എഡിറ്റീസ്
Malayalam

വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അദ്ധ്യാപകരെയും ആദരിച്ച് ഇൻഡിവുഡ് എജ്യുക്കേഷണല്‍ എക്സലൻസ് അവാർഡ്

14th Mar 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഇൻഡീവുഡ് എജ്യുക്കേഷണല്‍ എക്സലൻസ് അവാർഡ് കൊച്ചി ഐ എം സി ഹാളിൽ വിജയകരമായി സംഘടിപ്പിച്ചു. ഭാവി തലമുറയെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകി വാർത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്ഥാപകർക്കും അദ്ധ്യാപകർക്കുമാണ് അവാർഡ് നൽകിയത്.

image


വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി സംഭാവനയർപ്പിച്ച പ്രവർത്തകരെയും സ്ഥാപനങ്ങളെയും ആദരിച്ചു കൊണ്ടുള്ളതായിരുന്നു ഇൻഡീവുഡ് എജ്യുക്കേഷണല്‍ എക്സലൻസ് അവാർഡ്. പ്രത്യേക അംഗീകാരവും ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരവും നൽകിയാണ് ഇൻഡീവുഡ് ഇവരെ ആദരിച്ചത്. അദ്ധ്യാപന മേഖലയ്ക്ക് വേണ്ടി തന്റേതായ സംഭാവനയർപ്പിച്ചവരേയും ദുര്‍ഘടമായ പാതകള്‍ താണ്ടി ഫലം കണ്ടെവരെയും നീണ്ട നാളത്തെ കഠിനപ്രയത്നത്തിനൊടുവിൽ ലക്ഷ്യം കണ്ടവരേയും ഇൻഡീവുഡ് സ്പെഷ്യൽ ലൈഫ് ടൈം അച്ചീവ്മന്റ് പുരസ്‌കാരം നൽകി ആദരിച്ചു.

image


സമൂഹത്തിന് വിളക്കേന്തി വഴികാട്ടിയവർക്കും യുവതലമുറയ്ക്ക് മാതൃകയായവർക്കും അവരുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ ആഘോഷമായിരുന്നു  ഈ അവാര്‍ഡുദാന ചടങ്ങ്.പള്ളിക്കുടം സ്കൂൾ ഫൗണ്ടർ ഡയറക്ടറായ ശ്രീമതി മേരി റോയിയാണ് ഈ പ്രത്യേക പുരസ്കാരത്തിന് അർഹയായത്.

image


സമകാലിക സമൂഹത്തിനും പുത്തൻ തലമുറയ്ക്കും പ്രചോദനമേകുകയും വഴികാട്ടുകയും ചെയ്യുന്ന അദ്ധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപകരെയും ആദരിച്ച് ഈ മേഖലയിൽ വിശിഷ്ടമായ സേവ വനങ്ങൾ നടത്തിയവരെയും വിദ്യാഭ്യാസ നിലവാരം ഉയർത്തുകയെന്ന് പ്രതിജ്ഞാബദ്ധരായവർക്കും സ്പെഷ്യൽ റികൊഗ്നിഷൻ പുരസ്കാര o സമ്മാനിച്ചു. ശ്രീമാൻ അബ്ദുൾ മല്ലിക്കിന് ഐഡിയൽ ടീച്ചറിനുള്ള പുരസ്കാരവും മാഹമൂദിയ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമാൻ അബ്ദുൾ റഷീദിന് ഐഡിയൽ പ്രിൻസിപ്പലിനുള്ള പുരസ്കാരവും സ്പെഷ്യൽ റികൊഗ്നിഷൻ വിഭാഗത്തിൽ സമ്മാനിച്ചു.

image


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ മാനേജ്മൻറ് സ്റ്റഡിസ് രാജഗിരി സെന്റർ ഫോർ ബിസ്നസ് സ്റ്റഡീസിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ സ്പോർട്ട്സ് ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്ക്സിനും ബെസ്റ്റ് ഫിലിം സ്കൂൾ അവാർഡ് നിയോ ഫിലിം സ്കൂളിനും ഇൻസ്റ്റിറ്റിട് ഓഫ് എക്സലസ് ഫോർ ദ ഡിഫ്രന്റ്ലി ഏബിൾഡ് സ്നേഹനിലയം സ്പെഷ്യൽ സ്കൂളിനും എക്സലൻസ് ഇൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫൈസൽ ആന്റ് ശബാന ഫൗണ്ടേഷനും എജ്യുക്കേഷനൽ കണ്ടന്റിനുള്ള അവാർഡ് എജ്യു ബ്രിസ്കിനുo എജ്യുക്കേഷനൽ ഇന്നവേഷൻ അവാർഡ് പളളിക്കൂടത്തിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ മെഡിക്കൽ എജ്യുക്കേഷൻ അവാർഡ് കെഎംസിടി മെഡിക്കൽ കോളേജിനും എക്സലൻസ് ഇൻ ഇൻക്ലൂസീവ് എജ്യുക്കേഷനുള്ള പുരസ്കാരം ഗ്ലോബൽ പബ്ലിക് സ്കൂളിനും ബെസ്റ്റ് നാഷനൽ സിലബസ് സ്കൂൾ ചോയിസ് സ്കൂളിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ ഇന്റർനാഷനൽ കരിക്കുലം ഡോൺ ഇന്റർനാഷനൽ സ്കൂളിനും ലഭിച്ചു.

image


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ ഫൈൻ ആർട്സിൽ കേരള കലാമണ്ഡലവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ ടെക്നിക്കൽ ട്രെയ്നിങ് അവാർഡ് സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ എൻജിനിയറിങ് എജ്യുക്കേഷൻ അവാർഡ് FISAT നും ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓവറോൾ എക്സലൻസിൽ മാർ ഇവാനിയോസ് കോളേജും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ നഴ്സിങ് കോളേജ് അവാർഡ് കിംസ് കോളേജ് ഓഫ് നഴ്സിങ്ങിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ പോളിടെക്നിക്ക് എജ്യുക്കേഷൻ കാർമൽ പോളിടെക്നിക്കിനും ബെസ്റ്റ് എജ്യുക്കേഷനൽ പബ്ലിക്കേഷൻ ലേബർ ഇന്ത്യ പബ്ലിക്കേഷനും ബെസ്റ്റ് പ്രൊഫഷനൽ എക്സാം ട്രെയിനിങ് സെന്റർ ബ്രില്യന്റ് സ്റ്റഡി സെന്ററിനും എക്സലൻസ് ഇൻ ഗ്രൂപ്പ് മാനേജ്മന്റ് എം ഇ എസ് ഗ്രൂപ്പിനും ബെസ്റ്റ് ബോർഡിങ് സ്കൂൾ എബനെസർ ഇന്റർനാഷനൽ റെസിഡൻഷ്യൽ സ്കൂളിനും മോസ്റ്റ് പോപ്പുലർ കാമ്പസ് അവാർഡ് മഹാരാജ് കോളേജിനും എക്സലൻസ് അവാർഡ് വിവിധ വിഭാഗങ്ങളിലായി ലഭിച്ചു. 

image


അവാർഡ് ദാനത്തിനോടൊപ്പം പഠനം സുഗമമാക്കാനുള്ള മാധ്യമങ്ങളുടെയും ടെക്നോളജയിടെയും സഹായവും വഴികളും എന്ന വിഷയത്തിൽ ചർച്ചയും ഉണ്ടായിരുന്നു. വേദിയിൽ കണ്ടു പിടിത്തങ്ങളുടെയും സാങ്കേതിക പുരോഗമനത്തിന്റെയും വിദ്യാഭ്യാസ മേഖലയിലേക്കുള്ള കടന്ന് കയറ്റത്തിന്റെ അനുകൂല പ്രതികൂല വാദമുഖങ്ങളും അരങ്ങേറി. മാത്രമല്ല സാങ്കേതിക കണ്ടു പിടിത്തങ്ങളുടെ പ്രഭാവം അറിവ് നേടുന്ന രീതിയിലും നേട്ടങ്ങൾ അളക്കുന്നതിലും സ്വാധീനം ചെലുത്തുന്നു എന്നതും വേദിയിൽ വിഷയമായിരുന്നു.പ്രൊജക്ട് ഇൻഡീവുഡിനെറ ഭാഗമായുള്ള ഇൻഡീ വുഡ് എജ്യുക്കേഷണല്‍ എക്സലൻസ് അവാർഡ് കേരളത്തിൽ പ്രൊജക്ട് ഇൻഡീവുഡിന്റെ ഭാഗമായാണ് അരങ്ങേറിയത്.

image


പ്രൊജക്ട് ഇൻഡീവുഡെന്ന 10 ബില്യൺ ഡോളർ മുതൽ മുടക്കുള്ള സംരംഭത്തിന്റെ ആശയം സോഹന്‍ റോയിയുടേതാണ്.  2000 ത്തോളം ഇന്ത്യൻ കോർപ്പറേറ്റുകളുടേയും മൾട്ടിമില്യനറുകളെയും ഉൾപ്പെടുത്തി ഇന്ത്യൻ സിനിമയെ അന്തർദേശീയ നിലവാരത്തിലേക്ക് എത്തിക്കാനുള്ള പുറപ്പാടിലാണ് പ്രൊജക്ട് ഇൻഡീവുഡിന്റെ കപ്പിത്താനായ സോഹൻ റോയ്.നിർമ്മാണത്തിലും സ്ക്രീനിങ്ങിലും മാർക്കറ്റിങ് തന്ത്രങ്ങളിലും നൂതനമായതും വിപ്ലവാത്മകമായതുമായ മാറ്റങ്ങൾ കൊണ്ടുവന്ന് ഇന്ത്യൻ സിനിമയെ ബിസിനസ്‌ മോഡലാക്കാനുള്ള പ്രയത്നത്തിലാണ് അദ്ദേഹം.

image


ഡിസംബര്‍ ഒന്നിനും നാലിനും ഇടയിൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ അരങ്ങേറുന്ന ഇൻഡീ വുഡ് ഫിലിം കാർണിവലിനോട് സഹവർത്തിത്തത്തോടെ നാഷനൽ ലെവൽ ഇൻഡിവുഡ് എക്സലൻസ് അവാർഡും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇൻഡീ വുഡ്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക