അഭ്രപാളിയുടെ സ്വന്തം മെട്രോമാറ്റിനി
മെട്രോ മാറ്റിനി എന്ന പേര് കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല, കുറഞ്ഞപക്ഷം സിനിമയെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും പ്രിയപ്പെട്ട പേരായിരിക്കും മെട്രോ മാറ്റിനി. മെട്രോമാറ്റിനി എന്നാല്‍ എന്ത് എന്നു ചോദിച്ചാല്‍ സിനിമയെക്കുറിച്ച് അധികാരികമായതെല്ലാം എന്നു നമുക്ക് ധൈര്യമായി നിര്‍വ്വചിക്കാം. സിനിമയുടെ പിന്നാമ്പുറ കഥകള്‍, അണിയറവിശേഷങ്ങള്‍ ചിത്രീകരണവേളയിലെ ചിത്രങ്ങള്‍, പ്രിയപ്പെട്ടതാരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങള്‍, സിനിമ നീരൂപണങ്ങള്‍ അങ്ങനെ സിനിമയെക്കുറിച്ചുള്ള എല്ലാവിശേഷങ്ങളും മെട്രോ മാറ്റിനിയിലുണ്ട്.
ഇന്ന് ലോകത്തെ വെറുതെ 'ലോകം' എന്നുവിശേഷിപ്പിച്ചാല്‍ അതത്രെ ശരിയായെന്നു വരില്ല, കാരണം ഇന്നു ലോകം ഡിജിറ്റല്‍ ആണ്. പൂര്‍ണമായും ഒരു ഡിജിറ്റല്‍ ലോകത്തിലാണ് നാം ജീവിക്കുന്നത്. അങ്ങനെയുള്ള ലോകത്തില്‍ ഡിജിറ്റല്‍ മീഡിയയുടെ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഒരു ചെറുപ്പക്കാരന്റെ ചിന്തയാണ് മെട്രോമാറ്റിനി എന്ന വെബ്‌സൈറ്റിന്റെ പിറവിക്ക് കാരണം..രാത്രിമഴ, ഛോട്ടാ മുംബൈ എന്നീ രണ്ടു സിനിമകളുടെ ഡിജിറ്റല്‍ ജോലികള്‍ ചെയ്തുകൊണ്ടാണ് ഷാജി എ ജോണ്‍ എന്ന കൊട്ടാക്കര സ്വദേശി ഡിജിറ്റല്‍ മീഡിയയുടെ ലോകത്തേക്ക് കടന്നുവരുന്നത്. 13 വര്‍ഷമായി ഷാജി ഡിജിറ്റല്‍ മാധ്യമ ലോകത്ത് പ്രവര്‍ത്തിച്ചുവരുന്നു. രണ്ടു സിനിമകള്‍ക്ക് മാത്രമായി തുടങ്ങിയ മെട്രോമാറ്റിനി എന്ന വെബ്‌സൈറ്റ് ഇന്ന് 140ല്‍ അധികം സിനിമകളെ ഡിജിറ്റല്‍ ലോകത്തിന്പരിചയപ്പെടുത്തിക്കൊടുത്തുകഴിഞ്ഞു, ഒരു സിനിമ മനസില്‍ രൂപപ്പെട്ടു തുടങ്ങുമ്പോഴെ അണിയറ പ്രവര്‍ത്തര്‍ മെട്രോമാറ്റിനിയെ സമീപിക്കുന്നു. പിന്നീട് ചിത്രം തിയ്യറ്ററിലെത്തി കയ്യടിവാങ്ങുന്നതുവരെ മെട്രോമാറ്റിനി കൂടെതന്നെ ഉണ്ടാകും, സിനിമയുടെ ഓരോ ഘട്ടത്തിലെയും വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട്.
സിനിമെക്കുറിച്ചു മാത്രമെ മെട്രോമാറ്റിനി സംസാരിക്കൂ എന്നൊന്നുമില്ല, കേരള സ്‌െ്രെടക്കേഴ്‌സ്, കേരള ബ്ലാസ്‌റ്റേഴ്‌സ്, കൊച്ചി ഫാഷന്‍ വീക്ക്,തുടങ്ങിയവയേയും ഡിജിറ്റല്‍ മാധ്യമ ലോകത്തിന് പരിചയെപ്പെടുത്തിക്കൊടുത്തത് മെട്രോമാറ്റിനിയായിരുന്നു. ഓരോ ദിവസവും ലക്ഷക്കണക്കിനു ലൈക്കുകളാണ് മെട്രോമാറ്റിനിയെത്തേടിവരുന്നത്. ഇതിനോടകം തന്നെ 6 ലക്ഷത്തോളം ലൈക്കുകള്‍ മെട്രോമാറ്റിനിയുടെ ഫെയ്‌സ്ബുക്ക് പേജ് സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച ഓണ്‍ലൈന്‍ മാധ്യമത്തിനുളള വയലാര്‍ അവാര്‍ഡ്, 2011ലെ മികച്ച ഐഎഫ്എഫ്‌കെ ഓണ്‍ലൈന്‍മാധ്യമത്തിനുള്ള പുരസ്‌കാരം അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ മെട്രോമാറ്റിനിയെത്തേടിയെത്തിയിട്ടുണ്ട്. മെട്രോമാറ്റിനിയുടെ ആധികാരികയും ജനസമ്മതിയുമാണ് സിനിമാമേഖലയുടെയും ഒപ്പം ജനങ്ങളുടെയും പ്രിയപ്പെട്ടതാക്കി മെട്രോമാറ്റിനിയെ മാറ്റുന്നത്.
മലയാള സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മെട്രോമാറ്റിനിയുടെ സേവനങ്ങള്‍ അന്യഭാഷ ചിത്രങ്ങളും മെട്രോമാറ്റിനിയിലൂടെ ഡിജിറ്റല്‍ ലോകത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് നന്‍പന്‍. വേലായുധം തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്. ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയുട വിശേഷങ്ങളും മലയാളികളിലെത്തിച്ചത് മെട്രോ മാറ്റിനിയായിരുന്നു. മെട്രോമാറ്റിനി ജൈത്രയാത്ര തുടരുകയാണ് അഭ്രപാളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട്.