എഡിറ്റീസ്
Malayalam

വനംവകുപ്പ് സൗജന്യമായി വൃക്ഷതൈകള്‍ നല്‍കും

1st Jun 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം സൗജന്യമായി വൃക്ഷതൈകള്‍ വിതരണം ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സാമൂഹ്യ വനവത്കരണത്തിന് ആക്കം കൂട്ടാനാണിത്. 

image


ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകള്‍ ഉള്‍പ്പെടെ 72 ലക്ഷം തൈകള്‍ വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയ കൂട്ടായ്മകള്‍ക്കെല്ലാം തൈകള്‍ സൗജന്യമായിട്ടാണ് നല്‍കുക. ആവശ്യമുള്ളവര്‍ അതത് പ്രദേശത്തെ വനം വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് കൈപ്പറ്റണം. തൈകള്‍ നട്ടുപിടിപ്പിച്ചശേഷം മതിയായ സംരക്ഷണം നല്‍കണമെന്നും വേണ്ടത്ര പരിചരണമില്ലാതെ നശിച്ചുപോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഹരിതവത്കരണ പ്രക്രിയക്ക് ആക്കം കൂട്ടാന്‍വനം വകുപ്പ് ക്രിയാത്മകമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക