എഡിറ്റീസ്
Malayalam

പകര്‍ച്ചപ്പനി : പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നിര്‍ദ്ദേശം

23rd Jun 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടറേയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനെയും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും താത്കാലികമായി നിയമിക്കാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവായി. 

image


പുതിയതായി നിയമിക്കുന്നവരുടെ സേവനം പ്രയോജനപ്പെടുത്തി ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കണം. താത്കാലികമായി നിയമിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യ ദൗത്യം മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വേതനം തദ്ദേശ സ്ഥാപനങ്ങള്‍ തനതു/പ്ലാന്‍ ഫണ്ട് എന്നിവയില്‍ നിന്ന് നല്‍കണം. പ്രാഥമിക, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ ചെലവ് പിന്നീട് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത്, നഗരസഭാ വാര്‍ഡ് തലത്തില്‍ സജീവമാക്കുന്നതിന് ഓരോ വാര്‍ഡുകളിലും ഇരുപത്തയ്യായിരം രൂപ ചെലവഴിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടുംബശ്രീ, ആശാവര്‍ക്കര്‍മാരുടെ പങ്കാളിത്തത്തോടെ ജൂണ്‍ 27, 28, 29 തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇതില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക