എഡിറ്റീസ്
Malayalam

സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളിലൂടെ ആസ്തി വളര്‍ത്താം

TEAM YS MALAYALAM
22nd Sep 2016
Add to
Shares
2
Comments
Share This
Add to
Shares
2
Comments
Share

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് ഏറെ അന്വേഷണങ്ങള്‍ എത്തുന്ന സമയമാണിത്. ഇതേക്കുറിച്ച് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സ്ഥാപക സി ഇ ഒ കൂടിയായ സിജോ കുരുവിള ജോര്‍ജ്ജ് തന്റെ അനുഭവം പങ്കുവെക്കുന്നു. ഏഞ്ചല്‍ നിക്ഷേപങ്ങള്‍ ചെയ്യുന്നതിനുള്ള താല്പര്യം അറിയിച്ചു കൊണ്ടുള്ള ഒരുപാടു അന്വേഷണങ്ങള്‍ എന്റെ പക്കല്‍ എത്തുന്നുണ്ട്. ഇത് തികച്ചും സ്വാഗതാര്‍ഹമാണ്. അന്വേഷിച്ചു വരുന്നവരില്‍ പരമ്പരാഗത ബിസിനസ് നടത്തുന്നവരും കോര്‍പ്പറേറ്റ് മേഖലയില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നു. ഇതില്‍ തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗിലെ സഹപാഠികളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു എന്നുള്ളത് ശ്രദ്ധേയവും ഏറെ ആവേശമുണര്‍ത്തുന്നതുമാണ്

image


ആര്‍ക്കും ഏഞ്ചല്‍ നിക്ഷേപകര്‍ ആകാമോ?

സംരംഭകത്വത്തില്‍ തല്പരരും, സംരംഭത്തിന്റെ വളര്‍ച്ചയില്‍ പ്രയോജരകമാവുംവിധം കഴിവും പ്രഗല്‍ഭ്യവും ഉള്ളവരും, നിക്ഷേപിക്കാന്‍ മിച്ച പണമുള്ളവരുമായ ആര്‍ക്കും തന്നെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപക മേഖലയിലേക്ക് കടന്നു വരാവുന്നതാണ്. നന്നേ നഷ്ടം വരാന്‍ സാധ്യതയുള്ളതും എന്നാല്‍ വിജയിക്കുമ്പോള്‍ പതിന്മടങ്ങു വരവ് ലഭിക്കുന്നതുമായ High Risk High Return asset class ല്‍ പെടുന്നവയാണ് സ്റ്റാര്‍ട്ടപ്പുകള്‍. അത്തരത്തില്‍ High Risk High Return asset മേഖലകളില്‍ നിക്ഷേപിക്കാനുള്ള കെല്പും ആസ്തിയുമുള്ളവര്‍ തീര്‍ച്ചയായും അവരുടെ നിക്ഷേപ പദ്ധതിയിലേക്ക് പരിഗണിക്കേണ്ട ഒരു നിക്ഷേപ മേഖല തന്നെയാണ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍. ചുരുങ്ങിയ പക്ഷം ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ക്കും ഒരു കൈ നോക്കാം.

വരവ് എങ്ങനെ?

നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ ലാഭവിഹിതമോ ഡിവിഡന്റ് മുഖേനയോ അല്ല മറിച്ചു നിങ്ങളുടെ ഓഹരികള്‍ മറ്റൊരാള്‍ക്ക് വില്‍ക്കുന്നത് വഴിയാണ് നിങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളലില്‍ നിന്നും വരവ് ലഭിക്കുന്നത്. ഇത്തരത്തില്‍ ഓഹരി വില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യങ്ങളെ exits എന്ന് വിളിക്കുന്നു. പ്രധാനമായും നാലു വഴികളിലാണ് exits സാധ്യമാവുന്നത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ IPO അല്ലെങ്കില്‍ ഏറ്റെടുക്കല്‍ ആണ്. മറ്റു രണ്ടു വഴികള്‍ മറ്റു നിക്ഷേപകര്‍ ഓഹരികള്‍ buyout ചെയ്യല്ലോ കന്പനി ഓഹരികള്‍ buyback ചെയ്യല്ലോ ആണ്.

എങ്ങനെ നിക്ഷേപിക്കാം?

ഇടനിലക്കാരുടെ സഹായമില്ലാതെ നിങ്ങള്‍ക്ക് നേരിട്ട് കന്പനികളില്‍ നിക്ഷേപിക്കാവുന്നതാണ്. അല്ലെങ്കില്‍ ഏഞ്ചല്‍ നെറ്റുവര്‍ക്കുകള്‍ വഴിയോ ഏഞ്ചല്‍ നിക്ഷേപക പ്ലാറ്റ്‌ഫോമുകള്‍ വഴിയോ നിക്ഷേപിക്കാം. മറ്റൊരു മാര്‍ഗം നമ്മള്‍ മ്യൂച്ചല്‍ ഫണ്ടില്‍ ഒക്കെ കാശിടുന്നത് പോലെ ഏഞ്ചല്‍ നിക്ഷേപക ഫണ്ടുകളിലേക്കു പണം നിക്ഷേപിക്കുക എന്നതാണ്. എല്ലാത്തിനും അതിന്റെതായ മികവുകളും കുറവുകളും ഉണ്ട്. അനുഭവപരിചയവും ലോക പരിജ്ജാനവുമുള്ള നിക്ഷേപകര്‍ മൂന്ന് മാര്‍ഗ്ഗത്തിലൂടെയും നിക്ഷേപിക്കുന്ന ഒരു സമ്മിശ്രണ രീതിയാവും പൊതുവില്‍ സ്വീകരിക്കുക

ഇതിനായുള്ള പ്രത്യേക പ്ലാറ്റ്‌ഫോമിലൂടെയോ അല്ലെങ്കില്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി പോകുമ്പോള്‍ എഴുത്തുകുത്തുകള്‍ക്കും മറ്റിടപാടുകള്‍ക്കും അവരുടെ സഹായവും മറ്റു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭ്യമാവുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അപ്പോള്‍ തുടക്കക്കാര്‍ ഒരു നെറ്റ്‌വര്‍ക്ക് അല്ലെങ്കില്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ നിക്ഷേപിക്കുക ആയിരിക്കാം ഉചിതം. ഇന്ത്യയില്‍ പ്രമുഖ നെറ്റ് വര്‍ക്കുകള്‍ ഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ് വര്‍ക്ക്, മുംബൈ ആസ്ഥാനമായ എ എച്ച് വെഞ്ച്വേഴ്‌സ് എന്നിവ ആണ്; പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍ Lets Venture, Tracxn Syndicate എന്നിവയും.

ആഗോള തലത്തില്‍ പ്രശസ്തമായ പ്ലാറ്റ്‌ഫോമുകള്‍ ആണ് ഇസ്രായേല്‍ ആസ്ഥാനമായ Our Crowd, US ആസ്ഥാനമായ Angel List എന്നിവ. ഈ ആഗോള പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യയില്‍ നിന്നുള്ളത് മാത്രമല്ല, ലോകത്തിന്റെ നാനാ ഭാഗത്തുള്ള സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപിക്കാന്‍ നമുക്കാവുന്നു.

എന്തിനു ഏഞ്ചല്‍ നിക്ഷേപങ്ങള്‍ ചെയ്യണം?

നമ്മുടെ നാട്ടില്‍ നിന്നുള്ള ഒട്ടനവധി യുവതീയുവാക്കള്‍ അവരുടെ സമയവും അധ്വാനവും നിക്ഷേപിച്ചു മികച്ച പ്രകടനം കാഴ്ചവച്ചു സ്റ്റാര്‍ട്ടപ്പ് സംരംഭകത്വ പാതയില്‍ മുന്നേറി നീങ്ങിക്കൊണ്ടിരിക്കുന്നു. അവരുടെ ഈയൊരു പ്രയത്‌നത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്കു വേണ്ടുന്ന സാമ്പത്തിക പിന്തുണ നല്കുന്നതിനും ഏഞ്ചല്‍ നിക്ഷേപങ്ങള്‍ നടക്കേണ്ടതുണ്ട്. നിക്ഷേപകരുടെ പരിജ്ജാനവും വ്യക്തിബന്ധങ്ങളും വഴി ആ സംരംഭകര്‍ക്ക് അവരുടെ പ്രയാണം ത്വരിതപ്പെടുത്തന്നതിനും angel നിക്ഷേപങ്ങള്‍ വഴി തെളിക്കുന്നു.

ഉദാഹരണമായി പ്രതിഫലേച്ഛ മൂലമല്ല മറിച്ചു നല്ല ജോലികള്‍ രാജി വച്ച് സംരംഭകത്വ പ്രയാണത്തില്‍ ഏര്‍പ്പെടുവാന്‍ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന iTraveller ന്റെ ഷിജു Profoundis ന്റെ അര്‍ജുന്‍ എന്ന സംരംഭകര്‍ക്ക് വേണ്ടുന്ന പിന്തുണ നല്‍കുന്നതിനായാണ് അവരുടെ angel നിക്ഷേപകര്‍ മുന്നോട്ടു വന്നത്. ഇതിനെല്ലാമുപരി പണമുണ്ടാക്കാനുള്ള ഒരു നല്ല മാര്‍ഗം കൂടി ആവുന്നു സ്റ്റാര്‍ട്ടപ്പ് investments. ഞാന്‍ നേരത്തെ പറഞ്ഞിരുന്നത് പോലെ High Risk High Return asset class ആണ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍. പ്രൊഫൗണ്ടിസിലെ angel നിക്ഷേപകര്‍ക്ക് 14 മാസ കാലയളവിലാണ് അവരുടെ മുതല്‍ ഏറ്റെടുക്കപ്പെടല്‍ കാരണം വരവ് ലഭിച്ചത്. എന്റെ സുഹൃത്തും സഹപാഠിയുമായ ആന്റണി അരുണ്‍ ഡേവിസ്, 2013 ല്‍ iTraveller എന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച 13 ലക്ഷത്തിന്റെ ഇന്നത്തെ മൂല്യം ഏകദേശം രണ്ടു കോടിയിലധികം വരും. 2012 ല്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് കന്പനികളിലൂടെ തുടക്കം കുറിച്ച Ritesh Mallik എന്ന 27 കാരനായ angel investor ന്റെ portfolio യുടെ ഇന്നത്തെ മൂല്യം 22 കോടിയാണ്. 26 സ്റ്റാര്‍ട്ടപ്പുകളിലായി 3.5 കോടിയാണ് അദ്ദേഹത്തിന്റെ ആകെ നിക്ഷേപത്തുക. Oyoroom എന്ന പ്രശസ്ത സ്റ്റാര്‍ട്ടപ്പിന്റെ ആദ്യഘട്ടങ്ങളില്‍ 25 ലക്ഷം നിക്ഷേപിച്ച ഏഞ്ചലിന് എക്‌സിറ്റില്‍ തിരികെ കിട്ടിയത് ഇരുപതു കോടിയിലധികവും. ഇങ്ങനെയൊക്കെയുള്ള വരവു കൂടെ വന്നു തുടങ്ങുമ്പോള്‍ ഭൂമി, ഫ്‌ളാറ്റ് എന്നതില്‍ നിന്നൊക്കെ മാറി ഇരുപത്തിയൊന്നാം നൂറ്റാണ്ടു പ്രദാനം ചെയ്യുന്ന വളര്‍ച്ചാ സാദ്ധ്യതകള്‍ ഉള്‍കൊള്ളുന്ന ബൗദ്ധിക ശക്തിയില്‍ അധിഷ്ഠിതമായ ഒരു ആസ്തിയായി സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.

ഏഞ്ചല്‍ നിക്ഷേപക സംസ്‌കാരം കേരളത്തില്‍

ഏതൊരു സ്റ്റാര്‍ട്ടപ്പ് ആവാസ്ഥവ്യവസ്ഥയിലും ആദ്യഘട്ട നിക്ഷേപങ്ങള്‍ നടക്കുന്നത് വ്യക്തിബന്ധങ്ങളിലൂടെയാണ്. അങ്ങനെ ആവുന്‌പോള്‍, നമ്മുടെ കൊച്ചു കേരളത്തില്‍ ഇന്ന് കാണുന്ന സംരംഭകത്വ ഈര്‍ജ്വം ജ്വലിച്ചുയരണമെങ്കില്‍ അതിനോടനുബന്ധമായി ഇന്ധനം എന്ന നിലയില്‍ ഏഞ്ചല്‍ നിക്ഷേപങ്ങളും നമ്മുടെ നാട്ടില്‍ നിന്ന് വരേണ്ടതുണ്ട്. Profoundis teamനു അവരുടെ ആദ്യ കാലങ്ങളില്‍ തന്നെ ഒരു 5 ലക്ഷം രൂപ ആരെങ്കിലും മൂലധനമായി കൊടുത്തിരുന്നെങ്കില്‍ അതിജീവനത്തിനായി അവര്‍ക്കു സര്‍വീസ് പ്രൊജെക്ടുകള്‍ ചെയ്യേണ്ടി വരുമായിരുന്നില്ല. എന്ന് മാത്രമല്ല അവരുടെ വിജയലക്ഷ്യത്തില്‍ ഇതിനെക്കാളും വളരെ നേരത്തെത്തന്നെ എത്തിപ്പെടുവാനും ഒരു പക്ഷെ സാധിച്ചേനേ. Just the knowledge that there is a large bunch of people to support them in itself will make our youngsters dare to dream bigger. ആയതിനാല്‍, നിക്ഷേപിക്കുവാനുള്ള കഴിവും മനസ്ഥിതിയുമുള്ളവരെ ഏവരെയും തന്നെ ഞാന്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനായി ക്ഷണിക്കുന്നു. 

Add to
Shares
2
Comments
Share This
Add to
Shares
2
Comments
Share
Report an issue
Authors

Related Tags