എഡിറ്റീസ്
Malayalam

കരകൗശലത്തിന്റെ കരംപിടിച്ച് രംഗാമാട്ടി

16th Nov 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

താന്‍ ബിസിനസുകാരനാകാന്‍ തീരുമാനിച്ച നിമിഷത്തെക്കുറിച്ച് സഞ്ജയ് ഗുഹാ തകുര്‍ത്ത എന്ന ചെറുപ്പക്കാരന്‍ എന്നുമോര്‍ക്കും. രംഗാമാട്ടി എന്ന സ്ഥാപനത്തിലേക്കെത്താന്‍ താന്‍ പിന്നിട്ട കടമ്പകളും വെല്ലുവിളികളുമെല്ലാം എല്ലാം ഒരു മിന്നല്‍പ്പിണര്‍ പോലെ സഞ്ജയ്‌യുടെ മനസില്‍ തെളിയുന്നു. ബംഗാളിലെ കരകൗളലക്കാര്‍ക്കും മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കും നാടോടികള്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വലിയ ശൃംഖലയാണ് ഇന്ന് രംഗാമാട്ടി.

image


രംഗാമാട്ടിയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് സഞ്ജയ് പറയുന്നു: ഐ ടി പ്രൊഫഷണലായ സഞ്ജയ് 15 വര്‍ഷമായി സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. എ ആര്‍ സി സോഫ്റ്റ് വെയറില്‍ സൊല്യൂഷന്‍ ഡിപാര്‍ട്ട്‌മെന്റ് തലവനായി മികച്ച വേതനത്തിലായിരുന്നു ജോലി. അങ്ങനെയിരിക്കെ ജോലി സമയത്ത് ഒരുദിവസം വൈകുന്നേരം സഞ്ജയ്ക്ക് കഠിനമായ നെഞ്ചുവേദനയും ശ്വാസ തടസവും അനുഭവപ്പെടുകയും തളര്‍ന്ന് വീഴുകയും ചെയ്തു. സഞ്ജയിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്കും രോഗനിര്‍മയത്തിനും ശേഷം ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥയിലാണ് സജ്ഞയ് എന്ന് ഡോക്ടര്‍ പറയുകയായിരുന്നു. മാനസിക പ്രശ്‌നങ്ങളാണ് അവസ്ഥക്ക് കാരണമെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടറുടെ വാക്കുകള്‍ സജ്ഞയ്ക്ക് വീണ്ടും ഷോക്കാകുന്നതായിരുന്നു.

തനിക്ക് മരിക്കാന്‍ പേടിയുണ്ട്. അത് മരണത്തോടുള്ള ഭയം കൊണ്ടല്ല. ജീവിതത്തില്‍ അര്‍ത്ഥവത്തായ ഒന്നും നിറവേറ്റാതെയാകുമല്ലോ തന്റെ മരണം എന്ന് ഓര്‍ത്തായിരുന്നു. അടുത്ത കുറേ മാസത്തെ തന്റെ ജീവിതം മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന ചിന്തയോടെയായിരുന്നു സഞ്ജയ് പറയുന്നു. ആ നിമിഷത്തില്‍നിന്നാണ് തന്റെ ജീവിത ലക്ഷ്യത്തെപ്പറ്റി സഞ്ജയ് ചിന്തിച്ചു തുടങ്ങിയത്.

നാല് മാസത്തെ അന്വേഷണത്തിനൊടുവില്‍ ഒരിക്കല്‍ ബംഗാളിലെ ബിര്‍ഫം ജില്ലയിലെ മകരസംക്രാന്ത്രി ഉല്‍സവം സഞ്ജയ് കാണാനിടയായി. ഉല്‍സവത്തിനിടെ അവിടെ അരങ്ങേറിയ നാടോടികളുടെ സംഗീത മേളയോടൊപ്പം സജ്ഞയ് ഏറെ സമയം ചിലവഴിട്ടു. തന്റെ ജീവിതത്തില്‍ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത മാനസിക സന്തോഷമാണ് ആ അവസരം തനിക്ക് നല്‍കിയതെന്ന് സഞ്ജയ് ഓര്‍മിക്കുന്നു.

അന്ന് അവിടെ ആസ്വദിച്ച പാട്ടാണ് തന്റെ ലക്ഷ്യത്തിലേക്കുള്ള വഴികാട്ടിയായത്. തന്റെ ജോലിക്കിടെ വാരാന്ത്യങ്ങളിലെല്ലാം സഞ്ജയ് സഞ്ചരിച്ചു. ബംഗാളിലുടനീളം കൂടുതല്‍ നാടോടി പാട്ടുകാരെയും സന്യാസിമാരെയും ഭിക്ഷാംദേഹികളെയുമെല്ലാം തേടി അലഞ്ഞു. ചിലര്‍ അവരുടെ വിശപ്പടക്കി പോലും അതിഥികള്‍ക്ക് ഭക്ഷണം നല്‍കണമെന്ന ആഗ്രഹത്തോടെ സഞ്ജയക്ക് ഭക്ഷണം നല്‍കി. ഈ യാത്രക്കിടെ താന്‍ ഡോക്കറിയിലെ ഗ്രാമങ്ങളിലുടനീളമുള്ള നെയ്ത്തുകാരെയും മണ്‍പാത്രനിര്‍മാണക്കാരെയും മരപ്പണിക്കാരെയും ആദിവാസി സമൂഹത്തെക്കുറിച്ചുമെല്ലാം മനസിലാക്കുകയായിരുന്നു.

image


പ്രോത്സാഹനം ലഭിക്കാത്തതിനാല്‍ വലിയ കഴിവുള്ള കരകൗശലക്കാരില്‍ പലരും പട്ടിണി കിടക്കേണ്ടി വരുന്നത് സഞ്ജയ് കാണാനിടയായി. കൈവേലക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നതും ഇടനിലക്കാര്‍ കാരണം അവര്‍ക്ക് മരണത്തിന് കീഴടങ്ങേണ്ടി വരുന്നതുമെല്ലാം സജ്ഞയിന്റെ ശ്രദ്ധയില്‍പ്പെട്ടു. സഞ്ജയ് ക്രമേണ തന്റെ ലക്ഷ്യത്തിലേക്ക് കടക്കാന്‍ തുടങ്ങി. ഉയര്‍ന്ന ജോലിയില്‍ നിന്ന് സാമ്പത്തിക അരക്ഷിതത്വത്തിലേക്ക് വഴുതി വീഴുന്നതിനെ എല്ലാവരെയും പോലെ താനും ഭയപ്പെട്ടു. മാത്രമല്ല തനിക്ക് ഭാര്യയെയും മകനെയും സംരക്ഷിക്കേണ്ടതുണ്ടായിരുന്നു.

എന്നാല്‍ ഒരു ദിവസം ഉണ്ടായ സംഭവം സഞ്ജയ്ക്ക് ജോലി രാജിവെക്കുന്നതിനിടയാക്കി. 2013 ആഗസ്റ്റിലായിരുന്നു സംഭവം. തന്റെ കുറച്ച് ജൂനിയര്‍ ജീവനക്കാരെ കാരണം കൂടാതെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ തന്നോട് ആവശ്യപ്പെടുകയുണ്ടായി.

സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്ന അവസ്ഥ സൃഷ്ടിക്കാനാണ് കമ്പനി മേധാവികള്‍ ഇത്തരത്തില്‍ ആവശ്യപ്പെട്ടത്. ഇത് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം തടയിടാനും അവരെ സഹായിക്കും. ഇത് മനസിലാക്കിയ താന്‍ കമ്പനിയുടെ ആവശ്യത്തിന് വഴങ്ങാതെ ജോലി ഉപേക്ഷിക്കുകയായിരുന്നു.

ബംഗാളിലെ കരകൗശലക്കാരുടെ പരമ്പരാഗത കരവിരുതും നെയ്ത്തുമെല്ലാം ലോകത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഞ്ജയ് തീരുമാനിച്ചു. അങ്ങനെ 2012ല്‍ രംഗമാട്ടി എന്ന സ്ഥാപനത്തിന് രൂപം നല്‍കി. ബങ്കുറ, ബിര്‍ഫം, ബുര്‍ധാമന്‍, ശാന്തിനികേതന്‍ എന്നിവിടങ്ങളില്‍ സ്ഥാപനം വിജയംകണ്ടു. അവിടത്തെ മണ്ണ് ഒരുതരം ചുമപ്പ് കലര്‍ന്നതായിരുന്നു. അതിനാല്‍തന്നെ മണ്‍പാത്ര നിര്‍മാണക്കാരെല്ലാം തങ്ങളുടെ ജോലി അവിടെനിന്ന് തുടങ്ങി. അതിനെയാണ് താന്‍ രംഗമാട്ടി എന്നു വിളിച്ചത്. ഗ്രാമീണരുടെ ജീവിതത്തെക്കുറിച്ചും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാടോടിക്കളെക്കുറിച്ചുമെല്ലാം അത് തന്നെ ഓര്‍മിപ്പിച്ചതായി സഞ്ജയ് പറയുന്നു.

അവര്‍ കാണിച്ചുതന്ന സ്‌നേഹവും സന്തോഷവുമെല്ലാം പുതിയ ജീവിത മാര്‍ഗത്തെക്കുറിച്ച് ചിന്തിക്കാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കി.

വിപണിയില്‍ ഇപ്പോഴുള്ള പ്രധാന വെല്ലുവിളി ധനികരായ നിരവധി വ്യാപാരികള്‍ ഇ കൊമേഴ്‌സിലേക്ക് കടക്കുന്നു എന്നതാണ്. അവര്‍ യന്ത്രങ്ങളുടെ സഹായത്തോടെ കൂടുതല്‍ എളുപ്പത്തില്‍ ഉണ്ടാക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നു. ഇത് ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്ന യഥാര്‍ത്ഥ കരകൗശലക്കാരുടെ ജീവന്‍ തന്നെ നശിപ്പിക്കുന്നതാണ്. ആധുനിക വാണിജ്യ നയങ്ങള്‍ ഇത്തരത്തിലുള്ള കരകൗശലക്കാരെയും അവരുടെ കഴിവിനെയും സമൂഹത്തില്‍നിന്നും തുടച്ച് നീക്കുന്നതാണ്.

image


ഗ്രാമീണര്‍ നിര്‍മിക്കുന്ന ഡോക്ര ജൂവലറി നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടില്ലാത്ത ലോഹക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്. ഇത് ത്വക്കിന് യാതൊരുവിധ അലര്‍ജിയും ഉണ്ടാക്കില്ല. എന്നാല്‍ ഓണ്‍ലൈനുകളില്‍ നിലവാരം കുറഞ്ഞ ലോഹങ്ങളും മറ്റും ചേര്‍ത്തുള്ള അനുകരണമാണ് ലഭിക്കുന്നത്. ആരെങ്കിലും ഇത് വാങ്ങി ഉപയോഗിച്ച് അലര്‍ജിയുണ്ടായാല്‍ ഡോക്ര ആഭരണത്തെ മൊത്തം പഴിക്കുകയാണ് ചെയ്യുന്നത്. അവര്‍ കരുതുന്നത് ഡോക്ര ആഭരണം മുഴുവന്‍ ഇത്തരത്തില്‍ മായം ചേര്‍ത്തുണ്ടാക്കുന്നവയാണെന്നാണ്. ഇത് പാരമ്പര്യമായി ഉണ്ടാക്കുന്നവര്‍ക്ക് വരുമാനം കുറയുന്നതിനും നഷ്ടത്തിനുമിടയാക്കും. ഇതേക്കറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്നാണ് സഞ്ജയ് പറയുന്നത്.

ലോകവിപണിയില്‍ തന്നെ ഇന്ത്യ കരകൗശലത്തില്‍ മുന്നിലാണ്. ഇന്ത്യന്‍ കരകൗശല മേഖല പൂര്‍ണമായും തൊഴിലാളികളെയും അവരുടെ വൈദഗ്ധ്യത്തെയും ആശ്രയിച്ചുള്ളതാണ്. ആറ് മില്യന്‍ ജനങ്ങള്‍ക്കാണ് ഈ മേഖല തൊഴില്‍ നല്‍കുന്നത്. വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ചെയ്യാനാകുന്ന വ്യവസായമാണിത്.

മാത്രമല്ല കയറ്റുമതി ചെയ്യുന്നതിലൂടെ വലിയ തോതിലുള്ള വിദേശ വരുമാനത്തിനും അവസരമുണ്ട്. കരകൗശല വസ്തുക്കളുടെ കയറ്റുമതിയിലൂടെ ഇന്ത്യക്ക് 2012-13ല്‍ 2.2 ബില്യന്‍ ഡോളറാണ് ലഭിച്ചത്. കഴിഞ്ഞ കാലയളവില്‍ ഇലക്ട്രോണിക് വ്യവസായം ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രവര്‍ത്തനത്തിന്റെ വഴിതന്നെ മാറ്റിയതായി സഞ്ജയ് പറയുന്നു. ഈ കാലയളവില്‍ ഇത് മണ്‍പാത്ര നിര്‍മാണക്കാരെ കൂടുതല്‍ സൃഷ്ടിക്കുന്നതിനും അവര്‍ക്ക് വരുമാനമാര്‍ഗം ഉണ്ടാക്കുന്നതിലും ഒരു വിപ്ലവം തന്നെയുണ്ടാക്കും.

ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും രക്ഷ നേടുന്നതിനും അതുവഴി അവര്‍ക്ക് ഉപഭോക്താക്കളുമായി നേരിച്ച് ബന്ധം സ്ഥാപിക്കുന്നതിനും സാധിക്കും. ഇത് കരകൗശലക്കാര്‍ക്ക് മാത്രമല്ല മറ്റ് ഉപഭോക്താക്കള്‍ക്കും ഏറെ ഗുണം ചെയ്യും. ഇത് അവര്‍ക്ക് യതാര്‍ഥവസ്തുകകളും കൃത്രിമ വസ്തുക്കളും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ സഹായിക്കും. നമുക്ക് കലാകാരന്മാരെ ലോകം മൊത്തം വളര്‍ത്തണം സഞ്ജയ് പറയുന്നു.

സഞ്ജയിന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത്. തന്റെ സമ്പാദ്യം മുഴുവന്‍ തീര്‍ന്നശേഷം സംരംഭത്തിനായി അമ്മയുടെ പെന്‍ഷനും ഭാര്യയുടെ ആഭരണങ്ങളുമെല്ലാം വാങ്ങേണ്ടി വന്നു. കുറച്ച് സുഹൃത്തുക്കള്‍ സഹായത്തിന് മുന്നോട്ട് വന്നെങ്കിലും അത് മതിയാകുമായിരുന്നില്ല.

രംഗമാതിയെ വിപുലപ്പെടുത്തണമെന്ന് സഞ്ജയക്ക് ആഗ്രഹമുണ്ടെങ്കിലും മുതല്‍ മുടക്കില്ലാത്തത് തടസമാകുന്നു. ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും തമൊശയെന്ന മട്ടില്‍ അവര്‍ അവഗണിക്കുകയാണുണ്ടായത്.

image


തടസങ്ങള്‍ക്കിടയിലും രംഗമാതി നേടിയ നാഴികക്കല്ല് അവര്‍ക്ക് ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഇത്തരം ജോലിക്കാരുടെ വിശ്വാസം നേടുകയായിരുന്നു തനിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയായതെന്ന് സഞ്ജയ് പറയുന്നു. വര്‍ഷങ്ങളായി ഇടനിലക്കാര്‍ ഇവരെ കബളിപ്പിക്കുകയായിരുന്നു.

ഇത്തരക്കാരില്‍നിന്ന് വ്യത്യസ്ഥനാണ് താന്‍ എന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടി. ഇപ്പോള്‍ എന്ത് സഹായത്തിനും തനിക്കൊപ്പം അവരുണ്ട്. രംഗമാട്ടിക്ക് ഇപ്പോള്‍ ലോകം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഉപഭോക്തൃ ശൃംഖല തന്നെയുണ്ട്. യു എസ് എ, റഷ്യ, ഫ്രാന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നു.

റഷ്യന്‍ അംബാസിഡറായ അലക്‌സാണ്ടര്‍ എം കടാകിന്‍ അടുത്തിടെ പ്രത്യേകം രൂപകല്‍പന ചെയ്ത ലക്ഷ്മീ ദേവിയെ വാങ്ങുകയുണ്ടായി. അതുപോലെ ബംഗലൂരുവിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയും അവരുടെ പ്രവേശന കവാടത്തില്‍ ഡോക്‌റ ദുര്‍ഗ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ എന്നതിലുപരി ഇത്തരത്തിലുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നവരാണ് ഇവരെന്ന് സഞ്ജയ് പറയുന്നു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക