എഡിറ്റീസ്
Malayalam

ശബരിമല : വിര്‍ച്വല്‍-ക്യു ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം 17 മുതല്‍

16th Oct 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കേരളാ പോലീസ് നടപ്പിലാക്കിവരുന്ന വിര്‍ച്വല്‍-ക്യു സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഈ മാസം 17 മുതല്‍ ആരംഭിക്കും. വിര്‍ച്വല്‍-ക്യു സംവിധാനം വഴി ബുക്ക് ചെയ്ത് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ക്യു നില്‍ക്കാതെ തന്നെ പമ്പയില്‍ നിന്നും സന്നിധാനം നടപ്പന്തല്‍ വരെ എത്തുന്നതിന് പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

image


www.sabarimalaq.com എന്ന വെബ്‌പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ശബരിമല വിര്‍ച്വല്‍-ക്യുവില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ പോര്‍ട്ടലില്‍ തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിന്റി കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തെരഞ്ഞെടുക്കാം. ബുക്കിങ് പൂര്‍ത്തിയാക്കിയശേഷം ദര്‍ശന സമയവും തീയതിയും തീര്‍ത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍-ക്യു കൂപ്പണ്‍ കംപ്യൂട്ടറിലേക്ക് സേവ് ചെയ്ത് പ്രിന്റ് എടുക്കണം. ഈ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസിന്റെ വെരിഫേക്കഷന്‍ കൗണ്ടറില്‍ കാണിച്ച് വിര്‍ച്വല്‍-ക്യു സംവിധാനം ഉപയോഗിക്കുന്നതിനുള്ള പ്രവേശന കാര്‍ഡ് കൈപ്പറ്റണം. വിര്‍ച്വല്‍-ക്യു കൂപ്പണ്‍ കൈവശമുള്ള തീര്‍ത്ഥാടകര്‍ തങ്ങളുടെ ഫോട്ടോ ഐഡന്റിന്റി കാര്‍ഡ് കൈവശം കരുതേണ്ടതും വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിക്കേണ്ടതുമാണ്. വെരിഫിക്കേഷന് ശേഷം ലഭിക്കുന്ന വിര്‍ച്വല്‍-ക്യു (ഋിേൃ്യ ഇമൃറ) പ്രവേശന കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമെ വിര്‍ച്വല്‍ ക്യു സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മാത്രമെ വിര്‍ച്വല്‍-ക്യു വഴി പ്രവേശനം അനുവദിക്കുകയുള്ളൂ.

കഴിഞ്ഞവര്‍ഷം 16,66,750 തീര്‍ത്ഥാടകര്‍ പോലീസിന്റെ ഈ സേവനം ഉപയോഗിച്ചു. 2011 മുതല്‍ 2015 വരെ 70 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ ഈ സേവനം ഉപയോഗിച്ചിട്ടുണ്ട്. കേരള പോലീസ് നല്‍കുന്ന ഈ സേവനത്തിന് ഒരു വിധത്തിലുള്ള ഫീസും ഈടാക്കുന്നില്ല. വിര്‍ച്വല്‍-ക്യു സംവിധാനത്തില്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണരീതിയില്‍ ക്യു നിന്ന് ദര്‍ശനം നടത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.sabarimalaq.com എന്ന വെബ്‌പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ 0471-3243000, 3244000, 3245000 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക