എഡിറ്റീസ്
Malayalam

പരമ്പരാഗത ചട്ടക്കൂടുകള്‍ മാറ്റിയത് കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍: ശ്യാം ബെനഗല്‍

Sreejith Sreedharan
1st Dec 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സത്യജിത് റായ്, മൃണാള്‍സെന്‍ എന്നീ ബംഗാളി ചലച്ചിത്രകാരന്മാര്‍ക്കുശേഷം ഇന്ത്യന്‍ സിനിമയുടെ പരമ്പരാഗത ചട്ടക്കൂടുകള്‍ മാറ്റിയെടുത്തത് കേരളത്തില്‍നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരാണെന്ന് പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ അഭിപ്രായപ്പെട്ടു.

image


ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് കേരള ചലച്ചിത്ര അക്കാദമി മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധര്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയായ സ്‌ക്രീന്‍ ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

image


തൊണ്ണൂറുകളുടെ അവസാനം ഒരു സംഘം നവാഗതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇന്ത്യന്‍ സിനിമയുടെ അതുവരെയുള്ള നിശ്ചിത രൂപം പിന്തുടരേണ്ടെ്ന്ന തീരുമാനിക്കുകയും തങ്ങളുടെ ദൃശ്യവ്യാഖ്യാനമനുസരിച്ച് സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തുവെ്ന്ന ശ്യാം ബനഗല്‍ ചൂണ്ടിക്കാട്ടി. ചലച്ചിത്ര സാക്ഷരതയും സിനിമയിലുള്ള ആവേശവും കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്. രാജ്യാന്തര പ്രശസ്തര്‍ നയിക്കുന്ന ഈ ശില്പശാല ചലച്ചിത്രനിര്‍മാണത്തെക്കുറിച്ച് കൂടുതല്‍ നൈപുണ്യവും ആശയങ്ങളും പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌ക്രീന്‍ ലാബിലൂടെ സിനിമയെ സമീപിക്കുന്നതിലും മനസിലാക്കുന്നതിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ഐ എഫ് എഫ് കെ ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിനുതന്നെ വലിയ സംഭാവന നല്‍കാന്‍ കഴിയു്ന്ന സിനിമയുടെ മൂല്യങ്ങളും ആശയങ്ങളും വ്യത്യസ്തമായി ഉള്‍ക്കൊള്ളാന്‍ ശില്പശാല സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചലച്ചിത്രമേളയോടനുബന്ധിച്ച് ഇതാദ്യമായി സാങ്കേതിക പ്രവര്‍ത്തകര്‍ക്കുവേണ്ടി നടത്തുന്ന ശില്പശാല ഐ എഫ് എഫ് കെ ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ ആശയമാണെ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ്‌നാഥ് പറഞ്ഞു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags