എഡിറ്റീസ്
Malayalam

പുതിയ എക്കോ മെഷീന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

TEAM YS MALAYALAM
28th Apr 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ 82 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ഹൈ എന്‍ഡ് എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 21-ാം തീയതി ഉച്ചയ്ക്ക് 2.30ന് എസ്.എ.ടി. ആശുപത്രിയില്‍ നിര്‍വഹിക്കും.

image


നവജാത ശിശുക്കളുടേയും കുട്ടികളുടേയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൃത്യതയോടെ കണ്ടുപിടിക്കാന്‍ കഴിയുന്ന അത്യാധുനിക മെഷീനാണിത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദ്രോഗവും ഈ മെഷീനിലൂടെ തന്നെ കണ്ടു പിടിക്കാവുന്നതാണ്. ഇതിലൂടെ അനേകം കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാന്‍ സാധിക്കുന്നു. കുട്ടികള്‍ക്കായുള്ള ഈ അത്യാധുനിക എക്കോ മെഷീന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ തന്നെ ആദ്യത്തെ സംരംഭമാണ്.

ഇതോടൊപ്പം പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ 6 കോടി രൂപ ചെലവഴിച്ച് കുട്ടികള്‍ക്കുള്ള കാത്ത് ലാബ് ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കുന്നതാണ്. അതോടെ ഹൃദ്രോഗ ചികിത്സാ രംഗത്ത് വലിയ സംഭാവനകള്‍ ചെയ്യാന്‍ ഈ വിഭാഗത്തിനാകും. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags