എഡിറ്റീസ്
Malayalam

സ്റ്റെം സെല്‍ തെറാപ്പിയിലൂടെ പുതു ജീവന്‍ നേടിയ പ്രതിഭാ കാമത്ത്

30th Nov 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച 26 കാരിയായ പ്രതിഭ ന്യൂറോജെന്‍ ബിഎസ്‌ഐയിലെ സ്റ്റെം സെല്‍ തെറാപ്പിക്കു ശേഷം ഇന്ന് മറ്റ് ഏതൊരു വ്യക്തിയേയും പോലെ സ്വതന്തയാണ്. പ്രതിഭ ഇപ്പോള്‍ താളാത്മകമായി സിത്താര്‍ വായിക്കും. ചിട്ടകളെല്ലാം പാലിച്ച് ഭരതനാട്യം കളിക്കും. തരംഗ് എന്ന സംഗീത ബാന്‍ഡില്‍ അംഗമാണ് അവള്‍. ഒപ്പം ഒരു എന്‍ജിഒയിലെ കേറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയും ചെയ്യുന്നു.

image


സ്റ്റെം സെല്‍ തെറാപ്പിക്കു ശേഷം അമേരിക്കയില്‍ 1000 ത്തിലധികം കാണികള്‍ക്കു മുന്നില്‍ സിത്താറില്‍ തന്റെ മാന്ത്രികത തെളിയിച്ച് തിളങ്ങുന്ന താരകമായി മാറി പ്രതിഭ കാമത്ത്.

പ്രസവ സമയത്ത് കുട്ടികളുടെ തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ലെന്നായിരുന്നു ഈയടുത്ത കാലം വരെയുള്ള വിശ്വാസം. എന്നാല്‍ വൈദ്യശാസ്ത്ര മേഖലയില്‍ ഉണ്ടായ പുരോഗതി അതിനും വഴിയൊരുക്കി. സെല്‍ തെറാപ്പി ഉപയോഗിച്ച് തലച്ചോറിലെ കോശങ്ങളിലെ ക്ഷതം ഭേദമാക്കാമെന്ന് നമ്മള്‍ മനസ്സിലാക്കി. എങ്കിലും ഇന്നും ഇന്ത്യയില്‍ കോര്‍ഡ് ബ്ലഡ് ബാങ്കില്‍ തങ്ങളുടെ സ്റ്റെം സെല്ലുകള്‍ സൂക്ഷിക്കാന്‍ ഏല്‍പിക്കുന്നവരുടെ എണ്ണം കുറവു തന്നെയാണ്. പുതിയ ചികിത്സകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട, നാഡീവ്യൂവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ള രോഗികള്‍ക്ക് അഡള്‍ട്ട് സ്റ്റെം സെല്‍ തെറാപ്പി പുതിയ പ്രതീക്ഷയാണ് മുന്നോട്ടു വയ്ക്കുന്നത്.

മേല്‍പറഞ്ഞ കാര്യങ്ങള്‍ ഉച്ചത്തിലും സുവ്യക്തമായും വിളിച്ചു പറയാന്‍ 26 കാരി പ്രതിഭാ കാമത്തിന്റെ ഹൃദയഹാരിയായ കേസ് പഠനം ഞങ്ങള്‍ അവതരിപ്പിക്കുകയാണ്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയായരുന്നു പ്രതിഭ. സമൂഹത്തില്‍ ഇത്തരത്തില്‍ ബാധിക്കപ്പെട്ട ദശലക്ഷക്കണക്കിനു പേര്‍ക്ക് തിളങ്ങുന്ന ഉദാഹരണമായി ജീവിതത്തിലെ ഇരുട്ട് മായ്ച്ച് കളയുകയാണ് പ്രതിഭാ കാമത്ത്. സ്റ്റെം സെല്‍ തെറാപ്പിയോടൊപ്പമുള്ള പുനരധിവാസ ചികിത്സയ്ക്ക് വിധേയയായ പ്രതിഭ ഇന്ന് വിജയകരമായി സ്വതന്ത്ര ജീവിതം നയിക്കുന്നു. സ്റ്റേജില്‍ ആത്മവിശ്വാസത്തോടെ ഭരതനാട്യം കളിക്കുന്നു. സിത്താര്‍ വായിക്കുന്നു. ഈ വര്‍ഷം ജൂലൈയില്‍, അമേരിക്കയില്‍ നടന്ന ഒരു ത്രിദിന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രതിഭയെ ക്ഷണിക്കുകയുണ്ടായി. 1000 ത്തിലധികം എന്‍ആര്‍ഐക്കാരായ സദസ്യര്‍ക്കു മുന്നിലാണ് പ്രതിഭ സിത്താറില്‍ തന്റെ മാന്ത്രികത വിരിയിച്ചത്. വേദികളിലെ ഈ പ്രകടനം പ്രതിഭയ്ക്ക് ആവേശമാണ്. അത്തരത്തില്‍ സിത്താറില്‍ തന്റെ പ്രകടനം കാഴ്ചവയ്ക്കാനാണ് ഇപ്പോള്‍ പ്രതിഭാ കാമത്ത് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

അര്‍പ്പണ്‍ എന്‍ഡിഒയിലെ വളണ്ടിയര്‍മാര്‍ രൂപം നല്‍കിയ തരംഗ് മ്യൂസിക് ബാന്‍ഡിന്റെ ഭാഗം കൂടിയാണ് പ്രതിഭ (അര്‍പ്പണിലെ അടുക്കളയില്‍ പാര്‍ട് ടൈം ജീവനക്കാരിയായി ജോലി ചെയ്യുന്നുണ്ട് പ്രതിഭ). 2015 മുതല്‍ പ്രാക്ടീസും പരിശീലനവും തുടരുന്നുണ്ടെങ്കിലും ബാന്‍ഡ് 2016 ലാണ് ആദ്യമായി വേദിയിലെത്തുന്നത്. 2016 ഒക്‌ടോബറില്‍ ഈ ബാന്‍ഡ് പൂനെയിലും മുംബെയിലുമായി രണ്ട് സുപ്രധാന പ്രോഗ്രാമുകള്‍ നടത്തുകയുണ്ടായി, ഈ ഷോകളില്‍ ഓരോന്നിലും 1 മണിക്കൂര്‍ വീതമായിരുന്നു തരംഗിന്റെ പ്രകടനം. ഈ ഒരു മണിക്കൂര്‍ പ്രോഗ്രാമില്‍ പ്രതിഭ നിരവധി പ്രകടനങ്ങള്‍ കാഴ്ചവച്ചു.. ഒരാള്‍ ലൈവ് കരോക്കെ പാടുമ്പോള്‍ പ്രതിഭ ഭരതനാട്യം കളിക്കും. തബലയും സിത്താറും വായിക്കും. ഈ ബാന്‍ഡിലെ പശ്ചാത്തലത്തില്‍ തബലയും ബുദ്ധിമാന്ദ്യം സംഭവിച്ചവരും അര്‍പണിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവരുമാണ്.

പ്രതിഭ ഇപ്പോള്‍ ലഞ്ച് ഡബ്ബാ സര്‍വീസ് നടത്തുകയാണ്. ഒരു എന്‍ഡിഒയില്‍ ജോലി ചെയ്യുകയാണ്. 2016 സെപ്തംബറില്‍ മുംബെയ് ആസ്ഥാനമായ ഒരു എന്‍ജിഒ സംഘടിപ്പിച്ച ഗ്രൂപ്പ് പാചക മത്സരത്തില്‍ പ്രതിഭ രണ്ടാം സമ്മാനം നേടുകയുണ്ടായി. പ്രശസ്ത ഷെഫ് സഞ്ജീവ് കപൂര്‍ ആയിരുന്നു ഇതിന് മേല്‍നോട്ടം വഹിച്ചതും സമ്മാനാര്‍ഹരെ തെരഞ്ഞെടുത്തതും. പ്രതിഭയും അര്‍പണില്‍ നിന്നുള്ള അവളുടെ സഹപ്രവര്‍ത്തകരും ഒരു പാചക മത്സരത്തില്‍ പങ്കെടുക്കുകയും രുചികരമായ ചില കേരളീയ വിഭവങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സാധാരണക്കാരും മാനസികമോ ശാരീരികമോ ആയ വൈകല്യം ഉള്ളവരുമായ സഹപ്രവര്‍ത്തകരോടൊപ്പം പ്രതിഭ ഏകദേശം ഒരു ദിവസം 5 മുതല്‍ 6 വരെ മണിക്കൂര്‍ ജോലി ചെയ്യുകയും എല്ലാ അംഗങ്ങളും മാനസികമോ ശാരീരികമോ ആയ വൈകല്യം ഉള്ളവരായ ഒരു മ്യൂസിക് ബാന്‍ഡില്‍ പങ്കെടുക്കുകയും വീട്ടില്‍ സ്ഥിരമായി ചായ ഉണ്ടാക്കുകയും വീട്ടില്‍ പാചകത്തിന് സഹായിക്കുകയും യോഗാ ക്ലാസുകളിലും ഒക്യുപേഷണല്‍ തെറാപ്പിക്കും പതിവായി പോകുകയും ബിഹേവിയറല്‍ കൗണ്‍സലിങ്ങിന് സൈക്കോളജിസ്റ്റിന്റെ സെഷനുകളില്‍ പങ്കെടുക്കുകയും സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ക്ലാസുകളില്‍ പോകുകയും ചെയ്യുന്നുണ്ട്.

മണ്‍ചിരാതുകളും ദീപാവലി ആശംസാ കാര്‍ഡുകളും ഉണ്ടാക്കുന്നതില്‍ മിടുക്കിയാണ് പ്രതിഭ, കാലങ്ങളില്‍ അഭിലാഷ എന്‌ന തന്റെ സൈറ്റിലൂടെ അവയെല്ലാം പ്രതിഭ വിറ്റഴിക്കും. ദീപാവലി കാലത്ത് മണ്‍ചിരാതുകളും ആശംസാ കാര്‍ഡുകളും വിറ്റഴിച്ച് എല്ലാ വര്‍ഷവും ഏതാണ്ട് 20000 മുതല്‍ 25000 രൂപ വരെ പ്രതിഭ സമ്പാദിക്കുകയും ചെയ്യും. പാചകത്തെ പ്രണയിക്കുന്ന പ്രതിഭ എല്ലാ ദിവസവും അച്ഛന് ചായ ഉണ്ടാക്കികൊടുക്കാനും ഇഷ്ടപ്പെടുന്നു. തന്റെ മുത്തച്ഛന്റേയും മുത്തശിയുടേയും കാര്യങ്ങളെല്ലാം പ്രതിഭ തന്നെയാണ് നോക്കുന്നത്. അവര്‍ക്ക് കൃത്യ സമയത്ത് മരുന്നു കൊടുക്കുന്നതുപോലും. വളരെ സോഷ്യലായ പ്രതിഭ ആള്‍ക്കാരുമായി നന്നായി പെരുമാറുകയും വളരെ പെട്ടെന്നു തന്നെ ആള്‍ക്കാരുമായി ചങ്ങാത്തത്തിലാവുകയും ചെയ്യും. താമസിക്കുന്ന കോളനിയിലെന്ന പോലെ തന്നെ വൊക്കേഷണല്‍ ട്രെയിനിങ്ങിനു പോകുന്ന അവളുടെ കേന്ദ്രത്തിലും ഈ കഴിവുകള്‍കൊണ്ടു തന്നെ ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് പ്രതിഭ. എല്ലാ ദിവസവും സുഡോക്കു പൂര്‍ത്തിയാക്കുകയും തന്റെ മുത്തശ്ശിയുമായി വേഡ് ഹണ്ടിങ് ഗെയിം കളിക്കുകയും ചെയ്യുന്ന പ്രതിഭയുടെ വിഷ്വല്‍ മെമ്മറി വളരെ മികച്ചതാണ്. എല്ലാം ഓര്‍ത്തിരിക്കുകയും ചെയ്യും.

ഡോ. അലോക് ശര്‍മ്മ, ഡയറക്ടര്‍, ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രൊഫസര്‍ & ഹെഡ് ഓഫ് ന്യൂറോളജി, എല്‍ടിഎംജി ഹോസ്പിറ്റല്‍ & എല്‍ടിഎം മെഡിക്കല്‍ കോളേജ്, സിയോണ്‍ പറയുന്നു. ഓട്ടിസം, സെറിബ്രല്‍ പോള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മസ്‌കുലര്‍ ഡിസ്ട്രഫി, നട്ടെല്ലിനു പരിക്ക്, തളര്‍വാതം, ബ്രെയ്ന്‍ സ്‌ട്രോക്ക്, സെറിബെല്ലര്‍ അറ്റാക്‌സിയ മറ്റ് ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥകള്‍ക്ക് ഏറ്റവും പുതിയ ചികിത്സാ മാര്‍ഗങ്ങളിലൊന്നായി ഉദയം കൊള്ളുകയാണ് സ്റ്റെം സെല്‍ തെറാപ്പി. മോളിക്യൂളറും സ്ട്രക്ചറലും ഫങ്ഷണലുമായ തലങ്ങളില്‍ ക്ഷതമേറ്റ ന്യൂറല്‍ ടിഷ്യുവിനെ ഭേദപ്പെടുത്താനുള്ള ശേഷി ഈ പുതിയ ചികിത്സയ്ക്ക് ഉണ്ട്.

നിര്‍ണായകമാംവിധം ബുദ്ധിമാന്ദ്യവും അതിനോടൊപ്പം പഠന വൈകല്യവും പെരുമാറ്റങ്ങളും പാടവങ്ങളും ഉള്‍ക്കൊള്ളാനുള്ള ബുദ്ധിമുട്ടും അടക്കമുള്ള ഒരു കൂട്ടം മാനസികവും ശാരീരികവുമായ വൈകല്യങ്ങളെയാണ് മെന്റല്‍ റിട്ടാര്‍ഡേഷന്‍ (എംആര്‍) എന്ന് പറയുന്നത്. തീവ്രതയ്ക്ക് അനുസരിച്ച് ഇതിനെ ലഘുവായതെന്നും മിതമായതെന്നും തീവ്രമായതെന്നും വളരെ വലുതെന്നും തരംതിരിച്ചിരിക്കുന്നു. രോഗിയുടേയും കുടുംബത്തിന്റേയും സമഗ്രമായ ചരിത്രവും ഒരു ഐക്യു ടെസ്റ്റിനെ അടിസ്ഥാനത്തില്‍ ബുദ്ധിശക്തിയും വിലയിരുത്തികൊണ്ടാണ് ഇത് പ്രാഥമികമായി നിര്‍ണയിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായം അനുസരിച്ച് മാനസിക വളര്‍ച്ച മുരടിച്ച ഒരു വ്യക്തിയുടെ ഐക്യു 70 ന് തുല്യമോ കുറവോ ആയിരിക്കും.

ഡോ. നന്ദിനി ഗോകുല്‍ ചന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഹെഡ് മെഡിക്കല്‍ സര്‍വീസസ് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്റ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. മെന്റല്‍ റിട്ടാര്‍ഡേഷന്‍ ബഹുമു ചികിത്സാ സമീപനമാണ് വേണ്ടത്. ചില പെരുമാറ്റ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ചില മരുന്നുകള്‍ അടക്കം ബിഹേവിയര്‍ തെറാപ്പി. ഒക്യുപേഷണല്‍ തെറാപ്പി. സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍. സ്പീച്ച് തെറാപ്പി ആര്‍ട്ട് തെറാപ്പി ഡാന്‍സ് തെറാപ്പി പ്ലേ തെറാപ്പി, ഫിസിയോതെറാപ്പി എന്നിങ്ങനെയുള്ള ആസൂത്രിത തെറാപ്പി പ്രോഗ്രാമുകളും വേണ്ടതുണ്ട്. ഒരളവു വരെ ഇത്തരം കുട്ടികള്‍ക്ക് ഈ തെറാപ്പികള്‍ ഉപകാരപ്പെടുമെങ്കിലും മാനസിക വളര്‍ച്ച മുരടിച്ചതിന്റെ ലക്ഷണങ്ങള്‍ കാട്ടുന്ന കുട്ടികള്‍ക്കായി സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് റീജനറേറ്റീവ് തെറാപ്പിയാണ് ഒരു സാധ്യതയായി ഡോക്ടര്‍മാരും ഗവേഷകരും നോക്കുന്നത്. മേല്‍പറഞ്ഞ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സഹായിക്കും സ്റ്റെം സെല്‍ തെറാപ്പി.

രണ്ടാം വയസ്സിലാണ് പ്രതിഭയ്ക്ക് ബുദ്ധിമാന്ദ്യം ഉണ്ടെന്ന് ചെന്നൈയില്‍ ഒരു ശിശുരോഗ വിദഗ്ദ്ധന്‍ കണ്ടെത്തുന്നത്. ജനിച്ചപ്പോള്‍ പ്രതിഭ കരഞ്ഞിരുന്നില്ല. അതുപോലെ മറ്റുചില സങ്കീര്‍ണതകളും ഉണ്ടായിരുന്നതിനാല്‍ ഒരാഴ്ച ഇന്‍ക്യുബേറ്ററില്‍ ആയിരുന്നു ഈ കുട്ടി. പ്രസവ സമയത്ത് എന്റെ മകള്‍ക്ക് ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന കാര്യം ഡോക്ടര്‍മാര്‍ ഞങ്ങളെ അറിയിച്ചില്ല. രണ്ട് വയസ്സായിട്ടും മാനസിക വളര്‍ച്ചയില്‍ കാര്യമായ പുരോഗതി കാണാത്തതിലാണ് ഞങ്ങള്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. അപ്പോഴാണ് അവള്‍ക്ക് ബുദ്ധിമാന്ദ്യം ഉണ്ടെന്ന് ഡോക്ടര്‍ ഞങ്ങളെ അറിയിച്ചത്. ഡോ. കാമത്ത് പറയുന്നു. മൂന്ന് വയസ്സ് ആയപ്പോള്‍ അവള്‍ സംസാരിക്കാന്‍ തുടങ്ങി. രണ്ടര വയസ്സില്‍ നടക്കാനും. ചുഴലി വരികയോ ആശുപത്രിയില്‍ കിടക്കുകയോ ഒന്നും ചെയ്തിട്ടില്ല. പക്ഷേ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക് ഏറെ സമയം വേണ്ടി വന്നു. എനിക്ക് അതുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിഞ്ഞു. പക്ഷേ എന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഏറെക്കാലം വേണ്ടിവന്നു അത് അംഗീകരിക്കാന്‍, പ്രതിഭയുടെ അച്ഛന്‍ ഡോ. കാമത്ത് പറയുന്നു.

പ്രായം കൂടുന്തോറും സങ്കീര്‍ണതകളും വര്‍ധിച്ചു. ഇടയ്ക്കിടെ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുകയും അത് ആവര്‍ത്തിക്കുകയും വെറുതേ വസ്തുക്കളേയും ആള്‍ക്കാരേയും സ്പര്‍ശിക്കുകയം#ു ഒക്കെയായിരുന്നും അവളുടെ പ്രധാന പ്രശ്‌നങ്ങള്‍. ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിലും ചിലപ്പോഴൊക്കെ മറ്റൊരാളുടെ ശ്രദ്ധ വേണമെന്ന അവസ്ഥയായി. അമിത പ്രസരിപ്പും അടങ്ങിയിരിക്കാത്ത പെരുമാറ്റവും ഒന്നിലും ശ്രദ്ധയില്ലായ്മയും വര്‍ധിച്ചു വന്നു. സാമാഹികമായ ഓവര്‍ ആക്ടീവ് ആയിരുന്നു അവള്‍. അവളുടെ സെല്‍ഫ് സ്റ്റിമുലേറ്ററി പെരുമാറ്റവും വിഷ്വല്‍ പെര്‍സപ്ച്വല്‍ കഴിവും ബാധിക്കപ്പെട്ടു. ആശയവിനിമയത്തിനും സോഷ്യല്‍ കോഗ്നീഷ്യനും അവള്‍ക്ക് സഹായം വേണ്ടി വന്നു.

ബുദ്ധിമാന്ദ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും അവളുടെ രക്ഷിതാക്കള്‍ അവളുടെ ഇഷ്ടങ്ങളില്‍ നിന്നും കഴിവുകളില്‍ നിന്നും അവളെ മാറ്റി നിര്‍ത്തിയില്ല. അവള്‍ക്ക് താല്‍പര്യമുണ്ടെന്ന് തോന്നിച്ച കാര്യങ്ങളിലൊക്കെ അവളെ ഉള്‍പ്പെടുത്താന്‍ അവര്‍ ആരംഭിച്ചു. അവരുടെ പ്രയത്‌നത്തിന് ഒടുവില്‍ ഫലം കണ്ടു. പ്രതിഭ സംഗീതത്തിലും നൃത്തത്തിലും താല്‍പര്യം കാണിച്ചു തുടങ്ങി. അവര്‍ അതിന് വേണ്ട പ്രോത്സാഹനം നല്‍കുകയും ചെയ്തു. അങ്ങനെ സിത്താറില്‍ വിരളുകള്‍ മീട്ടാനും താളാത്മകമായി ഭരതനാട്യം ചുവടുകള്‍ വയ്ക്കാനും അവള്‍ക്ക് കഴിഞ്ഞു. എന്നിരുന്നാലും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ അവള്‍ക്കും ഉണ്ടായിരുന്നു. അതിനലാണ് അവള്‍ സ്‌പെഷ്യല്‍ സ്‌കൂളിലും വൊക്കേഷണല്‍ ട്രെയിനിങ് സെന്ററുകളിലും പഠിക്കാനായി പോയത്. അതോടൊപ്പം തന്നെ അവള്‍ മണ്‍ചിരാതുകളും റാന്തല്‍ വിളക്കുകളുമെല്ലാം നിര്‍മ്മിക്കാനും ആരംഭിച്ചു.

ന്യൂറോജെനില്‍ എത്തും മുമ്പ് ഞങ്ങള്‍ പ്രതിഭയ്ക്ക് അലോപ്പതിയും ഹോമിയോപ്പതിയും റെയ്ക്കിയുമെല്ലാം പരീക്ഷിച്ചു നോക്കിയിരുന്നു. അലോപ്പതിയില്‍ സറ്റെറോയിഡുകള്‍ നല്‍കുന്നത് ഞങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. മറ്റ് രണ്ട് ചികിത്സകളിലും നല്ല ഫലങ്ങളാണ ഞങ്ങള്‍ക്ക് ലഭിച്ചത്. പ്രതിഭയുടെ അച്ഛന്‍ പറയുന്നു.

സെപ്തംബറില്‍ നടത്തിയ പരിശോധനയില്‍ അവളുടെ പ്രധാന പരാതികള്‍ ദിനചര്യകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ അത് അവള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്നും ഒറ്റയ്ക്ക് ഇരിക്കാന്‍ കഴിയില്ലെന്നും എല്ലായിടത്തും അമ്മ കൂടെ വേണമെന്നും ഒക്കെ ആയിരുന്നു. അതോടൊപ്പം അനുചിതമായ വൈകാരിക പെരുമാറ്റവും ഉണ്ടായിരുന്നു. അതായത് വേദന കൊണ്ട് ആരെങ്കിലും സങ്കടപ്പെട്ടാല്‍ ചിരിക്കാനുള്ള പ്രവണത. അവളുടെ ശരീരത്തിന് സംവേദതക്ഷമത വളരെ കുറവായിരുന്നു. അതിനാല്‍ തന്നെ അവള്‍ക്ക് ശരീര വേദന അത്രയ്ക്ക് അനുഭവപ്പെടാറും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആരെങ്കിലും വേദന കൊണ്ട് പുളഞ്ഞാല്‍ ചിരിക്കാനുള്ള അനുചിതമായ വൈകാരിക പെരുമാറ്റം അവള്‍ക്ക് ഉണ്ടായിരുന്നത്. ശരിക്കും അവള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് മറ്റുള്ളവരെ ദേഷ്യപ്പെടുത്താറും ഉണ്ടായിരുന്നു. വെള്ളം, ഇരുട്ട്, ഉയരം, ശബ്ദം എന്നിവയോട് അതീവ ഭയമായിരുന്നു അവള്‍ക്ക്. കഷണ്ടി തല കണ്ടാല്‍ അവള്‍ക്ക് ഭയങ്കര സന്തോഷമാണ്. കുടുംബത്തില്‍ ആരുടേയെങ്കിലും മുടി കൊഴിയുകയും കഷണ്ടി ആവുകയും ചെയ്യുന്നതു കണ്ടാല്‍ അവള്‍ക്ക് വലിയ ആനന്ദമാണ്. അതുപോലെ അകാരണമായി ദേഷ്യപ്പെടുകയും വളരെ പെട്ടെന്നു തന്നെ ശുണ്ഠി പിടിക്കുകയും ചെയ്യും. വീട്ടില്‍ എല്ലാവരും താന്‍ പറയുന്നത് കേള്‍ക്കണമെന്നാണ് അവളുടെ വാശി. അവള്‍ക്കാകട്ടെ ശ്രദ്ധ വളരെ കുറവും പെട്ടെന്ന് അത് വ്യതിചലിക്കുകയും ചെയ്യും. വളരെ സോഷ്യലും ഇന്ററാക്ടീവും ആണ് പ്രതിഭ. പക്ഷേ അപരിചിതരോട് സംസാരിക്കാനായിരുന്നു അവള്‍ക്ക് ഏറെ ഇഷ്ടം. അതിനാല്‍ അവളുടെ സാമൂഹ്യ നിര്‍ണയങ്ങളും ബാധിക്കപ്പെട്ടു. ദേഷ്യം വന്നാല്‍ ആള്‍ക്കാരെയൊക്കെ ശപിക്കുമായിരുന്നു. അവള്‍ക്ക് ഓടാനും ചാടാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒപ്പം വീഴുമോ എന്ന ഭയവും ഉറക്കവും ശരിയായിരുന്നില്ല.

ന്യൂറോജെനില്‍ പ്രതിഭ സ്റ്റെല്‍ സെല്‍ തെറാപ്പിക്കും കസ്റ്റമൈസ്ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിനും വിധേയയായി. ധിഷണാശക്തിയും ഗ്രഹണാശക്തിയും വികസിപ്പിക്കുകയും ഹൈപ്പര്‍ ആക്ടിവിറ്റി കുറയ്ക്കുകയും ഏകാഗ്രതയും അനുസരണയും വര്‍ധിപ്പിക്കുകയും രോഗിയുടെ മൊത്തത്തിലുള്ള ബുദ്ധിശക്തി ഉയര്‍ത്തുകയും ആയിരുന്നു ഈ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്റെ ലക്ഷ്യം. ഗ്രാഹ്യശേഷി മെച്ചപ്പെടുത്താനും അവളുടെ പെരുമാറ്റം, സെന്ഡസറി മോട്ടോര്‍ പ്രശ്‌നങ്ങള്‍ മികവോടെ കൈകാര്യം ചെയ്യാനും സഹായിക്കുന്ന വ്യായാമങ്ങള്‍ അവള്‍ക്കു നല്‍കി. അതോടൊപ്പം ഒക്യുപേഷന്‍ തെറാപ്പി. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജിക്കല്‍ കൗണ്‍സലിംഗ് എന്നിങ്ങനെയുള്ളവ ഈ രംഗത്തെ ഏറ്റവും അനുഭവസമ്പന്നരായ പ്രൊഫഷണലുകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു കീഴില്‍ നല്‍കി. ഇത് അവളുടെ മൊത്തത്തിലുള്ള പാടവങ്ങളും ശേഷികളും മെച്ചപ്പെടുത്താല്‍ സഹായിച്ചു. ആവശ്യമായ വിശ്രമ ഇടവേളകള്‍ നല്‍കികൊണ്ട് ഒരു സാമ്പ്രദായികമായ രീതിയിലാണ് ഈ വ്യായാമങ്ങള്‍ അവള്‍ക്ക് നല്‍കിയത്. ഇവയെല്ലാം ചേര്‍ത്ത് അവളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയായിരുന്നു. ഈ റീഹാബിലിറ്റേഷന്‍ പ്രോഗ്രാംകൊണ്ട് ലക്ഷ്യമിട്ടത്. ന്യൂറോജെനിന്റെ സ്റ്റെം സെല്‍ തെറാപ്പിയിലൂടെ പുതിയ പ്രതീക്ഷകള്‍ ആ അച്ഛന്റേയും അമ്മയുടേയും മുഖത്ത് തെളിയുന്നുണ്ടായിരുന്നു. ആശുപത്രി വിട്ട ശേഷം അവര്‍ തങ്ങളുടെ കുട്ടിക്ക് കൂടുതല്‍ പ്രചോദനംനല്‍കുകയും അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കി നല്‍കുകയും ചെയ്തു. ന്യൂജെനില്‍ പഠിപ്പിച്ച ഒക്യുപേഷണല്‍ തെറാപ്പിയും റീഹാബിലിറ്റേഷനും വീട്ടില്‍ ചെന്നും അവര്‍ തുടര്‍ന്നു.

ചിട്ടയോടെ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന പ്രതിഭയ്ക്ക് അത് വേദികളില്‍ അവതരിപ്പിക്കാനും ഇഷ്ടമാണ്. ഒറു ഗുരുവിനു കീഴില്‍ ചില വര്‍ഷങ്ങള്‍ നൃത്തം അഭ്യസിച്ച പ്രതിഭ ഏതാണ്ട്. 300 സദസ്യര്‍ അടങ്ങിയ ഒരു വേദിയില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഈ തെറാപ്പിക്കു ശേഷം അവളുടെ രോഗാവസ്ഥയില്‍ വലിയ വ്യത്യാസമാണ് പ്രതിഭയുടെ അച്ഛന് കാണാന്‍ കഴിഞ്ഞത്. ആക്രമണ സ്വഭാവം കുറഞ്ഞു കലികൊള്ളല്‍ കുറഞ്ഞു. ഗ്രാഹ്യശേഷിയും പെരുമാറ്റ രീതികളും മെച്ചപ്പെട്ടു. ഏകാഗ്രതയും ജാഗ്രതയും വര്‍ദ്ധിച്ചു. സംഭാവന നല്‍കിയെന്നും പറയുന്നു അദ്ദേഹം. സ്റ്റെം സെല്‍ തെറാപ്പിക്കു മുമ്പുള്ളതുമായി താരതമ്യം ചെയ്താല്‍ വാക്യങ്ങളും ശൈലികളുമെല്ലാം ഇപ്പോള്‍ വളരെ പെട്ടെന്ന് അവള്‍ക്ക് പഠിക്കാന്‍ കഴിയുന്നുണ്ട്. അവളുടെ പരിശീലനവും ശരിക്കും നല്ല ഗതിവേഗത്തിലായി. ഷോയ്ക്കു വേണ്ടി ആടകള്‍ അണിയാന്‍ പ്രതിഭയ്ക്ക് വലിയ ഇഷ്ടമാണ്. നൃത്തം അവളുടെ അഭിനിവേശമായി മാറി. അതിനാലാണ് അവളുടെ രക്ഷിതാക്കള്‍ അവളെ ഈ രംഗത്തു തന്നെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചത്. അപ്പോഴേ അവള്‍ ഇഷ്ടപ്പെടുന്നത് അവള്‍ക്ക് ആസ്വദിക്കാനും അതേ ആവേശത്തോടെ അവളെ മുന്നോട്ടു നയിക്കാനും കഴിയുമായിരുന്നുള്ളൂ.

ഇതിനു പുറമേ അഭിലാഷ എന്ന ഒരു വൊക്കേഷണല്‍ പരിശീലന കേന്ദ്രത്തിലും അവള്‍ പോകുന്നുണ്ട്. അവിടെ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ അവള്‍ സജീവമായി പങ്കെടുക്കാറുണ്ട്. ശരിക്കും ഇപ്പോള്‍ അവള്‍ മണ്‍ചിരാതുകളും വിളക്കുകളും വില്‍ക്കുകയും ഓരോ വര്‍ഷവും 20000 മുതല്‍ 25000 വരെ രൂപ ദീപാവലി വസ്തുക്കളും ആശംസാ കാര്‍ഡുകളും വില്‍ക്കുന്നതിലൂടെ സമ്പാദിക്കുകയും ചെയ്യുന്നു.

അതോടൊപ്പം പ്രതിഭ വളരെ മികവോടെ സംഗീതോപകരണങ്ങള്‍ വായിക്കുന്നതും ശ്രദ്ധയില്‍ പെടുകയുണ്ടായി. പ്രത്യേകിച്ച് സിത്താര്‍. അതിനും ഒരു ഗുരുവിന്റെ കീഴില്‍ ചില വര്‍ഷങ്ങള്‍ പരിശീലനം നേടുകയുണ്ടായി. പക്ഷേ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് അത് അവസാനിപ്പിച്ചു. എന്നാല്‍ സ്റ്റെം സെല്‍ തെറാപ്പിക്കു ശേഷം ഉപകരണ സംഗീത പാഠങ്ങള്‍ അവള്‍ വീണ്ടും പഠിക്കാന്‍ ആരംഭിച്ചുവെന്നു പറയുന്നു പ്രതിഭയുടെ അച്ഛന്‍.

സെപ്തംബറില്‍ ന്യൂറോജെനില്‍ സ്റ്റെം സെല്‍ തെറാപ്പിക്കും ചിട്ടയോടു കൂടിയ ഹോം റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിനും ശേഷം പ്രതിഭ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ അവര്‍ ചിട്ടപ്പെടുത്തി. അമ്മയുമായുള്ള അമിതമായ അടുപ്പം. പ്രത്യേകിച്ച് രാത്രി അമ്മയോടൊപ്പമുള്ള ഉറക്കം കുറയയ്ക്കുകയായിരുന്നു. 6 മാസം കൊണ്ട് കൈവരിക്കേണ്ടിയിരുന്ന ലക്ഷ്യം ഏതാണ്ട് 5 മാസത്തിനുള്ളില്‍ തന്നെ അവള്‍ പ്രത്യേകം ഒരു മുറിയില്‍ ഉറങ്ങാന്‍ ആരംഭിച്ചു. പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അല്‍പം ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും മറ്റൊരു മുറിയില്‍ ഉറക്കുന്നതില്‍ ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്തു. ശ്രീ കാമത്ത് പറയുന്നു.

ഇനി പറയുന്നവയായിരുന്നു ഒരു വര്‍ഷത്തെ ലക്ഷ്യം. പ്രതിഭയുടെ താളബോധം മെച്ചപ്പെടുത്തുകയും 10 മിനിട്ട് നേരം വേദിയില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുകയും ചെയ്യിക. ഇപ്പോള്‍ സിത്താറില്‍ സാമ്പ്രദായിക ഹിന്ദുസ്ഥാനി സംഗീതം വേദിയില്‍ 45 മിനിട്ട് നേരം വായിക്കാന്‍ അവള്‍ക്ക് കഴിയും. ഈ നവരാത്രിയില്‍ 4 വേദികളില്‍ അവള്‍ തന്റെ പ്രകടനം കാഴ്ചവച്ചു. ഇതില്‍ രണ്ടെണ്ണം വലിയ വേദികളായിരുന്നു. സദസ്യരില്‍ നിരവധിപേര്‍ സംഗീത പ്രേമികളും ക്ലാസിക്കല്‍ സംഗീതത്തില്‍ അവഗാഹം ഉള്ളവരുമായിരുന്നു. പ്രൊഫഷണല്‍ സിത്താര്‍ വാദികരില്‍ ചിലര്‍ വേദിയിലെത്തുകയും അവിശ്വസനീയം എന്നു പറഞ്ഞ് അവളെ അഭിനന്ദിക്കുകയും ചെയ്തു. ചെറിയ തെറ്റുകളും കുറവുകളും മറവികളും ഒക്കെ ഉണ്ടായെങ്കിലും പെട്ടെന്നു തന്നെ നിയന്ത്രണം വീണ്ടെടുക്കുകയും അവള്‍ സിത്താര്‍ വായന തുടരുകയും ചെയ്തു. സംഗീത ബോധം അവളില്‍ വാര്‍ത്തെടുക്കാനും ഏതാണ്ട് പ്രോഫഷണല്‍ ആയി അവളുടെ സിത്താര്‍ വാദനം ഉയര്‍ത്താനും ധാരാളം പ്രയത്‌നം വേണ്ടി വന്നു. ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. വരും വര്‍ഷങ്ങളില്‍ വേദികളില്‍ സ്വതന്ത്രമായും പ്രൊഫഷണലായും സംഗീതം അവതരിപ്പിക്കാന്‍ അവള്‍ക്ക് കഴിയുമെന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. അഭിമാനത്തോടെ ആ അച്ഛന്‍ പറയുന്നു.

ഡോ. നന്ദിനി ഗോകുല്‍ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. വളരെ സുരക്ഷിതവും ലളിതവുമായാണ് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റെം സെല്‍ തെറാപ്പി (എസ് സി ടി) നിര്‍വഹിക്കുന്നത്. രോഗിയുടെ സ്വന്തം മജ്ജയില്‍ നിന്ന് ഒരു സൂചിയുടെ സഹായത്തോടെ സ്റ്റെം സെല്ലുകള്‍ എടുക്കുകയും പ്രോസസ് ചെയ്ത ശേഷം അത് അവരുടെ സ്‌പൈനല്‍ ഫ്‌ളൂയിഡിലേക്ക് കുത്തി വയ്ക്കുകയും ചെയ്യും. രോഗിയുടെ സ്വന്തം ശരീരത്തില്‍ നിന്നാണ് ഇത് എടുക്കുന്നത് എന്നതിനാല്‍ റിജക്ഷനോ പാര്‍ശ്വഫലങ്ങളോ ഉണ്ടാവുകയില്ല. അതാണ് എസ് സി ടിയെ പൂര്‍ണമായും സുരക്ഷിതമായ നടപടിക്രമം ആക്കി മാറ്റുന്നത്.

ഡോ. അലോക് ശര്‍മ തുടരുന്നു. നിങ്ങളുടെ രോഗത്തിന് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുമ്പ് ഞങ്ങള്‍ പറഞ്ഞ ദശലക്ഷക്കണക്കിന് ആളുകളോട് ഞങ്ങള്‍ ഇപ്പോള്‍ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും സ്റ്റെം സെല്‍ തെറാപ്പിയും അതോടൊപ്പമുള്ള ന്യൂറോ റീഹാബിലിറ്റേഷനും ലഭ്യമായതോടെ ഇനി വരാനിരിക്കുന്നത് നല്ല നാളെകള്‍ ആണെന്ന്.

നവി മുംബെയിലെ നെരുളില്‍ സ്ഥിതി ചെയ്യുന്ന ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റെല്‍ തെറാപ്പി മാത്രമല്ല റീഹാബിലിറ്റേഷനും നല്‍കുന്ന ഇന്ത്യയിലെ ആദ്യ ഏക സ്ഥാപനമാണ്. 11 നിലകളിലായുള്ള ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 51 ലധികം കിടക്കകളും സ്‌പെഷ്യല്‍ ന്യൂറോറീഹാബിലിറ്റേഷന്‍ തെറാപ്പി കേന്ദ്രവും ഉണ്ട്. ഭേദപ്പെടുത്താനാവാത്ത ന്യൂറോളജിക്കല്‍ തകരാറുകള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് സഹായകമാകാനാണ് ന്യൂറോജെന്‍ ബിഎസ്‌ഐ രൂപീകരിച്ചിരിക്കുന്നത്. സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗത്തിലൂടെ സ്റ്റെം സെല്‍ തെറാപ്പി നിര്‍വഹിച്ചുകൊണ്ട് അവരുടെ ലക്ഷണങ്ങള്‍ക്കും ശാരീരിക വൈകല്യങ്ങള്‍ക്കും ആശ്വാസം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഓട്ടിസം, സെറിബ്രല്‍ പോള്‍സി, മുരടിച്ച മാനസിക വളര്‍ച്ച, ബ്രെയ്ന്‍ സ്‌ട്രോക്ക്, മസ്‌കുലാര്‍ ഡിസ്ട്രഫി, നട്ടെല്ലില്‍ പരിക്ക്, തലയില്‍ പരിക്ക്, സെറിബെല്ലാര്‍ അറ്റാക്‌സിയ, ഡിമന്‍ഷ്യ, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്, മള്‍ട്ടിപ്പിള്‍ സ്‌കെലറോസിസ്, ന്യൂറോസൈക്യാട്രിക് തകരാറുകള്‍ എന്നിങ്ങനെയുള്ള ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് സ്റ്റെം സെല്‍ തെറാപ്പിയും സമഗ്രമായ റീഹാബിലിറ്റേഷനും നല്‍കുന്നു ന്യൂറോജെന്‍ ബിഎസ്‌ഐ. ഇക്കാലയളവു വരെ ഈ ആശുപത്രിയില്‍ 43 രാജ്യങ്ങളില്‍ നിന്നായി 4500 ലധികം രോഗികളെ വിജയകരമായി ചികിത്സ നല്‍കുകയുണ്ടായി.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക