എഡിറ്റീസ്
Malayalam

രത്തന്‍ ടാറ്റയുടെ കടുത്ത ആരാധകന്‍: പിന്നീട് ആരാധന അനുഗ്രഹമായി മാറി

TEAM YS MALAYALAM
28th Feb 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


രത്തന്‍ ടാറ്റയെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 2008ല്‍ ഫോര്‍ടില്‍ നിന്ന് ജാഗ്വര്‍ വാങ്ങിയപ്പോഴാണ്. ഇതിനു ശേഷം ടാറ്റ കമ്പനി ലാഭം വീണ്ടും ലാഭം കൊയ്യാന്‍ തുടങ്ങി. നഷ്ടത്തില്‍ പ്രവര്‍ത്തിച്ച ഒരു കമ്പനിയെ ലാഭത്തിലേക്ക് എത്തിക്കാന്‍ രത്തന്‍ ടാറ്റയുടെ പങ്ക് വളരെ വലുതായിരുന്നു. യഥാര്‍ഥ പ്രശ്‌നം എന്തെന്ന് കണ്ടെത്തി അതിനു വേണ്ട പരിഹാരം കാണാനാണ് അദ്ദേഹം ശ്രമിച്ചത്.

2015 ഡിസംബര്‍ അവസാന വാരം ഞാനും ടീബോക്‌സിന്റെ ഇന്‍ബൗണ്ട് മാര്‍ക്കറ്റിങ്ങ് ഹെഡായ രോഹനും മുംബൈയില്‍ എത്തി. രത്തന്‍ ടാറ്റയെ നേരിട്ട് കാണുക എന്നത് ഏതൊരു യുവവ്യവസായിയുടേയും സ്വപ്‌നമാണ്. എന്റെ ആ സ്വപ്‌നം അന്ന് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയായിരുന്നു. അദ്ദേഹത്തിനെ കാണാനുള്ള അപ്പോയിന്റ്‌മെന്റുമായാണ് ഞങ്ങള്‍ അവിടെ എത്തിയത്. അദ്ദേഹത്തിനെ നേരിട്ട് കാണാന്‍ പോകുമ്പോഴുള്ള എന്റെ മാനസിക അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. ഒരു വ്യക്തി എന്ന നിലയിലും വ്യവസായി എന്ന നിലയിലും ഞാന്‍ ഏറ്റവും അധികെ ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല അദ്ദേഹത്തിന് മുന്നില്‍ ഒരു പ്രസന്റേഷന്‍ ചെയ്യുക എന്നത് എല്ലായിപ്പോഴും കൈവരുന്ന ഭാഗ്യമല്ല.

image


ടീബോക്‌സ് പോലെ ഒരു യുവ സംരംഭത്തിന് രത്തന്‍ ടാറ്റയുടെ പിന്തുണ ലഭിക്കുന്നതിനെക്കാള്‍ ഞങ്ങള്‍ക്ക് ഏറ്റവും സന്തോഷം തോന്നിയത് ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. സൗത്ത് മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ ബില്‍ഡിങ്ങിലെ മൂന്നാമത്തെ ഫ്‌ളോറിലുള്ള ടാറ്റയുടെ ഓഫീസില്‍ വച്ചാണ് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തെ കണ്ടതിനു ശേഷം ഞങ്ങള്‍ക്കുണ്ടായിരുന്ന പേടിയും അസ്വസ്ഥതയും എല്ലാം മാറി. വളരെ സൗഹൃദപരമായിയാണ് ഇന്ത്യന്‍ വ്യവസായത്തെ ഉയരങ്ങളില്‍ എത്തിച്ച അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. കുറച്ചു കഴിഞ്ഞ് ഞങ്ങള്‍ അദ്ദേഹവുമായി വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടു.

'എല്ലാവരും നല്ല തേയിലകള്‍ തന്നെ ആവശ്യപ്പെടുന്നതിന്റെ കാരണം എന്തായിരിക്കും?' അദ്ദേഹം ഞങ്ങളോട് ചോദിച്ചു. പിന്നീട് ചോദിച്ച പല ചോദ്യങ്ങളും ഒരു വക്കീലിന്റെ ചോദ്യങ്ങള്‍ പോലെ ഞങ്ങള്‍ക്ക് തോന്നി.

'എനിക്ക് ഒരു സിദ്ധാന്തമുണ്ട്,' അദ്ദേഹം പറഞ്ഞു. ഇത് പലതവണ കേട്ടിട്ടുള്ള അദ്ദേഹത്തിന്റെ മാനേജര്‍ അതിനെക്കുറിച്ച് വിശദീകരിച്ചു: ഒരാളോട് അയാളുടെ കാറിന് എന്തു സംഭവിച്ചു എന്നു ചോദിച്ചാല്‍ അയാള്‍ക്ക് അതിനെക്കുറിച്ച് അറിവുണ്ടായിരിക്കണം എന്നില്ല. എന്നാല്‍ അത് സര്‍വീസ് ചെയ്യാന്‍ കോണ്ടു പോകാന്‍ അവര്‍ക്ക് കഴിയും. കാറിന്റെ യഥാര്‍ത്ഥ പ്രശ്‌നം മനസ്സിലാക്കാന്‍ ഒരു മെക്കാനിക്കിനു മാത്രമേ കഴിയൂ. അതിന്റെ ഉടമയ്ക്ക് അതിനെക്കുറിച്ച് വലിയ അറിവ് ഉണ്ടായിരിക്കില്ല. ഞങ്ങളുടെ പദ്ധതിയെക്കുറിച്ച് അദ്ദേഹത്തിന് കൂടുതല്‍ അറിയണമായിരുന്നു. ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അറിയാനുള്ള ആകാംഷയായിരുന്നു. ഒരു ഇന്ത്യന്‍ കമ്പനിയായി നിന്നു കൊണ്ടു തന്നെ ആഗോളതലത്തിലേക്ക് എത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കാണിച്ചു തന്നത് രത്തന്‍ ടാറ്റ എന്ന മഹാനാണ്. ടാറ്റാ ബ്രാന്‍ഡ് ലോകെ മുഴുവന്‍ അറിയപ്പെടുന്ന ഒന്നാണ്. ടാറ്റയുടെ കീഴിലുള്ള ടെറ്റ്‌ലി ടീ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ടീ കമ്പനിയാണ്. ടാറ്റ ടീ ടെറ്റ്‌ലിയെ വാങ്ങുമ്പോള്‍ എല്ലാവര്‍ക്കും വലിയ അതിശയമായിരുന്നു. കാരണം അന്ന് ടാറ്റാ കമ്പനിയെക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള കമ്പനിയായിരുന്നു ടെറ്റ്‌ലി. ഒന്നിനോടും പേടിയില്ലാത്ത ഈ സമീപനമായിരുന്നു അന്ന് തേയില വ്യവസായത്തിന് വേണ്ടിയിരുന്നത്.

രത്തന്‍ ടാറ്റയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ കൂടെ ചിലവഴിച്ച ആ 40 മിനിട്ടാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്. മീറ്റിങ്ങ് കഴിഞ്ഞ് ഫോട്ടോ എടുത്ത് ഞങ്ങള്‍ പിരിഞ്ഞു. അന്ന് വൈകിട്ട് അദ്ദേഹത്തിന്റെ മാനേജര്‍ ഞങ്ങളെ വിളിച്ചു. രത്തന്‍ ടാറ്റയ്ക്ക് ഞങ്ങളുടെ കമ്പനിയില്‍ നിക്ഷേപം നടത്താന്‍ താത്പ്പര്യം ഉള്ളതായി അദ്ദേഹം അറിയിച്ചു. ഈ വ്യവസായത്തോടുള്ള ഞങ്ങളുടെ വ്യത്യസ്തമായ ചിന്താഗതിയാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടത്. 'നിങ്ങളുടേത് ഒരു ടീ കമ്പനിയാണ് എന്ന് നിങ്ങള്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ അറിയില്ലായിരുന്നു. കാരണം നിങ്ങളുടെ പാക്കേജിങ്ങും ബ്രാന്‍ഡിങ്ങും കണ്ടാല്‍ അങ്ങനെ തോന്നുകയില്ല,' മീറ്റിങ്ങിനിടയില്‍ അദ്ദേഹം പറഞ്ഞു.

image


ലേഖകന്‍:

ടീ ബോക്‌സിന്റെ സ്ഥാപകനും സി.ഇ.ഒയുമായ കൗഷല്‍. 1940 മുതല്‍ അദ്ദേഹത്തിന്റെ കുടുംബം ഈ വ്യവസായത്തില്‍ സജീവമാണ്. ടീ ബോക്‌സിലൂടെ ഒരു മാറ്റം സൃഷ്ടിക്കുകയാണ് കൗഷല്‍. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags