എഡിറ്റീസ്
Malayalam

പൊട്ടിച്ചിരിപ്പിച്ച് 'ഉ... ഉ... ഉചിതമാര്‍ഗേന'

30th Nov 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

കാണികളെ ആകര്‍ഷിച്ച് പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി നര്‍മ്മകൈരളിയുടെ ഉ... ഉ... ഉചിതമാര്‍ഗേന: എന്ന നാടകം പ്രേക്ഷകരുടെ കയ്യടി വാങ്ങി. നര്‍മ്മ കൈരളിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് ഈ നാടകം അവതരിപ്പിച്ചത്.

image


മലയാളം ശ്രേഷ്ഠഭാഷാ പദവിയിലേക്ക് കടന്ന ഈ അവസരത്തില്‍ ഭരണഭാഷ മാതൃഭാഷയിലാവണമെന്ന സര്‍ക്കാരിന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നാടകം രംഗത്തവതരിപ്പിച്ചത്. ഇംഗ്ലീഷ് പദങ്ങള്‍ മംഗ്ലീഷിലാക്കി വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ചാറ്റു ചെയ്യുന്ന നമ്മുടെ ഉദ്യോഗസ്ഥന്‍മാര്‍ പലരും സര്‍ക്കാര്‍ കാര്യങ്ങളിലെ മലയാള പദങ്ങളറിയാതെ വെള്ളം കുടിക്കുകയാണ്. ഇംഗ്ലീഷിനെക്കാളും കടുകട്ടിയുള്ള ഉദ്യോഗസ്ഥ മലയാള പദങ്ങള്‍ കാണാതെ പഠിക്കുവരും വിരളമല്ല. ഈ പശ്ചാത്തലത്തിലാണ് ഒരു സര്‍ക്കാര്‍ പ്രണയ സംരംഭത്തിലൂടെ നര്‍മ്മകൈരളി ഉ... ഉ... ഉചിതമാര്‍ഗേന: എന്ന നാടകം അവതരിപ്പിച്ചത്.

ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ അദ്ദേഹത്തെ കൂടാതെ അഡ്വ. മംഗളധാര, ലിസി ബാബു, ഡോ. സജീഷ്. ദിലീപ്കുമാര്‍ ദേവ്, ഈശ്വരന്‍ പോറ്റി, പ്രദീപ്കുമാര്‍, ഗായത്രി ഈശ്വര്‍ എന്നിവരാണ് അഭിനയിച്ചത്. ചമയം: ശശി പൂജപ്പുര, സാങ്കേതിക സഹായം: വിനു ജെ നായര്‍.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക