എഡിറ്റീസ്
Malayalam

പൈലറ്റാകാന്‍ മോഹിച്ച പെണ്‍കുട്ടി..

17th Apr 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


സൗമ്യ ഗുപ്തയുടെ കടന്നുപോയ ജീവിതം ഒരു സിനിമാ രംഗം പോലെയാണ് അവള്‍ ഓര്‍ത്തെടുക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും സമൂഹത്തിലെ ഓരോരുത്തരുമുള്‍പ്പെടെ തനിക്ക് ചുറ്റുംകൂടിനിന്ന് ഒരേ സ്വരത്തില്‍ പറയുന്നു..നീ പരായജപ്പെട്ടു, നീ ഒന്നിനും കൊള്ളാത്തവളാണ്, നിന്റെ ജീവിതം എങ്ങുമെത്തില്ല...

വിമാനം പറത്താന്‍ പഠിക്കണമെന്ന ആഗ്രഹവുമായാണ് സൗമ്യ ഗുപ്ത യു എസിലേക്ക് തിരിച്ചത്. ബോംബെയില്‍ ജനിച്ച് വളര്‍ന്നതിനാല്‍ തന്നെ സൗമ്യ ധൈര്യശാലിയും ബിസിനസ് മൈന്‍ഡഡും സ്‌റ്റൈലിഷുമായിരുന്നു. തന്റെ സ്‌കൂള്‍ പഠനം മുംബൈയിലാണ് പൂര്‍ത്തിയാക്കിയത്. അധികം പെണ്‍കുട്ടികളൊന്നും പൈലറ്റ് പഠനത്തിനായി യു എസിലേക്ക് പോയിട്ടില്ലാത്തതിനാല്‍ തന്നെ സൗമ്യയുടെ നീക്കം ഒരു വലിയ ചുവടുവയ്പ്പായിരുന്നു. തന്റെ തീരുമാനത്തിനനുസരിച്ച് അവള്‍ നീങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 2008ലെ സാമ്പത്തിക മാന്ദ്യം അവള്‍ക്ക് തിരിച്ചടിയായി. യു എസില്‍നിന്ന് സൗമ്യക്ക് തിരിച്ചുപോകേണ്ടി വന്നു. തിരിച്ച് വന്നപ്പോള്‍ അവള്‍ക്ക് ഡിഗ്രി പൂര്‍ത്തിയാക്കുന്നതിനോ ഒരു ജോലി നേടുന്നതിനോ കഴിഞ്ഞില്ല. മാത്രമല്ല തന്റെ പഠനത്തിനായി ചിലവഴിച്ച 50 ലക്ഷം രൂപയും നഷ്ടമായി.

image


നിരവധി എയര്‍ലൈനുകളിലേക്ക് അപേക്ഷ അയച്ച് ഒരു വര്‍ഷത്തോളം വീട്ടില്‍ തന്നെയിരുന്നു. തനിക്ക് യു എസിലുണ്ടായ പരാജയം സൗമ്യയെ കൂടുതല്‍ നിരാശയിലേക്കെത്തിക്കുകയായിരുന്നു. താന്‍ ഒരു വലിയ പരാജയമാണെന്ന് സൗമ്യക്ക് തോന്നിത്തുടങ്ങി.

ഒടുവില്‍ സൗമ്യയുടെ രക്ഷിതാക്കള്‍ തന്നെ എന്തെങ്കിലും ജോലി നേടി സ്വന്തമായി സമ്പാദിക്കണമെന്ന് അവര്‍ സൗമ്യയോട് പറഞ്ഞു. അപ്പോഴേക്കും സൗമ്യയുടെ കൈവശമുണ്ടായിരുന്ന പോക്കറ്റ് മണിയും കഴിയാറായിരുന്നു. എന്നാല്‍ മറ്റൊരു ജോലി പെട്ടെന്ന് കിട്ടുകയെന്നത് എളുപ്പമായിരുന്നില്ല. ഒരു പൈലറ്റ് എന്നു പറയുന്നത് പ്രൊഫഷണല്‍ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇതെല്ലാം പേപ്പറില്‍ മാത്രമാണ്. ഞങ്ങള്‍ ശരിക്കും സയന്‍സ് പശ്ചാത്തലമുള്ളവരാണ്. 12ാം ക്ലാസ് കഴിയുന്ന ആര്‍ക്കും ഒരു നല്ല ജോലി കിട്ടില്ല. ഒരു നല്ല ജോലി വേണമെന്ന് തന്നെയായിരുന്നു എന്റെ ആവശ്യം.

ഒരു കോള്‍ സെന്ററില്‍ പോയി മാസം 20000 രൂപ നേടാന്‍ തുടങ്ങി.ആദ്യ ദിവസം തന്നെ അവിടെ അധികനാള്‍ തുടരാനാകില്ലെന്ന് സൗമ്യക്ക് മനസിലായി. താന്‍ ഉദ്ദേശിച്ചതല്ല ഇതെന്ന് സൗമ്യക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. എട്ട് മാസം താന്‍ അവിടെ ജോലിയില്‍ തുടര്‍ന്നു. ഒപ്പം തന്നെ കിട്ടിയിരുന്ന പണം തന്റെ ആഗ്രഹത്തിനനുസരിച്ച് ഒരു ജോലിക്കായി സൂക്ഷിക്കുകയും ചെയ്തു.

image


എന്നാല്‍ ഏറെ ജോലിത്തിരക്കുള്ള ഒരു ദിവസം സൗമ്യ കരഞ്ഞുപോയി. താന്‍ പരാജയപ്പെടുകയാണെന്ന് അവള്‍ക്ക് തോന്നി. അതുകൊണ്ട് തന്നെയായിരുന്നു നല്ല ഒരു ജോലി നേടാന്‍ തന്റെ അമ്മ തന്നോട് പറഞ്ഞത്. എനിക്ക് വസ്ത്രങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കാനുണ്ടായിരുന്നു. തനിക്ക് വില്‍പനക്കായി കുറച്ച് വസ്ത്രങ്ങള്‍ വേണമെന്ന് സൗമ്യ അമ്മയോട് പറഞ്ഞു. വസ്ത്രങ്ങള്‍ വീട്ടില്‍തന്നെ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. അമ്മ എക്കാലവും തന്നെ പിന്തുണച്ചിട്ടേയുള്ളൂ. ധൈര്യമായി മുന്നോട്ട് പോകാന്‍ അമ്മ പറഞ്ഞു. അങ്ങനെ തൊട്ടടുത്ത ദിവസം ടെന്‍ ഓണ്‍ ടെന്‍ ക്ലോത്തിംഗ് പിറവിയെടുത്തു.

50 ലക്ഷം രൂപയുടെ കരിയര്‍ വലിച്ചെറിഞ്ഞ് താന്‍ പുതിയ മേഖലയിലേക്ക് കടന്നു. തനിക്ക് ഇനിയുമേറെ മുന്നോട്ട് പോകാനാകുമെന്നും തന്റെ കരിയറില്‍ ഇനിയും ഒരുപാട് സാധ്യതകളുണ്ടെന്നും മാതാപിതാക്കളും പറഞ്ഞു.അതോടൊപ്പം തന്റെ ബിസിനസിലേക്ക് നിക്ഷേപിക്കാന്‍ കയ്യില്‍ പണമില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അവരുടെ സമ്മതം തന്നെ ആ ഘട്ടത്തില്‍ തനിക്ക് തൃപ്തിയേകുന്നതായിരുന്നു. അങ്ങനെ ബിസിനസുമായി സൗമ്യ മുന്നോട്ടുപോയി.

തങ്ങള്‍ ഒരു വസ്ത്ര കയറ്റുമതിക്കാരനെ സമീപിച്ചു. റോബര്‍ട്ടോ കവാലി, ജീന്‍ പോള്‍ ഗാട്ടിയര്‍ തുടങ്ങിയ ഹൈ ഫാഷന്‍ ബ്രാന്‍ഡുകളാണ് അദ്ദേഹം കയറ്റുമതി ചെയ്തിരുന്നത്. 30 പീസുകള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയേ എനിക്കുണ്ടായിരുന്നുള്ളു. തന്റെ വീട്ടിലെ ചെറിയ പ്രദര്‍ശനത്തിലേക്ക് താന്‍ മുംബൈയിലെ എല്ലാ സുഹൃത്തുക്കളെയും ക്ഷണിച്ചു. ഓരോരുത്തരും വീട്ടിലെത്തി ബ്രാന്‍ഡ് ഏതാണെന്നറിഞ്ഞപ്പോള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ആ ദിവസം 24 മണിക്കൂറിനുള്ളില്‍ തന്നെ അതെല്ലാം വിറ്റുതീര്‍ന്നു.

image


രണ്ട് മാസത്തിന് ശേഷം സൗമ്യ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ആ ദിവസം വിറ്റുപോയത് 45 വസ്ത്രങ്ങളായിരുന്നു. ക്രമേണെ 45 എന്നത് അറുപതിലേക്കും എണ്‍പതിലേക്കും എത്താന്‍ തുടങ്ങി. സൗമ്യയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ തുടങ്ങി.

താന്‍ എന്തിലേക്കൊക്കെയോ എത്തിച്ചേരുകയാണെന്ന് സൗമ്യക്ക് തോന്നി. താന്‍ കൂടുതല്‍ ധനവാനാകുകയാണെന്ന് അവള്‍ക്ക് തോന്നി. ഫാഷന്‍ പോര്‍ട്ടലുകള്‍പോലെ എന്തെങ്കിലും തുടങ്ങി തന്റെ ശേഖരം എല്ലാവര്‍ക്കും കാണാന്‍ അവസരമൊരുക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍ വസ്ത്രങ്ങള്‍ ചിത്രത്തിലാക്കുന്നതിന് സൗമ്യക്ക് ഒരു ക്യാമറ സ്വന്തമായി ഉണ്ടായിരുന്നില്ല. പണത്തിന്റെ കാര്യത്തില്‍ വളരെ കരുതലിലായിരുന്നു സൗമ്യ.

കുറച്ച് ബുദ്ധിമുട്ടായതിനാല്‍ തന്നെ ഓരോ രൂപ പോലും വളരെ കരുതലോടെയാണ് വിനിയോഗിച്ചിരുന്നത്.സൗമ്യ ഫോട്ടോഗ്രാഫറായ തന്റെ ഒരു സുഹൃത്തിനെ സമീപിച്ചു. സുഹൃത്തിനോട് തന്റെ വസ്ത്രങ്ങളുടെ ചിത്രമെടുത്ത് തരണമെന്നും ചിത്രങ്ങള്‍ക്ക് സ്റ്റുഡിയോ കോസ്റ്റ് തരാമെന്നും സൗമ്യ പറഞ്ഞു. രണ്ടുപേര്‍ക്കും പണം വളരെ പ്രധാനമായിരുന്നു. തന്റെ മൂത്ത സഹോദരിയുടെ സുഹൃത്ത് കൂടിയായ സ്പ്ലിറ്റ് വില്ലയുടെ ഫെയിം ബോസ്‌കിയെ ഇരുവരും സമീപിച്ചു. വലിയ മനസിനുടമയായ ആ പെണ്‍കുട്ടി സൗജന്യമായി തന്നെ തനിക്ക് ചിത്രങ്ങള്‍ പകര്‍ത്തി തരാമെന്നേറ്റു.

അവള്‍ സ്വന്തമായി തന്നെ മേക്കപ്പ് ചെയ്തതിനാല്‍ മേക്കപ്പ് ആര്‍ടിസ്റ്റുമാരെയും സമീപിക്കേണ്ടി വന്നില്ല.

അവള്‍ തന്റെ ഭാഗ്യ പരീക്ഷണത്തിനായി എടുത്ത ചിത്രങ്ങള്‍ ഫാഷന്‍ ആന്‍ഡ് യു ടീമിന് അയച്ചു. അവര്‍ക്ക് വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു.

എന്നാല്‍ മുഖ്യധാരയിലേക്ക് കടന്നെത്തുകയെന്നത് ഇതുവരെയുണ്ടായതിനേക്കാളൊക്കെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു പ്രൊഫഷണല്‍ ഫോട്ടോ ഷൂട്ട് നടത്താന്‍ തങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വളരെ ചിലവേറിയതായിരുന്നു. സൗമ്യക്ക് ഒരാശയം തോന്നി. കോളജ് വിദ്യാര്‍ഥികളെ തങ്ങള്‍ മോഡലായി കണ്ടെത്തി. തങ്ങള്‍ ഇതുവരെ ചിത്രീകരിച്ച ഫോട്ടോകള്‍ കുട്ടികള്‍ക്ക് നല്‍കി അവരെ കാര്യങ്ങള്‍ മനസിലാക്കിപ്പിക്കാന്‍ അച്ഛനും അമ്മയും മിതിഭായ് കോളജിന് പുറത്തുനിന്നു. കുട്ടികള്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് പകരമായി രണ്ട് ജോഡി വസ്ത്രങ്ങളും തങ്ങള്‍ സമ്മാനമായി നല്‍കി.

ഇതിന് ശേഷം മൂന്ന് മാസം തങ്ങള്‍ ഫണ്ട് ശേഖരിക്കാന്‍ ശ്രമം നടത്തി. കയ്യില്‍ ഉള്ള പണം മാറ്റിമറിച്ച് ഉപയോഗിച്ച് ഏറേക്കാലം പിശുക്കരെപ്പോലെ ജീവിക്കേണ്ടിവന്നു. ബിസിനസിന്റെ വളര്‍ച്ചക്കായി ഒരോ നാണയം പോലും സൂക്ഷിച്ചുവച്ചു. 23 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ എനിക്ക് ലോണുകള്‍ കിട്ടാനും യോഗ്യതയുണ്ടായിരുന്നില്ല. 21 വയസായിരുന്നു എന്റെ പ്രായം. ലോണ്‍ കിട്ടുന്നതിനായി എച്ച് ഡി എഫ് സി ബാങ്കിനോട് വളരെ യാചിച്ചിട്ടുണ്ട്. ഇത് തന്നെ തന്റെ ജീവിതത്തില്‍ ഏറെ ക്ഷമയും ത്യാഗവുമെല്ലാം പഠിക്കാന്‍ തന്നെ സഹായിച്ചു.

അവസാനം കോളജ് വിദ്യാര്‍ഥികളെ മോഡലായി വച്ച് ടെന്‍ ഓണ്‍ ടെന്‍, ഫാഷന്‍ ആന്‍ഡ് യുവിലൂടെ ലൈവ് ആകാന്‍ തുടങ്ങി. ഇതോടെ ബിസിനസ് വളരാനും തുടങ്ങി. പിന്നീട് തങ്ങള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 60 വസ്ത്രങ്ങളില്‍നിന്ന് ഇപ്പോള്‍ വസ്ത്രങ്ങളുടെ എണ്ണം ആറ് ലക്ഷത്തിന് മുകളിലെത്തി. വര്‍ഷവും 150 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടാകുന്നത്. ഐ എസ് ഒ അംഗീകാരവും ലഭിച്ചു. 1000 സ്‌ക്വയര്‍ ഫീറ്റിലുണ്ടായിരുന്ന പാര്‍ക്കിംഗ് ഗ്യാരേജിലെ ഓഫീസില്‍നിന്ന് മുംബൈയുടെ ഹൃദയ ഭാഗത്ത് 5000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.

മാസത്തില്‍ 1-1.25 കോടി രൂപയുടെ ബിസിനസ് നടക്കുന്നു. വര്‍ഷത്തില്‍ 10-15 കോടി രൂപ വരെ ബിസിനസെത്തുന്നു.

തന്റെ റോള്‍ മോഡല്‍ കൂടിയായ കുനാല്‍ ബാലില്‍നിന്ന് 2015ലെ വനിതാ സംരംഭക വിജയത്തിനുള്ള അവാര്‍ഡ് സൗമ്യക്ക് നേടാനായി. ധൈര്യം, ദൃഢവിശ്വാസം, ആഗ്രഹം, തത്വം ഇതെല്ലാമാണ് തന്റെ ബിസിനസിന്റെ വിജയമായി സൗമ്യ കാണുന്നത്.

തന്റെ ബ്രാന്‍ഡ് ജനങ്ങള്‍ തിരിച്ചറിയുമെന്ന് സൗമ്യക്ക് ഉറപ്പുണ്ടായിരുന്നു. വളരെ മികച്ച വസ്ത്രങ്ങളാണ് വില്‍പന നടത്തുന്നത്. ഒരിക്കല്‍ പോലും താന്‍ ധരിച്ചുനോക്കിയ വസ്ത്രങ്ങള്‍ സൗമ്യ വിറ്റിട്ടില്ല.

വിജയത്തിന് മുന്നില്‍ നില്‍ക്കുമ്പോഴും താന്‍ ചവിട്ടിവന്ന കാഠിന്യമേറിയ പാതകളക്കുറിച്ച് സൗമ്യ ഓര്‍മിക്കുന്നു. വസ്ത്രങ്ങളും ഫാഷനുമാണ് തന്റെ പാഷന്‍. ജോലി ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. വെല്ലുവിളികളും എനിക്കിഷ്ടമാണ്. ഓരോ ദിവസവും ഞാന്‍ ആസ്വദിച്ച് ജോലി ചെയ്യുന്നു. - സൗമ്യ പറയുന്നു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക