എഡിറ്റീസ്
Malayalam

രമേശ് ബാബു; കോടീശ്വരനായ ബാര്‍ബര്‍

17th Nov 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

പാവപ്പെട്ട ഒരു ബാര്‍ബര്‍ കോടീശ്വരനാകുന്ന കഥ പലപ്പോഴും നാം കുട്ടിക്കഥകളിലും ചിത്രകഥകളിലും മാത്രം കേട്ടിട്ടുള്ളതാണ്. എന്നാല്‍ യതാര്‍ഥത്തില്‍ അങ്ങനെയൊരു സംഭവം നടന്നാലോ? ഏതെങ്കിലും ഗെയിം ഷോകളിലൂടെയോ നറുക്കെടുപ്പുകളിലൂടെയോ ഭാഗ്യക്കുറികളിലൂടെയോ ഒന്നുമല്ല രമേശ് ബാബു എന്ന ബാര്‍ബര്‍ കോടീശ്വരനയത്. തന്റെ കഠിനാധ്വാനങ്ങളുടെയും വിയര്‍പ്പ് തുള്ളികളുടെയും ഫലമാണ് രമേശ് ബാബുവിനെ കോടീശഅവരനായ ബാര്‍ബറാക്കിയത്.

image


എപ്പോഴാണോ സ്വന്തം സാഹസികതയിലും നിര്‍ദേശത്തിലും നിങ്ങള്‍ ജീവിക്കാന്‍ തുടങ്ങുന്നത് അപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍തന്നെ എല്ലാം മാറിമറിയും ഇതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന് രമേശ് പറയുന്നു. തന്റെ വിധിയെ തിളക്കമുള്ളതാക്കി മാറ്റുകയാണ് രമേശ് ചെയ്തത്. അങ്ങനെ രമേശ് കോടീശ്വരനായ ബാര്‍ബറായി.

ഒരുപാട് തടസങ്ങളെ അതിജീവിച്ച് ജീവിത വിജയത്തിലെത്തിയ നിരവധി പേരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. നമുക്കും എന്തും സാധ്യമാകും എന്ന് തോന്നിപ്പിക്കുന്നതാണ് അത്തരം കഥകള്‍.

രമേശ് ബാബു തന്റെ തുഛമായ വരുമാനത്തില്‍നിന്ന് 1994ല്‍ ഒരു മാരുതി വാന്‍ വാങ്ങിച്ചു. 2004ല്‍ ഏഴ് കാറുകള്‍ വച്ച് കാര്‍ വാടകക്ക് കൊടുക്കുന്ന വ്യവസായമാക്കി അതിനെ മാറ്റി. 2014ല്‍ അത് 200 കാറുകളായി മാറി. 200 കാറുകളുടെ കൂട്ടത്തില്‍ മെഴ്‌സിഡസ്, ബി എം ഡബ്ലിയു, ഓഡി എന്നിവയും അഞ്ചും പത്തും സീറ്റുകള്‍ വരെയുള്ള ആഡംബര വാഹനങ്ങളും രമേശിന്റെ ഏറ്റവും അഭിമാനമായ റോള്‍സ് റോയിസും ഉള്‍പ്പടെ 75 എണ്ണം ആഡംബര കാറുകളായിരുന്നു.

നിലനില്‍പ്പിന് വേണ്ടിയുള്ള കഷ്ടപ്പാടില്‍നിന്നാണ് രമേശ് ജീവിത വിജയം നേടിയത്. ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും താന്‍ ഒരു ബാര്‍ബറാണ് എന്ന് രമേശ് അഭിമാനത്തോടെ പറയുന്നു.

ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ രമേശ് അച്ഛനോടൊപ്പം ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു.

ഇപ്പോഴും തന്റെ ജോലി രമേശ് സന്തോഷത്തോടെ ചെയ്യുന്നു. രാജ്യത്തുടനീളം ടെലിവിഷന്‍ ചാനലുകളിലും പത്ര മാധ്യമങ്ങളിലുമെല്ലാം രമേശിന്റെ കഥകള്‍ വന്നിട്ടുണ്ട്. രമേശ് നേടിയ വിജയവും തന്റെ സ്വതസിദ്ധമായ വിനയവും കോടീശ്വരനായ ബാര്‍ബര്‍ എന്ന പേര് രമേശിന് നേടിക്കൊടുത്തു.

ഒരു പാവപ്പെട്ട കുടുംബത്തിലാണ് രമേശ് ജനിച്ചത്. പിതാവും ബാര്‍ബര്‍ ആയിരുന്നു. തനിക്ക് ഏഴ് വയസുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. അമ്മ പിന്നീട് നിത്യവൃത്തിക്കായി വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങി. അച്ഛന്‍ നടത്തിയിരുന്ന ബ്രിഗേഡ് റോഡിലുള്ള സലൂണ്‍ എന്ന സ്ഥാപനം തന്റെ അമ്മാവന്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. അക്കാലത്ത് അഞ്ച് രൂപ ചെറിയ തുകയായിരുന്നു. എന്നിട്ടും താനും സഹോദരിയും തങ്ങളുടെ വിദ്യാഭ്യാസത്തിന് അതുപോലും കാണാനാകാതെ ബുദ്ധിമുട്ടി. ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ചിരുന്ന ദിവസങ്ങളായിരുന്നു അവ. മിഡില്‍ സ്‌കൂള്‍ ആയപ്പോള്‍ കുടുംബഭാരം താനും ഏറ്റെടുക്കാന്‍ തുടങ്ങി. പാല്‍ വിതരണവും പത്ര വിതരണവുമെല്ലാം ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഒരുവിധം പത്താം തരം പൂര്‍ത്തിയാക്കി ഈവനിംഗ് പി വി സിക്ക് ചേര്‍ന്നു.

താന്‍ ആദ്യവര്‍ഷം പി വി സിയില്‍ പഠിക്കുമ്പോള്‍ തന്റെ അമ്മ അമ്മാവനുമായി വഴക്കിട്ടു. പിതാവിന്റെ സലൂണ്‍ ഏറ്റെടുത്ത് നടത്തിയിട്ടും ഒരു കാരണവുമില്ലാതെ തങ്ങള്‍ക്ക് പണം തരുന്നത് അമ്മാവന്‍ നിര്‍ത്തുകയായിരുന്നു. താന്‍ സലൂണ്‍ ഏറ്റെടുത്ത് നടത്താമെന്ന് രമേശ് അമ്മയോട് പറഞ്ഞു. എന്നാല്‍ തന്റെ പഠിത്തത്തിനായിരുന്നു അമ്മ മുന്‍ഗണന നല്‍കിയിരുന്നത്. എന്നിട്ടും താന്‍ ബാര്‍ബര്‍ ജോലിയിലേക്ക് തിരിയാന്‍ തുടങ്ങി. രാവിലെ സലൂണില്‍ പോകുകയും വൈകുന്നേരങ്ങളില്‍ പഠിക്കാന്‍ പോകുകയും ചെയ്തു. അതിന് ശേഷം രാത്രി വീണ്ടും സലൂണില്‍ തിരിച്ചെത്തും. അതോടെ തനിക്ക് ബാര്‍ബര്‍ എന്ന പേര് വീണു.

1993ല്‍ താന്‍ സ്വന്തമായി ഒരു കാര്‍ വാങ്ങി. പിന്നീട് അമ്മാവന്‍ ഒരു കാര്‍ വാങ്ങിയപ്പോള്‍ തന്റെ അഭിമാനം ഒരു കാര്‍കൂടി വാങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നെന്ന് രമേശ് പറയുന്നു. തന്റെ ചെറിയ സമ്പാദ്യവും ലോണും ചേര്‍ത്ത് അമ്മാവന്‍ വാങ്ങിയതില്‍നിന്നും ഒരു മുന്തിയ കാര്‍ വാങ്ങി. വാഹനത്തിനുവേണ്ടി എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ ഏറെ ബുദ്ധിമുട്ടി. തന്റെ അമ്മ ജോലി ചെയ്യുന്ന വീട്ടിലെ താന്‍ നന്ദിനി എന്ന് വിളിക്കുന്ന സ്ത്രീയാണ് കാറുകള്‍ വാടകക്ക് കൊടുക്കുന്ന സംരംഭത്തെക്കുറിച്ച് ആദ്യം തന്നോട് ചോദിച്ചതെന്ന് രമേശ് പറയുന്നു. വ്യവസായം തുടങ്ങുന്നതിന്റെ ആദ്യ പാഠങ്ങള്‍ അവര്‍ തന്നെ മനസിലാക്കി തന്നു. തന്റെ സഹോദരിയെപ്പോലെ അവര്‍ തന്റെ ജീവിതത്തിന്‍െ ഭാഗമായി ഇപ്പോഴും തുടരുന്നുവെന്ന് രമേശ് പറയുന്നു.

1994 മുതല്‍ താന്‍ വളരെ ഗൗരവമായി കാര്‍ വാടകക്ക് നല്‍കുന്ന ബിസിനസ് തുടങ്ങി. ഇന്റലില്‍ ആണ് താന്‍ ആദ്യമായി കാര്‍ വാടകക്ക് നല്‍കിയത്. നന്ദിനി അവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. ക്രമേണ കൂടുതല്‍ കാറുകള്‍ നല്‍കാന്‍ തുടങ്ങി. 2004 വരെ തനിക്ക് അഞ്ചോ ആറോ കാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സലൂണ്‍ ബിസിനസ് ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തി കാറുകളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചെറിയ കാറുകള്‍ എല്ലാവര്‍ക്കും ഉള്ളതിനാല്‍ ആഡംബര കാറുകളിലേക്ക് തിരിയാന്‍ തീരുമാനിച്ചു.

2004ല്‍ തന്റെ ആദ്യ ആഡംബര കാര്‍ വാങ്ങിയപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തുകയായിരുന്നു. കാര്‍ വില്‍ക്കാന്‍ പലരും നിര്‍ബന്ധിച്ചു. എന്നാല്‍ തീരുമാനത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയായിരുനെന്ന് രമേശ് പറയുന്നു. ഒരു കാര്‍ സെന്ററുകളിലും ആഡംബര കാറുകള്‍ ഉണ്ടായിരുന്നില്ല. സെക്കന്റ് ഹാന്‍ഡ് മോഡലുകള്‍ വാങ്ങി ബിസിനസ് ചെയ്യുന്ന ഒരാളുണ്ടായിരുന്നെങ്കിലും കാറുകളുടെ അവസ്ഥ വളരെ മോശമായിരുന്നു. ഇതിനിടെ രമേശിന്റെ ബിസിനസിന്റെ ഫലമറിഞ്ഞു തുടങ്ങി. ബംഗലൂരുവില്‍ ആദ്യമായി ആഡംബര കാറുകള്‍ക്ക് വേണ്ടി നിക്ഷേപം തുടങ്ങിയത് താനാണ്.

image


ബിസിനസ് ചെയ്യാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ റിസ്‌ക് എടുക്കണം. ഒരുപാട് പേര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 2004 ല്‍ താന്‍ എടുത്ത റിസ്‌ക് ഒന്നുകൂടി ഏറ്റെടുക്കാന്‍ രമേശ് തയ്യാറായി. അങ്ങനെ നാല് കോടി രൂപ ചെലവില്‍ റോള്‍സ് റോയസ് വാങ്ങി. അതിന്റെ ലോണ്‍ ഈ ഡിസംബറില്‍ തീരുമെന്ന് രമേശ് പറയുന്നു.

എല്ലാ ബിസിനസുകളിലും അബദ്ധങ്ങളും വെല്ലുവിളികളും ഉണ്ടാകും. കഴിഞ്ഞ ഏപ്രിലില്‍ മൂന്ന് കോടിയോളം രൂപ റോഡ് ടാക്‌സ് ഇനത്തില്‍ മാത്രം അടയ്‌ക്കേണ്ടി വന്നു. അത്രയും തുക എങ്ങനെ മാനേജ് ചെയ്തു എന്നത് ഇപ്പോഴും അത്ഭുതമാണ്. കുറച്ച് പേരില്‍നിന്ന് കടം വാങ്ങിയും വസ്തു പണയപ്പെടുത്തിയുമാണ് തുക കണ്ടെത്തിയത്. എല്ലാ വ്യവസായങ്ങളിലും ഇതുപോലുള്ള വെല്ലുവിളികളുണ്ടാകും. അവയെ ധൈര്യമായി നേരിടുകയാണ് വേണ്ടത് രമേശ് പറയുന്നു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക