എഡിറ്റീസ്
Malayalam

കോളേജ് ജീവിതം ഉപേക്ഷിച്ച് വ്യവസായത്തിലേക്ക്

Team YS Malayalam
30th Nov 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

എന്റെ പ്രായവും കോളേജില്‍ നിന്ന് ഇറങ്ങാനുള്ള തീരുമാനവും നോക്കുകയാണെങ്കില്‍ ആര്‍ക്കും അത് അംഗീകരിക്കാനാകില്ല. എന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തായ ധാരണ എനിക്കുണ്ടായിരുന്നു. ഞാന്‍ അതില്‍ തന്നെ ഉറച്ചുനിന്നു.' കര്‍ണ്ണാടകയിലെ ഹൂബ്ലിയിലാണ് ആനന്ദ് താമസിച്ചിരുന്നത്. അന്ന് ആനന്ദ് കോട്ടയില്‍ തന്റെ ഐ ഐ ടി എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി പഠിക്കുകയായിരുന്നു. അയാള്‍ നല്ല മിടുക്കനായിരുന്നു. ഏറ്റവും നല്ല സ്‌കൂളില്‍ പഠിച്ച് എഞ്ചിനീയറായി ഒരു സന്തുഷ്ട ജീവിതം നയിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ആഗ്രഹങ്ങള്‍ക്ക് വിപരീതമായാണ് ആനന്ദ് പ്രവര്‍ത്തിച്ചത്. അവന്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ആഗ്രഹിച്ചു. തുടര്‍ന്ന് തന്റെ നാട്ടിലേക്ക് വന്ന് ഒരു സംരംഭം തുടങ്ങാന്‍ പതിനെട്ടാമത്തെ വയസ്സില്‍ ആനന്ദ് തീരുമാനിച്ചു.

image


ഇന്ന് വടക്കന്‍ കര്‍ണ്ണാടകയിലെ ഏറ്റവും പ്രഗത്ഭനായ ഒരു വ്യവസായിയാണ് ആനന്ദ്. നിരവധി അംഗീകരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇപ്പോള്‍ ആനന്ദ് 25 നഗരങ്ങളിലായി 10000 കിലോ മീറ്റര്‍ സഞ്ചരിച്ച് 30000 വിദ്യാര്‍ഥികളെ അവരുടെ ചെറുപ്രായത്തില്‍ തന്നെ വ്യവസായ മേഖലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഞങ്ങള്‍ ഈ യുവ സംരംഭകനോട് തന്റെ യാത്രയെ കുറിച്ചും ഇത്രയും പ്രശസ്തനാവാനുള്ള കാരണങ്ങളെ കുറിച്ചും ചോദിച്ചരിഞ്ഞു.

image


ഒരു ടീനേജറായി തുടക്കം

'കുറച്ച് മാര്‍ക്കിന്റെ വ്യത്യാസത്തില്‍ എനിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ്ങ് സ്‌കൂളില്‍ ചേരാന്‍ കഴിയാതെ പോയി. വേറെ ഒരുപാട് അവസരങ്ങല്‍ എന്റെ മന്നില്‍ ഉണ്ടായിരുന്നെങ്കിലും എന്റെ മനസ്സ് പറഞ്ഞത് ഞാന്‍ കേട്ട് തിരികെ വീട്ടിലേക്ക് വന്നു.' ആനന്ദ് പറയുന്നു. മാതാപിതാക്കളുടെ വിമര്‍ശനങ്ങളും ചുറ്റുമുള്ളവരുടെ അടിച്ചമര്‍ത്തലുകള്‍ക്കും ഇടയില്‍ 'ബോര്‍ഡ് ബീസ് ടെക് സൊലൂഷന്‍' എന്നവാണിജ്യ സംരംഭം ഹൂബ്ലിയില്‍ ആനന്ദ് സ്ഥാപിച്ചു. 'എന്റെ പദ്ധതികളെ കുറിച്ച് മറ്റുള്ളവരെ മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എനിക്ക് സാങ്കേതിക പരമായ യാതൊരു അടിത്തറയും ഇല്ലായിരുന്നു.' ഹൂബ്ലി പോലുള്ള ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ്? 'അന്ന് വിപണിയില്‍ മത്സരിക്കാന്‍ വളറെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ.' ആ മേഖലയിലെ ആദ്യത്തെ ടെക്ക് സ്റ്റാര്‍ട്ട് അപ്പ് ആയിരുന്നു 'ബോര്‍ഡ് ബീസ്.'

image


പിന്നീട് തന്റെ സ്‌കൂളില്‍ സീനിയരായി പഠിച്ച ചില സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവരെ ഇതിലേക്ക് ക്ഷണിച്ചു. അവര്‍ ഇതില്‍ വന്നു ചേര്‍ന്നു. അനുഭവസമ്പത്തുള്ള എഞ്ചിനീയര്‍മാര്‍ കൂടെ ഉണ്ടെങ്കില്‍ തന്റെ പദ്ധതികല്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാമെന്ന് ആനന്ദ് പ്രതീക്ഷിച്ചു. എന്നാല്‍ ഇവരെ എല്ലാം കൂടെ നിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. 'ഞാന്‍ ഐ സി എ ഐ എന്ന സ്ഥാപനത്തില്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇതുവഴി അവരെ നിലനിര്‍ത്താനുള്ള സമ്പാദ്യം ലഭിച്ചു. ഞാന്‍ വിദ്യാബ്യാസ സ്ഥാപനങ്ങളുമായി ഐ ടി പരിശീലനത്തിന് കരാര്‍ ഒപ്പിട്ടു. അങ്ങനെ കൂടുതല്‍ വരുമാനം ലഭിച്ചു തുടങ്ങി.' 'ബോര്‍ഡ് ബീസ്' ചെറിയ രീതിയിലണ് തുടങ്ങിയത്. പിന്നീട് ഈ മേഖലയിലെ ഒരു പൂര്‍ണ്ണായ ഇ ആര്‍ പി സൊല്ല്യൂഷന്‍ കമ്പനിയായി മാറി. കൂടാതെ കമ്പനിക്ക് ഇപ്പോള്‍ 150ല്‍ പരം മൊബൈല്‍ ആപ്പുകളുണ്ട്. ഇത് 3 ലക്ഷത്തില്‍പരം ആള്‍ക്കാര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

ഹൂബ്ലിയേയും ടീമിനേയും കുറിച്ച്

'ചോട്ടാ മുബൈ' എന്നറിയപ്പെടുന്ന ഹൂബ്ലി കര്‍ണ്ണാടകത്തിലെ ഏറ്റവും വലിയ വാണിജ്യ മേഖലയയില്‍ ഒന്നാണ്. പരമ്പരാഗതമായ വ്യവസായങ്ങള്‍ നടക്കുന്നിടത്ത് പുതിയ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. മത്സരം തീരെ കുറവായതിനാലാണ് തന്റെ ജന്മ നാട്ടില്‍ ഒരു സംരംഭം തുടങ്ങാന്‍ ആനന്ദിന് പ്രചോദനമായത്. പരമ്പരാഗതമായ വ്യവസായങ്ങളെ സാങ്കേതിക വിദ്യയുടെ മൂല്ല്യത്തെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കുക അത്ര എളുപ്പമല്ലായിരുന്നു. 'ഞങ്ങള്‍ക്ക് മാസങ്ങളോളം പണം ഒന്നും ലഭിച്ചില്ല വ്യാപാരികള്‍ അവരുടെ സ്വാധീന ശക്തി ഉപയോഗിച്ച് ഞങ്ങളുടെ ഡീലുള്‍ തടയാന്‍ ശ്രമിച്ചു.' പിന്നീട് എല്ലാം മാറി. ഒരുപാട് പുതിയ സംരംഭകര്‍ വന്നു. ഈ മേഖലയിലെ ആദ്യ സംരംഭങ്ങല്‍ ഒന്നായി 'ബോര്‍ഡ് ബീസ്' മാറി.

ഇന്ന് അനുഭവ സമ്പത്തുള്ള 60 പ്രൊഫഷണലുകള്‍ ആനന്ദിന്റെ കീഴില്‍ ജോലി ചെയ്യുന്നു. എന്നാല്‍ എങ്ങനെയാണ് ആനന്ദ് ഇവരെയെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്നത്? 'എപ്പോഴും ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ ആഴം ഞാന്‍ മനസ്സിലാക്കാറുണ്ട്. ഇതിന്റെ പിന്നിലുള്ള കാര്യം എന്തെന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ അറിവിനെയും കഴിവിനേയും ബഹുമാനിക്കണ്ടത് അത്യാവശ്യമാണ്. എന്റെ ഏറ്റവും പ്രായംകൂടിയ തൊഴിലാളി 62 വയസ്സുകാരനാണ്. ശരിയായ മൂല്ല്യങ്ങള്‍ കൈമാറുക എന്നതാണ് ഏറ്റവും പ്രധാനം.'

വിജയ കഥ

'ബോര്‍ഡ് ബീസ്' ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 201ല്‍ ഒരു തിങ്കളാഴ്ച ദിവസം ഉച്ചതിരിഞ്ഞ് ആനന്ദിന് ഒരു ഫോണ്‍ കോള്‍ വന്നു. ക്ലയിന്റാണെന്ന് കരുതി ആനന്ദ് ബോര്‍ഡ് ബീസിന്റെ എല്ലാ സേവനങ്ങളെയും പറ്റി സംസാരിച്ചു. തന്റെ ക്ലയിന്റിനെ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചു എന്ന സന്തോഷത്തോടെയാണ് കോള്‍ കട്ട് ചെയ്തത്. ആ സംഭാഷണം തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് ഒരിക്കലും ആനന്ദ് പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് വീണ്ടും ഒരു കോള്‍ വന്നു. ഏറ്റവും മികച്ച യുവ സംരംഭകനുള്ള അവാര്‍ഡ് ലഭിച്ചതായി ആനന്ദിനെ അറിയിച്ചു. മാത്രമല്ല രത്തന്‍ ടാറ്റയില്‍ നിന്നാണ് അവാര്‍ഡ് ലഭിക്കുക എന്നുകൂടി അറിയിച്ചു. 'ഇത് എന്റെ ജീവിതം മാറ്റി മറിച്ചു. അവാര്‍ഡുകളും അംഗീകാരങ്ങളും വളരെ പ്രാധാന്യം നിറഞ്ഞതാണ്. ഇതിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രശസ്തിയും പൊതു സമ്മതിയും വളരെ വലുതാണ്.'

പ്രചോദനം നിറഞ്ഞ യാത്ര

വിജയത്തുടര്‍ച്ചകളിലൂടെ ബോര്‍ഡ് ബീസ് ഒരു വലിയ സ്ഥാപനമായി മാറിക്കഴിഞ്ഞു. എന്നാല്‍ ആന്ദ് കാര്യങ്ങള്‍ അത്ര എളുപ്പമായി കാണുന്നില്ല. തന്റെ അനുഭവങ്ങല്‍ വിദ്യാര്‍ത്ഥികളിലേക്ക് പങ്കുവക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അതുവഴി വളരെ ചെറുപ്പത്തില്‍ തന്നെ സംരംഭകത്വത്തിലേക്ക് അവരെ നയിക്കാന്‍ പരിശ്രമിപ്പിക്കുന്നു. ഇതിന് വേണ്ടി 'Eighteen but not teen' എന്ന പരിപാടിയിലൂടെ ഇന്ത്യലുടനീളമുള്ള കോളേജുകള്‍ സന്ദര്‍ശിച്ച് അനുഭവങ്ങള്‍ പങ്കുവക്കുന്നു. 'ഞാന്‍ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയതിന് ശേഷം ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഞാന്‍ ചെയ്യുന്നത് അപകടം പിടിച്ച പണിയാണെന്ന് ഒരൂപാട്‌പേര്‍ പറഞ്ഞു. തന്റെ അനുഭവങ്ങള്‍ യുവാക്കളില്‍ വലിയ സ്വപ്നങ്ങള്‍ ഉണ്ടാകാന്‍ സഹായകരമാണെന്ന് എനിക്കുറപ്പുണ്ട്. ജീവിതത്തില്‍ വളരെ നേരത്തെ തന്നെ തോല്‍വികളോട് പോരാടാനുള്ള മനക്കരുത്ത് അവര്‍ക്ക് ലഭിക്കും.'

image


മുന്നോട്ടുള്ള വഴി

ഈ വ്യവസായിക്ക് പ്രായം അനുയോജ്യമായി നില്‍ക്കുന്നു. വളരെ നേരത്തെ തന്നെ വിജയവും പരാജയവും നേരിട്ടതുകൊണ്ടുതന്നെ ആനന്ദ് ദീര്‍ഘവീക്ഷണമുള്ള ഒരു വ്യവസായിയായി മാറി. ഊര്‍ജ്ജത്തിന്റേയും പക്വതയുടേയും ശരിയായ മിശ്രിതമാണ് ആനന്ദ്. ഇനി മുന്നോട്ട് എന്താണ്?

'എനിക്ക് ആ മേഖലയിലെ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശമുണ്ട്. 'യുവര്‍ സ്റ്റോറിയില്‍' എന്റെ കഥ വരുമ്പോള്‍ തന്നെ എന്റെ മാതാപിതാക്കള്‍ക്ക് എന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അഭിമാനം തോന്നും' ചിരിച്ചുകൊണ്ട് ആനന്ദ് പറയുന്നു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags