എഡിറ്റീസ്
Malayalam

അമ്മയാം നെയ്യാറിനായി സന്ദേശയാത്ര

30th Apr 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഗാന്ധി ഹരിത സമൃദ്ധിയുടെ ആഭിമുഖ്യത്തിൽ നെയ്യാർ നദി സംരക്ഷണ ത്തിനുള്ള വിവിധ സന്നദ്ധ സംഘടനകളുടെ ജനകീയ കൂട്ടായ്മയാണ് 'അമ്മയാം. നെയ്യാറി നായ്'. പ്രമുഖ പരിസ്ഥിതി പ്രവർത്തക ബി. സുഗതകുമാരി, പ്രമുഖ ഗാന്ധിയൻ പി. ഗോപി നാഥൻ നായർ തുടങ്ങിയവരുടെ മാർഗ്ഗദർശനവും ഈ കൂട്ടായ്മയ്ക്കുണ്ട്. സുഗതകുമാരി ടീച്ചറുടെ നന്ദാവത്തെ വസതിയിൽ വച്ച് 'അമ്മയാം. നെയ്യാറിനായ' എന്ന കൂട്ടായ്മ സുഗതകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. 

image


പി. ഗോപിനാഥൻ നായർ പ്രസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. കെ.പി.സി. സി പ്രസിഡന്റ് എം. എം. ഹസ്സൻ മുഖ്യ സന്ദേശം നല്‍കി. തുടർന്ന് അമ്മയാം. നെയ്യാറിനായ എന്ന കൂട്ടായ്മയുടെ പ്രതിനിധികൾ നെയ്യാറിന്റെ ഉത്ഭവ മേഖലയായ കള്ളിക്കാട് എത്തി നദിയിലിറങ്ങി ശുചീകരണ പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടു.. വിവിധ സ്ഥലങ്ങളിലെ ശുചീകരണ- ബോധവത്ക്കരണ പരിപാടികളിൽ ഏർപ്പെട്ട് അരുവിപ്പുറത്തു കൂടി കടന്നുപോകുന്ന നെയ്യാർ നദിയിലെത്തുന്നു. തുടർന്ന് 25 ന് രാവിലെ 9 ന് നെയ്യാറ്റിൻകരവഴി പൂവാർ പൊഴിക്കരയിൽ 5 മണിക്ക് സമാപിച്ചു.

1. നെയ്യാർ പുറമ്പോക്ക് പുന:ക്രമീകരിക്കുക.

2. നെയ്യാറിലേക്ക് ഒഴുക്കുന്ന ക്രൈഡനേജ് മാലിന്യങ്ങൾ പൂർണ്ണമായും തടയുക.

3. മണൽ ഖനനം തടയുക.

4. രാമച്ചം, മുള, ഇൗറ, കൈത തുടങ്ങിയവ നട്ട് ഹരിത ഭിത്തി നിർമ്മിക്കുക.

5. നെയ്യാർ നദിയിൽനിന്നും കടലിലൊഴുകി നഷ്ടപ്പെടുന്ന ജലം നിലവിലുള്ള കനാലുകളുടെ വിസ്തൃതികൂട്ടി കാർഷിക ജലസേചന പദ്ധതികൾ നടപ്പിലാക്കുക. വിദ്യാർത്ഥികൾ, നാട്ടുകാർ, അധികാരികൾ തുടങ്ങിയ മേഖലകളിൽ ബോധവത്ക്കരണം നടത്തും. സമരമാർഗ്ഗങ്ങളാലും കർമ്മ പദ്ധതികളാലും മൂന്നു വർഷത്തെ ഒന്നാം ഘട്ട പ്രവർത്തനം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക