അവാര്‍ഡിന്റെ തിളക്കത്തില്‍ ദുല്‍ഖറും പാര്‍വതിയും
ബാഗ്ലൂര്‍ ഡെയ്‌സില്‍ ദുല്‍ഖര്‍ പാര്‍വതിയോട് പറഞ്ഞപോലെ ഒപ്പം നടന്നു രണ്ടുപേരും സംസ്ഥാന അവാര്‍ഡ് തിളക്കത്തിലേക്ക്. ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സന്തോഷം പങ്കുവെച്ചത് ഒരെ സിനിമയിലെ നായികാ നായികന്‍മാര്‍ തന്നെയാണ്. ബാംഗ്ലൂര്‍ ഡെയ്‌സിലും ഒരുമിച്ചഭിനയിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ജോടികളാണ് ഇരുവരും.
ചെറുപ്പത്തിന്റെ ആഘോഷമായി മാറിയ ചാര്‍ളിയെന്ന ചിത്രത്തില്‍ ദുല്‍ഖര്‍ വ്യത്യസ്തമായ പ്രകടനം കാഴ്ച വെച്ചപ്പോള്‍ എന്ന് നിന്റെ മോയ്തീനിലെ കാഞ്ചനമാലയില്‍ നിന്നും ടെസയായി പാര്‍വതി പരകായ പ്രവേശം നടത്തുകയായിരുന്നു. ഇരുവരും അഭിനയിച്ച് ഫലിപ്പിക്കുകയായിരുന്നില്ല. മറിച്ച് ജീവിച്ച് കാണിക്കുകയായിരുന്നു ചിത്രത്തില്‍. ഈ ചിത്രത്തിന്റെ സംവിധാകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.
ചാര്‍ളിയിലെ പത്തേമാരി'യിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കാള്‍ വളരെ വ്യത്യസ്തമാണ് 'ചാര്‍ലി'യിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനം എന്നതിനാലാണ് മികച്ച നടനുള്ള അവാര്‍ഡ് ദുല്‍ക്കറിനു നല്‍കിയതെന്നു ജൂറി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ മോഹന്‍ പറഞ്ഞത്. 'പത്തേമാരി'യിലെ പോലുള്ള ഒരുപാട് കഥാപാത്രങ്ങളെ മമ്മൂട്ടി മുന്‍പും അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ജൂറിയിലുണ്ടായ പൊതു അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിച്ചത് ദുല്‍ഖറിനെയും ജയസൂര്യയെയും മാത്രമായിരുന്നു. ഇതില്‍ ഒരാള്‍ക്ക് മികച്ച നടനുള്ള അവാര്‍ഡും രണ്ടാമന് പ്രത്യേക ജൂറി അവാര്‍ഡും നല്‍കി. ഇവരുടെ പ്രകടനത്തിന് ഒപ്പം എത്താവുന്ന മികവ് കാണാത്തതിനാലാണ് മമ്മൂട്ടിയെയും പൃഥ്വിരാജിനെയും അവാര്‍ഡിന് പരിഗണിക്കാതിരുന്നതെന്നും മോഹന്‍ പറഞ്ഞു. കഥാപാത്രം ആവശ്യപ്പെടുന്ന പ്രത്യേക സ്‌റ്റൈലിലുള്ള ചലനങ്ങളും മറ്റുമാണ് 'ചാര്‍ലി'യില്‍ ദുല്‍ഖര്‍ കാഴ്ച്ച വച്ചത്. വളരെ ബുദ്ധിമുട്ടേറിയ റോള്‍ ഭംഗിയായി ചെയ്തു. മികച്ച നടിക്കുള്ള അവാര്‍ഡിനു പാര്‍വതിക്കൊപ്പം 'നീന'യിലെ നായികയെയും പരിഗണിച്ചുവെങ്കിലും പാര്‍വതിയുടേതായിരുന്നു മികച്ച പ്രകടനം.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ്‌ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ദുല്‍ഖര്‍ സല്‍മാന്‍ വളരെ പെട്ടെന്നാണ് മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത്. മലയാള സിനിമ അച്ഛന് കൊടുത്ത അതേ വരവേല്‍പ്പ് അച്ഛനും നല്‍കി. മലയാളികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ച വെച്ചത്. അതു തന്നെയാണ് ഈ ചുരുങ്ങിയ കാലയളവില്‍ സംസ്ഥാന അവാര്‍ഡ് ദുല്‍ഖറിനെ തേടിയെത്തിയത്. ഓ കാതല്‍ കണ്‍ മണി, വായ്മൂടി പോസവും എന്നിങ്ങനെ രണ്ട് തമിഴ് ചിത്രങ്ങളിലും ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്.
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ 2014ലാണ് പാര്‍വതി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് കുറേക്കാലത്തേക്ക് മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ പാര്‍വതിയെ തേടിയെത്തിയില്ല. എന്നാല്‍ പാര്‍വതിയുടെ രണ്ടാം വരവ് ഉജ്ജ്വലമായിരുന്നു. പ്രതിസന്ധികളില്‍ കരുത്ത് ചോരാത്ത സേറയായും പ്രിയപ്പെട്ടവന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കാഞ്ചനമാലയായും ചാര്‍ളിക്ക് പിറകെ അലയുന്ന ടെസയായും പാര്‍വതി തിളങ്ങി. പൂ എന്ന തമിഴ് ചിത്രത്തിലും പാര്‍വതി വ്യത്യസ്തമായ വേഷമിട്ടു.