എഡിറ്റീസ്
Malayalam

കൃഷിയില്‍ അവര്‍ മികവ് തെളിയിച്ചു; ജെവഗ്രാമം പുരസ്‌കാര നിറവില്‍ നന്ദിയോട് ഗ്രാമപഞ്ചായത്ത്

TEAM YS MALAYALAM
22nd Feb 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Shareകാര്‍ഷിക മേഖലയിലുള്ള മികവിന് സംസ്ഥാന കൃഷി വകുപ്പിന്റെ ജൈവമണ്ഡലം പദ്ധതിയുടെ ഭാഗമായുള്ള മികച്ച ഗ്രാമപഞ്ചായത്തിനുള്ള ജില്ലാതല ജൈവഗ്രാമം അവാര്‍ഡ് നന്ദിയോടിന്. മൂന്നുലക്ഷം രൂപയും, പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും നടത്തിയ ജൈവമണ്ഡലം മത്സരകൃഷിയില്‍ നന്ദിയോട് കൃഷിഭവന്‍ ഉള്‍ക്കൊള്ളുന്ന വാമനപുരത്തിന് പ്രോസ്താസഹനസമ്മാനമായി ഒരു ലക്ഷം രൂപ അവാര്‍ഡുമുണ്ട്. കേരളത്തിലാദ്യമായി ഉത്പാദകനേയും ഉപഭോക്താവിനേയും മുഖാമുഖം കൊണ്ടുവന്ന് കൃഷിഭവനില്‍ തന്നെ ഒരു ജൈവചന്ത സാക്ഷാത്കരിച്ച് ഒരു വര്‍ഷം പിന്നിടുന്നതിന്റേയും ജൈവ അങ്ങാടി പ്രവര്‍ത്തകരിലൂടെ മണ്‍കല ജൈവ ഭക്ഷണവും, വിവിധ തരം ജൈവവളക്കൂട്ടുകളും ജൈവകീടനാശിനികളും സാധ്യമാക്കിയതിന്റെയും ഉല്‍പ്പാദനത്തിനും, വിപണനത്തിനും ഒരു പുതിയ സംസ്‌കാരം സൃഷ്ടിച്ചതിന്റേയും, വകുപ്പ് തല പദ്ധതികള്‍ക്കൊപ്പം എല്ലാ വീട്ടിലും, കായ്കറി പച്ചക്കറി കൃഷി സാധ്യമാക്കിയതിന്റേയുംര ജൈവവിജ്ഞാനം മാതൃകാപരമായി എല്ലാവരിലും എത്തിച്ചതിന്റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ് നന്ദിയോടിന് ലഭിച്ചത്.

image


ജൈവവികാരത്തില്‍ നന്ദിയോടിലെ കര്‍ഷകരെ ഒന്നിപ്പിച്ച്, കൃഷിയാചാര്യന്‍ ആര്‍.ഹേലിയേയും പ്രശസ്ത സിനിമാതാരം ദേവനെയും പങ്കെടുപ്പിച്ച് നടത്തിയ ജൈവ കണ്‍വന്‍ഷനും, വിദ്യാലയമുറ്റത്ത് സാധ്യമാക്കിയ ജൈവപാഠശാലയും വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ജൈവക്ലബ്ബുകളും, സംശുദ്ധമൂല്യവര്‍ദ്ധിത ഉല്‍പ്പനത്തിനായി രൂപീകരിച്ച അമ്മകൂട്ടവുമെല്ലാം മാതൃകാപരമായിരുന്നു.

image


മുപ്പത് ഹെക്ടറിലേറെ പച്ചക്കറി കൃഷിയും അതിലേറെ വാഴ കിഴങ്ങു വിളകളുടെ കൃഷിയും, നൂറ് ഹെക്ടറിലേറെ കുരുമുളക് തെങ്ങ് കൃഷികളുമുള്ള ഗ്രാമപഞ്ചായത്താണ് സസ്യസമ്പത്തും, ജലസമൃദ്ധിയും, ഫലഭൂയിഷ്ഠമായ മണ്ണും, ഇവിടുത്തെ പ്രധാന പ്രശ്‌നമാണ് വന്യമൃഗങ്ങളുടെ ശല്യമാണ് ഇവിടുത്തെ ഒരു പ്രധാന കാര്‍ഷിക ഭീഷണി. അന്‍പതിലേറെ ചെറുതും വലുതുമായ പൗള്‍ട്രി ഫാമുകള്‍ നന്ദിയോടുള്ളതും, രണ്ടായിരത്തിലേറെ പശുക്കളും, അതിലേറെ ആടുകളും നന്ദിയോടുള്ളതും, ജൈവവളത്തിന്റെ ലഭ്യത ഇവിടെ വര്‍ദ്ധിപ്പിക്കുന്നു. ഓരോ ഗ്രാമീണരും പത്തു സെന്റിലേറെ സ്ഥല വിസൃതിയുള്ളതും, ജനകീയാസൂത്രണം, കൃഷി വകുപ്പ്, നീര്‍ത്തട പ്രോത്സാഹനവുമെല്ലാം ഓരോരുത്തരേയും കാര്‍ഷികമേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു.

image


ജൈവകൃഷിയുടെ സങ്കേതം കര്‍ഷകരിലെത്തിക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന ജൈവസദസ്സുകളും ഇവിടെ ഏറെ ചലനം സൃഷ്ടിച്ചിട്ടുണ്ട്. കൃഷി ഭവന്‍ തന്നെ പ്രവര്‍ത്തിക്കുന്നത് ഒരു ജൈവപാഠംശാലയായിട്ടാണ്. ജൈവ വിജ്ഞാന വ്യാപനം എല്ലാവരിലും എത്തിച്ച്. നന്ദിയോടിന ജൈവ സാക്ഷരതയും കൈവരിച്ചുകഴിഞ്ഞു. ജൈവചന്തയിലൂടെ ജൈവകൃഷി സാധ്യമാക്കി. ജൈവകൃഷിയിലൂടെ ജൈവഭക്ഷണത്തിലേക്കും, സംശുദ്ധം ജൈവ ഉല്‍പ്പന്നങ്ങളിലേയ്ക്കും നന്ദിയോട് മാറിക്കഴിഞ്ഞു. 24ന് നിയമസഭയില്‍ നടക്കുന്ന ജൈവ അവാര്‍ഡ് വേദിയില്‍, 800 പേര്‍ക്കുള്ള ജൈവഭക്ഷണം, നന്ദിയോട് ജൈവ അങ്ങാടി പ്രവര്‍ത്തകരാണ് വിതരണം ചെയ്തത്. ഈ മണ്‍കല ഭക്ഷണത്തില്‍ കപ്പയും, വിവിധ തരം ചമ്മന്തികളും, കറികൂട്ടുകളും അരിപ്പായസവുമൊക്കെയുണ്ട്. ഫെബ്രുവരി 24ന് നിയമസഭാ എം.എല്‍.എ ഹാളില്‍ നടക്കുന്ന ജൈവസമ്മേളനത്തില്‍ വച്ച് മുഖ്യമന്ത്രി അവാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റിന് അവാര്‍ഡ് സമ്മാനിക്കും. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags