല്ലെങ്കില്‍ പ്ലാനിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത് നിങ്ങലെ സഹായിക്കും. പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിലാണ് കോര്‍പ്പറേറ്റുകള്‍ ശ്രദ്ധ നല്‍കുന്നത്. 'ഈ കഴിവുകള്‍ എന്നെ നല്ല സ്ഥാനത്ത് എത്തിച്ചു.' ഇതിന് പുറമേ ഒരു വിജയകരമായ സ്റ്റാര്‍ട്ട് അപ്പിന് കുറച്ചുകൂടി ഗുണങ്ങല്‍ വേണ്ടത് അത്യാവശ്യമാണ്.

2014 ആഗസ്റ്റില്‍ ഒയോക്ക് 200 പേരുടെ ഒരു ബുക്കിങ്ങ് ലഭിച്ചു. 100 മുറുകളാണ് ഉണ്ടായിരുന്നത്. 48 മണിക്കൂര്‍ കൊണ്ട് എല്ലാം പൂര്‍ത്തിയാക്കണം. 'ആ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ആകെ 300 മുറികളാണ് ഉണ്ടായിരുന്നത്. അതില്‍ 50 എണ്ണം മാത്രമാണ് ലഭ്യമായിരുന്നത്. 100ല്‍ കൂടുതല്‍ മുറികള്‍ എന്നാല്‍ ഞങ്ങളുടെ ദിവസേനയുള്ള വില്‍പ്പനയുടെ 40 ശതമാനം ആണ്. ഇത് വിട്ടുകളയാന്‍ ഞങ്ങള്‍ തയ്യാറായില്ല. ഒരു ദിവസം രാത്രി 10 മണിക്കാണ് ഈ ബുക്കിങ്ങ് ലഭിക്കുന്നത്. അടുത്ത ദിവസം ഞങ്ങളുടെ ബിസിനസ് ടീം ഡി എല്‍ എഫ് ഫേസ് 2വില്‍ പുതിയ പ്രോപ്പര്‍ട്ടികളില്‍ പാര്‍ട്ട്‌നര്‍ഷിപ്പ് നേടി. അതേ ദിവസം വൈകിട്ട് 5 മണിയോടെ ഞങ്ങല്‍ കരാറില്‍ ഒപ്പിട്ടു. 24 മണിക്കൂറിനുള്ളില്‍ എല്ലാം ശരിയാക്കാന്‍ തീരുമാനിച്ചു. ആദ്യ ദിവസം രാവിലെ തന്നെ മുറികള്‍ വൃത്തിയാക്കാന്‍ തുടങ്ങി. കുഷ്യന്‍, ലിനന്‍, ടവര്‍ ഇതൊക്കെ ഏത്തിക്കാന്‍ ഒരാളെ ഏല്‍പ്പിച്ചു. ഒയോയുടെ ബോര്‍ഡുകള്‍ സ്ഥാപിക്കാനായി ഒരു ടീമിനെ ചുമതലപ്പെടുത്തി. അവര്‍ രണ്ടാമത്തെ ദിവസം ഉച്ചക്ക് ഒരു മണിയോടുകൂടി ബോര്‍ഡ് സ്ഥാപിച്ചു. 20 മുറികളുടെ വൃത്തിയാക്കലിന് ഞാന്‍ നേതൃത്വം നല്‍കി. ഇതിന് ശേഷം പുതുതായി ലഭിച്ച 3 ഹോട്ടലുകളും വൃത്തിയാക്കി. ഈ വേഗതയാണ് ഞങ്ങലെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്.'

സ്ഥാപകന്‍ സംസാരിക്കുന്നു

പദ്ധതികള്‍ കൊണ്ടുവരാനും നടപ്പിലാക്കാനുമുള്ള ശ്രേയിന്റെ കഴിവാണ് ഏതൊരു സ്റ്റാര്‍ട്ട് അപ്പ് തൊഴിലാളിക്കും വേണ്ടത്. 'എന്തൊക്കെ സംഭവിച്ചാലും ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന ചിന്താഗതിയാണ് ശ്രേയിനുള്ളത്. ഒയോയില്‍ ഞങ്ങല്‍ എന്ത് ചെയ്താലും ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ചെയ്യുന്നത്. ഒരു സമയം പോലും ഞങ്ങല്‍ പാഴാക്കാറില്ല. എനിക്ക് തൊന്നുന്നു ഇത് തന്നെയാണ് ഞങ്ങളുടെ വളര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം.' ശ്രേയ് പറയുന്നു.

image


ശ്രേയിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് റിതേഷ് പറയുന്നതിങ്ങനെ;

'ശ്രേയാണ് ഒരു ഹോട്ടലിനെ എങ്ങനെ ഒയോ ആക്കി മാറ്റാമെന്നുള്ളതിന് ഒരു പ്ലേബുക്ക് ആദ്യമായി തയ്യാറാക്കിയത്. ചെക്ക് ലിസ്റ്റുകള്‍ ഉണ്ടാക്കുക, വ്യാപാരികളുമായി കരാറില്‍ ഏര്‍പ്പെടുക ഇവയെല്ലാം ഇതില്‍ ഉണ്ടായിരുന്നു. ഒരു വലിയ മാറ്റത്തിനായി ശ്രേയ് നേതൃത്വം നല്‍കി.'

'നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങല്‍ തുടര്‍ന്നും ചെയ്യുക. ഒരു കാര്യം മറ്റൊരു രീതിയില്‍ നന്നായി ചെയ്യാം എന്ന് മനസ്സില്‍ തോന്നുകയാണെങ്കില്‍ അത് തുറന്ന് പറയാന്‍ മടിക്കരുത്.' ഇതാണ് ശ്രേയ്‌യുടെ സന്ദേശം.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags