എഡിറ്റീസ്
Malayalam

ശ്രദ്ധേയമായി സ്റ്റോപ്പും മണ്‍റോതുരുത്തും

Mukesh nair
9th Dec 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

പുത്തനാശയങ്ങളും ആഖ്യാനശൈലികളും കാത്തിരുന്ന പ്രേക്ഷകര്‍ക്ക് സന്തോഷപ്രദമായ കാഴ്ചയൊരുക്കി മനു പി എസ് റോസ് സംവിധാനം ചെയ്ത മണ്‍റോ തുരുത്ത്, കിം കി ഡുക്കിന്റെ സ്റ്റോപ് എന്ന ചിത്രവും. സനല്‍കുമാര്‍ സിദ്ധാര്‍ത്ഥന്റെ ഒഴിവു ദിവസത്തെ കളി എന്നിവയുള്‍പ്പെടെ അറുപതോളം ചിത്രങ്ങളാണ് തലസ്ഥാനത്തെ പതിനൊന്നു വേദികളിലായി കഴിഞ്ഞ ദിവസം ആസ്വാദക വിരുന്നൊരുക്കിയത്.

image


മുത്തച്ഛന്‍ താമസിക്കുന്ന മണ്‍റോ തുരുത്തിലേക്ക് എത്തുന്ന കേശുവിനെ പ്രമേയമാക്കിയ മണ്‍റോ തുരുത്ത് വ്യത്യസ്ത ദ്വീപുകളായി മാറിയതും എപ്പോഴും ഭീഷണിയുടെ വക്കില്‍ നില്‍ക്കുന്നതുമായ മനുഷ്യ മനസ്സിന്റെ പ്രതിബിംബമാണെന്ന് പ്രദര്‍ശനത്തില്‍ പങ്കെടുത്ത സംവിധായകന്‍ മനു പറഞ്ഞു. കേശുവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാനുള്ള അച്ഛന്റെ തീരുമാനത്തോടുള്ള മുത്തച്ഛന്റെ ശക്തമായ എതിര്‍പ്പിനെ ചിത്രം വരച്ചുകാട്ടുന്നു. ഇന്ദ്രന്‍സാണ് മുത്തശ്ശന്റെ വേഷം അനശ്വരമാക്കിയിരിക്കുന്നത്.

image


ജനപ്രിയ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം സ്‌റ്റോപ് കൊറിയന്‍ പനോരമ വിഭാഗത്തില്‍ ടഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ വേദിയില്‍ ഇതുവരെ കാണാത്ത തിരക്കാണ് അനുഭവപ്പെട്ടത്. കാര്‍ലോവിവേരി അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സാന്നിധ്യമറിയിച്ച ചിത്രം ഇക്കഴിഞ്ഞ ജൂലൈയിലാണ് പുറത്തിറങ്ങിയത്.

ഫുകുഷിമ ആണവ ദുരന്തത്തെ തുടര്‍ന്ന് ടോക്യോവിലേയ്ക്ക് കുടിയേറുന്ന ദമ്പതികളുടെ ഗര്‍ഭസ്ഥാവസ്ഥയിലുള്ള കുഞ്ഞിന് അണുവികിരണം ബാധിക്കുമോയെന്ന ആശങ്കയാണ് സ്റ്റോപിന്റെ ഇതിവൃത്തം. ജാപ്പനീസ് അഭിനേതാക്കളെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരു ഗറില സിനിമ സംവിധായകന്റെ രീതിയില്‍ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രം കാണാനെത്തിയവരുടെ നീണ്ട ക്യൂവായിരുന്നു ടാഗോര്‍ തിയേറ്ററില്‍.

image


വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തില്‍ നിന്നും ഫോറസ്റ്റ് റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥപറയുന്ന, സനല്‍കുമാര്‍ സിദ്ധാര്‍ത്ഥന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags