എഡിറ്റീസ്
Malayalam

ഫാക്ടറികളിൽ പരിശോധന; ഏഴു ഫാക്ടറികൾക്ക് നോട്ടീസ്

TEAM YS MALAYALAM
29th Apr 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ഡിവിഷന്റെ പരിധിയിൽപ്പെട്ട ഫാക്ടറികളിൽ പരിശോധന നടത്തി. മാവേലിക്കര, കൊല്ലംകടവ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ സുരക്ഷാവീഴ്ച ബോധ്യപ്പെട്ട ഏഴു ഫാക്ടറി മാനേജ്‌മെന്റുകൾക്ക് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഫാക്ടറികൾക്കെതിരേ കർശനനിയമ നടപടി സ്വീകരിക്കും. 

image


ജോയിന്റ് ഡയറക്ടർ കെ. ജയചന്ദ്രൻ നേതൃത്വം നൽകിയ സ്‌ക്വാഡ് പരിശോധനയിൽ ഇൻസ്‌പെക്ടർ കെ.ആർ. ഷാജികുമാർ, അഡീഷണൽ ഇൻസ്‌പെക്ടർ എസ്. നൗറോസ്, ബീന എന്നിവർ പങ്കെടുത്തു. ലൈസൻസ് ഇല്ലാത്ത ഫാക്ടറികൾ, ലൈസൻസ് പുതുക്കിയിട്ടില്ലാത്തവ, തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്താത്തവ, സുരക്ഷാ ഉപകരണങ്ങൾ നൽകാത്ത ഫാക്ടറികൾ എന്നിവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. (പി.എൻ.എ. 748/17) ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഹ്രൈഡജൻ പെറോക്‌സൈഡ് സൊലൂഷൻ ഒരു ലിറ്റർ ബോട്ടിൽ (550 എണ്ണം) വിതരണം ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 12 പകൽ മൂന്നുമണി. അന്നേ ദിവസം പകൽ 3.30 ന് തുറക്കും. ക്വട്ടേഷനുകൾ സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-അഞ്ച് എന്ന വിലാസത്തിൽ ലഭിക്കണം. (പി.എൻ.എ. 749/17) പാതയോരങ്ങളിലെ മദ്യശാല പൂട്ടൽ: എക്‌സൈസ് കൺട്രോൾ റൂം തുറന്നു, പരിശോധന ഊർജിതം ആലപ്പുഴ: സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ നിർത്തിയ സാഹചര്യം കണക്കിലെടുത്ത് അബ്കാരി മേഖലയിലുളള കുറ്റകൃത്യങ്ങൾ തടയുന്നതിന് ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വ്യാജമദ്യനിർമാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗം /വിപണനം എന്നിവയെകുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കണം. വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നതും റിവാർഡ് ചട്ടപ്രകാരം ഇവർക്ക് 5,000 രൂപ മുതൽ 25,000 രൂപ വരെ പാരിതോഷികം (പിടിക്കപ്പെടുന്ന സ്പിരിറ്റിന്റെ അളവനുസരിച്ച്) നൽകും. റെയിൽവേ പോലീസുമായി സഹകരിച്ച് ട്രെയിനുകളിലും കോസ്റ്റൽ പോലീസുമായി ചേർന്ന് കടലോര മേഖലകളിലും നിരീക്ഷണം നടത്തും. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ ഷാഡോ എക്‌സൈസ് ഉദ്യോഗസ്ഥർ പ്രത്യേക പട്രോളിങ്ങും നടത്തും. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags