എഡിറ്റീസ്
Malayalam

'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ' സംസ്ഥാനങ്ങളുടെ പങ്ക്

15th Jan 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സ്റ്റാര്‍ട്ട് അപ്പുകളുടെ ലോകമാണ് ഇന്ന് നമുക്കു ചുറ്റുമുള്ളത്. നിരവധി യുവാക്കള്‍ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്റ്റാര്‍ട്ട് അപ്പിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ചൈനയേയും ഇസ്രായേലിനേയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥയായി ഇന്ത്യ മാറിക്കഴിഞ്ഞു. യു.കെയും യു.എസുമാണ് ഇന്ത്യയ്ക്ക് തൊട്ടു മുന്നിലുള്ളത്. ഇന്ത്യയുടെ ഈ മുന്നേറ്റം സ്റ്റാര്‍ട്ട് അപ്പ് ലോകം ഉറ്റു നോക്കുകയാണ്. 1990ലെ സാമ്പത്തിക ഉദാരവത്ക്കരണത്തിനു ശേഷം ഏറ്റവും വലിയ ഒരു നയവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുകയാണ്, 'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ'. ജനുവരി 16ന് ഈ പദ്ധതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

image


സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു പിന്നില്‍ ഒരുപാട് പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചില ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അവര്‍ക്കു വേണ്ട എല്ലാ സഹായങ്ങളും നല്‍കുകയാണ്. സംസ്ഥാനങ്ങള്‍ അവര്‍ക്കു വേണ്ടി ആരംഭിച്ച ചില പദ്ധതികളെക്കുറിച്ച് യുവര്‍ സ്‌റ്റോറി വിവരിക്കുന്നു.

കഥ ഇതു വരെ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറ്റവും നല്ല അന്തരീക്ഷം സൃഷ്ടിച്ചു നല്‍കുന്നത്. കേരളം, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു പടി മുന്നിലാണ്. ടയര്‍ 2 നഗരങ്ങളില്‍ ഏറ്റവും നല്ല അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്.

image


2015 നവംബറില്‍ സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് നയമുള്ള ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടക. ഇതുവഴി തിരഞ്ഞെടുത്ത ചില കോളേജുകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കും. തലസ്ഥാനമായ ബംഗളൂരുവിന്റെ 'ഇന്ത്യയുടെ സിലിക്കന്‍വാലി' എന്ന വിശേഷണം അന്വര്‍ത്ഥമാക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. 2013ല്‍ ആദ്യത്തെ സംസ്ഥാനതല സ്റ്റാര്‍ട്ട് വെയര്‍ ഹൗസ് സ്ഥാപിച്ചു. രണ്ടാമത്തേത് കഴിഞ്ഞ വര്‍ഷവും സ്ഥാപിക്കുകയുണ്ടായി.

കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു പദ്ധതിയാണ് 'കേരള ഐ.ടി മിഷന്‍'.2014ലാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി 5000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിച്ച് ഈ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെലികോം ഇന്‍കുബേറ്ററായ 'സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്' 2012ലാണ് സ്ഥാപിച്ചത്. 10 ആക്‌സലറേറ്ററുകളും 1 മില്ല്യന്‍ ചതുരശ്ര അടി സ്ഥലവും നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. 2019 വരെ സംസ്ഥാന വാര്‍ഷിക ബജറ്റില്‍ നിന്ന് 1 ശതമാനം വിഹിതം യുവാക്കളുടെ സംരംഭങ്ങള്‍ക്ക് മാറ്റി വയ്ക്കാനും തീരുമാനിച്ചു കഴിഞ്ഞു. കൂടാതെ ബാങ്കുകളേയും മറ്റു ധനകാര്യ സ്ഥാപനങ്ങളേയും സ്റ്റാര്‍ അപ്പുകളെ സഹായിക്കാനായി പ്രോത്സാഹിപ്പിക്കുന്നു. SEBI അംഗീകരിച്ചിട്ടുള്ള വെന്‍ച്വര്‍ ക്യാപ്പിറ്റല്‍ 25% ലിമിറ്റഡ് പാര്‍ട്ട്‌നര്‍ഷപ്പ് അവര്‍ക്കുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇന്‍കുബേറ്ററിന് ലഭിക്കുന്ന ഫണ്ടുകള്‍ 1:1 എന്ന കണക്കില്‍ അവര്‍ തുല്ല്യമാക്കുന്നു.

സംരംഭകര്‍ക്ക് പരിശീലനം നല്‍കാനായി 'തെലങ്കാന അക്കാദമ് ഫോര്‍ സ്‌ക്കില്‍ ആന്റ് നോളജ്' (TASK) എന്ന പദ്ധതിയുമായി തെലങ്കാന മുന്നോട്ടു വരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനം എന്ന നിലയില്‍ അവിടെ ഒരു ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് 'ടിഹബ്ബ്' എന്ന ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചത്. ഇതിന്റെ രണ്ടാം ഘട്ടം 2015ല്‍ സ്ഥാപിച്ചിരുന്നു.

ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ 17,000 ചതുരശ്ര അടി വരുന്ന സ്ഥലം ടെക്‌നോളജി റിസര്‍ച്ച് ആന്റ് ഇന്നോവേഷന്‍ പാര്‍ക്കിനു വേണ്ടി നല്‍കിയിട്ടുണ്ട്. കൂടാതെ സംരംഭകര്‍ക്കായി 100 കോടി രൂപയുടെ നിക്ഷേപവും നല്‍കി. ടഋആക അംഗീകൃത ഢഇ ഫണ്ടില്‍ 15 ശതമാനം പങ്കാളിത്തം അവര്‍ക്കുണ്ട്. ഗ്രാന്റുകള്‍ അനുവദിക്കാനും നികുതി, രജിസ്‌ട്രേഷന്‍ എന്നിവയ്ക്കുമായി ഒറു 'സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് യൂണിറ്റും' തുടങ്ങി.

അയല്‍ സംസ്ഥാനമായ മദ്ധ്യ പ്രദേശിലെ സര്‍ക്കാര്‍ ടകഉആകചേര്‍ന്ന് 200 കോടി രൂപയുടെ ഢഇ ഫണ്ട് ഉണ്ടാക്കാന്‍ തീരുമാനമെടുത്തു. ഇതില്‍ 75 കോടി രൂപ സര്‍ക്കാര്‍ നല്‍കും. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അവരുടെ സ്റ്റാര്‍ട്ട് അപ്പ് നയം പുറത്തു വിട്ടു കഴിഞ്ഞു. യുവാക്കളെ ആകര്‍ഷിക്കാനായി ഒരു എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്റര്‍ നെറ്റ്‌വര്‍ക്ക് (EDCN) തുടങ്ങുമെന്ന് ഉറപ്പ് നല്‍കി. ഇതിനായി സര്‍വ്വകലാശാലകള്‍ക്ക് 10 ലക്ഷം രൂപ വരെ നല്‍കും. ഇന്‍കുബേറ്ററുകള്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വടക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 15ന് രാജസ്ഥാന്‍ വിശദമായ ഒരു സ്റ്റാര്‍ട്ട് അപ്പ് നയം ആവിഷ്‌ക്കരിച്ചിരുന്നു. 2013ല്‍ ജയ്പ്പൂരിലെ ആര്‍.ഐ.ഐ.സി.ഓയില്‍ഒരു ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിച്ചിരുന്നു. 'സ്റ്റാര്‍ട്ട് അപ്പ് ഒയാസിസ്' എന്നാണ് ഇതിന്റെ പേര്. ഇത് സ്ഥാപിച്ചതോടെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വളരെ വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. ഈ നയം അനുസരിച്ച് ആശയതലത്തില്‍ എത്തിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷത്തേക്ക് മാസം തോറും 10,000 രൂപ നല്‍കുമെന്ന് ഉറപ്പു വരുത്തുന്നു. പ്രാരംഭഘട്ടത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെ നല്‍കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. തിരഞ്ഞെടുത്ത സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സൗജന്യമായി സര്‍വ്വകലാശാലകളെ സമീപിക്കാവുന്നതാണ്.

വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ സ്റ്റാര്‍ട്ട് അപ്പ് നയങ്ങള്‍ക്ക് ഉണര്‍വ് പകരാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഉത്പ്പാദന മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് അവരുടെ നയങ്ങള്‍. ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വെന്‍ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിന്റെ രൂപത്തില്‍ 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ ബീഹാര്‍ എന്‍ട്രപ്രണേഴ്‌സ് അസോസിയേഷന്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ രൂപത്തില്‍ 50 കോടി രൂപ നല്‍കിയിട്ടുണ്ട്.

image


മോശമല്ലാത്ത പ്രകടനം

സംസ്ഥാനങ്ങള്‍ നല്‍കുന്ന പ്രചോദനം വളരെ നല്ലതാണെന്ന് ചില സംരമഭകര്‍ പറയുന്നു. വൂണിക്കിന്റെ സ്ഥാപകനായ സുജായത്ത് അലി ഇങ്ങനെ പറയുന്നു, 'ഞങ്ങള്‍ ഇതുവരെ സമീപിച്ചിട്ടുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഞങ്ങളെ ഒരുപാട് സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.' ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ് വൂണിക്ക്. 2014ലെ ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് 100 സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്ന് എന്‍.ഡി.എ ഉറപ്പു നല്‍കിയിരുന്നു. ഇതില്‍ ചിലത് യാഥാര്‍ത്ഥ്യമാകുന്നുണ്ട്. മദ്ധ്യ പ്രദേശ് സര്‍ക്കാരില്‍ നിന്ന് നിരവധി സഹായങ്ങള്‍ ലഭിച്ചിട്ടുള്ളതായി റാക്ക് ബാങ്ക് ഡാറ്റാ സെന്ററിന്റെ സ്ഥാപകനായ നരേന്ദ്ര സെന്‍ പറയുന്നു. 'അവര്‍ നവീന ആശയങ്ങള്‍ കേള്‍ക്കാന്‍ വളരെയധികം താത്പ്പര്യം പ്രകടിപ്പിക്കുന്നു. 2013ലാണ് ഞങ്ങള്‍ ഈ ഡാറ്റാ സെന്റര്‍ ആരംഭിച്ചത്. അന്നു മുതല്‍ ഒരുപാട് വെല്ലുവിളികള്‍ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. ഈ വിപണിയിലേക്ക് പ്രവേശിക്കാന്‍ 5000 കോടി രൂപ വരെ ആവശ്യമാണ്. അങ്ങനെ സര്‍ക്കാരുമായി ചേര്‍ന്ന് ഒരു ഡാറ്റാ സെന്റര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചു', അദ്ദേഹം പറയുന്നു. ഇന്‍ഡോറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അവിടത്തെ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ 45 ദിവസത്തിനുള്ളില്‍ 17 കോടി രൂപ ഈ പദ്ധതിക്കായി അനുവദിച്ചു.

ഈ പാര്‍ക്കിനു വേണ്ടി മാത്രം ചില നയങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതായി നരേന്ദ്ര പറയുന്നു. നിങ്ങള്‍ സൗരോര്‍ജ്ജമാണ് ഉപയോഗിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ അതിനുള്ള ക്രെഡിറ്റ് നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ ഒരു വായ്പ എടുക്കുന്നു എങ്കില്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ 5 കോടി രൂപയുടെ സബ്‌സിഡി നല്‍കുന്നു.

ഹൈദരാബാദിനെ അടുത്ത സ്റ്റാര്‍ട്ട് അപ്പ് നഗരമാക്കി മാറ്റാന്‍ സംരംഭകരെ ക്ഷണിക്കുകയാണ് തെലങ്കാനയുടെ ടിഹബ്ബ്. ഹൈദരാബാദില്‍ ഒരിക്കലും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിച്ചിട്ടില്ല എന്നാണ് Zipprന്റെ സ്ഥാപകനായ ആദിത്യ വുചിയുടെ അഭിപ്രായം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനു വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

കൂടുതല്‍ മെച്ചപ്പെടുത്തേണ്ട രീതികള്‍

കൂടുതല്‍ ആള്‍ക്കാരെ സ്റ്റാര്‍ട്ട് അപ്പിലേക്ക് ആകര്‍ഷിക്കാനായി വ്യവസായികളും നിക്ഷേപകരും മുന്നോട്ടു വരണം. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വേണ്ട നികുതി ഇളവും നിക്ഷേപവും നല്‍കാന്‍ അവര്‍ തയ്യാറാകണം. ഈ രംഗത്ത് ഏതി വരുന്ന മത്സരം മികച്ച കഴിവുള്ളവരെ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും.

'നിലവില്‍ വളരെ കുറച്ച് ഹാക്കത്തോണുകള്‍ മാത്രമേ നടക്കുന്നുള്ളു. ഞങ്ങള്‍ ഇങ്ങനെയുള്ള പരിപാടികള്‍ കുറച്ചു കൂടി വരണമെന്ന് പ്രതീക്ഷിക്കുന്നു. ഇതു വഴി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.' ആദിത്യ പറയുന്നു. നല്ല അനുഭവ സമ്പത്തുള്ളവരെ മാര്‍ഗ്ഗനിര്‍ദേശികളായി നിയോഗിക്കണം എന്നും അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു.

പ്രവര്‍ത്തന രംഗത്ത് മാറ്റം കൊണ്ടു വരണം എന്നാണ് വൂണിക്കിലെ സുജായത്തിന്റെ അഭിപ്രായം. നയങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടായാല്‍ ഇതു സാധിക്കും. 'വൂണിക്ക്' സ്ഥാപിക്കാനായി അദ്ദേഹത്തിന് രണ്ടു മാസം വേണ്ടി വന്നു. 'സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിനു മുമ്പ് തന്നെ അഡ്രസ് പ്രൂഫ് നല്‍കേണ്ടി വരുന്നു. ചില നയങ്ങള്‍ വ്യവസായത്തേയും ഉപഭോക്താക്കളേയും ഒരുപോലെ ബാധിക്കുന്നുണ്ട്. ഏറ്റവും വലിയ വിപണിയാണ് കേരളത്തിലുള്ളത്, എന്നാല്‍ അവിടേയ്ക്ക് കയറ്റുമതി നടത്താന്‍ സാധിക്കുന്നില്ല. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.' സുജായത്ത് പറയുന്നു.

കേരളത്തില്‍ ഒരുപാട് നയങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ ഒരു സഹായവും ലഭിച്ചിട്ടില്ല എന്നാണ് ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറായ 'കട'യുടെ സ്ഥാപകനായ ഷാന്‍.എം.ഹനീഫ് പറയുന്നത്. തിരുവനന്തപുരത്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. സമയക്കുറവുമൂലം സംരംഭകര്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നടപടികള്‍ കുറച്ചു കൂടി ലളിതമാക്കണം എന്ന് അദ്ദേഹം പറയുന്നു. 'സെയില്‍സ്, വരുമാനം, സേവന നികുതി എന്നിവയെക്കുറിച്ച് അറിയാന്‍ എനിക്ക് മൂന്ന് ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരുന്നു. ഒരു ഏകജാലക സംവിധാനം വരികയാണെങ്കില്‍ കുറച്ചു കൂടി ഫലപ്രദമായിരിക്കും', ഷാന്‍ പറയുന്നു.

'നിങ്ങള്‍ക്ക് 45 അപ്പ്രൂവലുകള്‍ ലഭിക്കണമെങ്കില്‍ ഏകജാലക സംവിധാനത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്?' സ്റ്റാര്‍ട്ട് അപ്പ് വിദഗ്ധനായ സഞ്ജയ് അനന്തരാമന്‍ ചോദിക്കുന്നു. കമ്പനീസ് ആക്ട് വളരെയധികം പ്രശ്‌നങ്ങള്‍ നിറഞ്ഞതാണെന്ന് അദ്ദേഹം പറയുന്നു. ഒരുപാട് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടി വരുന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു പിന്നിലെ നിയമങ്ങള്‍ കുറച്ചു കൂടി വ്യക്തവും ലളിതവും ആയിരിക്കണം.

ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപം ലഭിക്കുക എന്നത് വളതെ വലിയ വെല്ലുവിളിയാണ്. '3 വര്‍ഷം മുമ്പ് ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഒരുപാട് വാതിലുകള്‍ ഞാന്‍ മുട്ടിയിട്ടുണ്ട്. 10 മാസത്തിന് ശേഷമാണ് തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് 1 കോടി രൂപയുടെ നിക്ഷേപം ലഭിച്ചത്.' വെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഫിക്‌സ്‌നിക്‌സിന്റെ സ്ഥാപകനായ ഷന്‍മുഖവേല്‍ ശങ്കരന്‍ പറയുന്നു. ആരംഭഘട്ടത്തില്‍ ബാങ്കുകളില്‍ നിന്ന് 1020 ലക്ഷം രൂപ വരെ ലഭിച്ചാല്‍ അതൊരു വലിയ നേട്ടമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. സര്‍ക്കാരില്‍ നിന്ന് ഒരു തുടക്കത്തില്‍ ലഭിക്കുകയാണെങ്കില്‍ അത് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഗുണകരമാണ്.

എന്നാല്‍ സഞ്ജയ്‌യുടെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ സ്വകാര്യ ഫണ്ട് മാനേജര്‍മാര്‍ക്ക് അവസരം നല്‍കണം എന്നാണ്. ബാങ്കുകള്‍ നിക്ഷേപം നടത്തരുതെന്നും അദ്ദേഹം പറയുന്നു. അവര്‍ക്ക് ലിമിറ്റഡ് പാട്‌നര്‍മാരായി മാത്രം നിലകൊള്ളുക. ഡിജിറ്റല്‍ സംവിധാനങ്ങല്‍ അവതരിപ്പിക്കുക വഴി കൂടുതല്‍ വേഗത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. വ്യവസായങ്ങള്‍ അഴിമതിക്ക് കാരണമാകുന്ന കുറുക്കുവഴികള്‍ സ്വീകരിക്കുകയുമില്ല.

'എന്റെ സ്റ്റാര്‍ട്ട് അപ്പ് ഒരു പരാജയമായിട്ട് ഒ#്‌നനില്‍ കൂടുതല്‍ വര്‍ഷമായി. എന്നിട്ടും അത് അവസാനിപ്പിക്കാന്‍ എനിക്ക് സാധിച്ചില്ല. എല്ലാ ഇടപാടുകളും കൃത്യസമയത്ത് ഫയല്‍ ചെയ്യണമായിരുന്നു. സ്റ്റാര്‍ട്ട് അപ്പുകളെ തോല്‍വിയിലേക്ക് തള്ളിവിടാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. എഫ് ഡി ഐ നയങ്ങളും പരിഷ്‌കരിക്കേണ്ടതുണ്ട്. IKEA യും വെന്‍ച്വര്‍ ഫണ്ടും നോക്കുമ്പോള്‍ രണ്ടും രണ്ട് തരത്തിലുള്ള പണമാണ്. ഇവ രണ്ടും എഫ് ഡി ഐ ആയി കാണുന്നത് നല്ല ഒരു ആശയമല്ലേ.' അസ്പാഡ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിന്റെ പ്രിന്‍സിപ്പലും മുന്‍ വ്യവസായിയുമായ സാഹില്‍ കിനി പറയുന്നു.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് ഇന്ത്ക്കുണ്ടായിരുന്ന വളര്‍ച്ച പലരും വിചാരിക്കുന്നതുപോലെ അത്ര നിസ്സാരമല്ല. കണക്കുകളില്‍ നിന്ന് തന്നെ നമുക്ക് ഇത് വ്യക്തമാണ്. 2015ല്‍ മാത്രം 850 ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ 1005 ഡീലുകളിലായി 9 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്. എങ്കിലും ലോക ബാങ്കിന്റെ ഡ്യൂയിങ്ങ് ബിസിനസ് 2016ന്റെ കണക്കനുസരിച്ച് ക്രെഡിറ്റ് ലഭ്യതയില്‍ ഇന്ത്യക്ക് 42ാം സ്ഥാനമാണ് ഉള്ളത്. ഇത് ഇന്ത്യയില്‍ നിന്ന് വായ്പകള്‍ നേടാനുള്ള പ്രയാസമാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക്.

ജനസംഖ്യയില്‍ 80 ശതമാനം പേരും 40 വയസ്സിന് താഴെയുള്ളവര്‍ ആകുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മറ്റ് രാജ്യങ്ങലെ വച്ച് നോക്കുമ്പോള്‍ ഇന്ത്യ വ്യവസായികളുമായി കൂടുതല്‍ അടുക്കേണ്ടതുണ്ട്. സിങ്കപ്പൂര്‍ അവരുടെ നിക്ഷപങ്ങള്‍ക്ക് വര്‍ധനവ് നല്‍കുന്നു. ജി ഡി പിയുടെ 4.3 ശതമാനമാണ് റിസര്‍വ് ആന്റ് ഡെവലപ്‌മെന്റിന് വേണ്ടി ഇസ്രേയേല്‍ ചെലവാക്കിയത്. യു കെയും നിക്ഷേപങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടും നികുതി സബ്‌സിഡിയും നല്‍കുന്നു.

എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയിലെ വ്യവസായികള്‍ അവരുടെ കഴിവ് തെളിയിച്ചുകഴിഞ്ഞു. ഇപ്പോള്‍ പന്ത് സംസ്ഥാനങ്ങളുടെ കോര്‍ട്ടിലാണ്. ഏറ്റവും അടിസ്ഥാന തലത്തില്‍ പുരേഗതികള്‍ നേടിയ ശേഷം ഇന്ത്യയ്ക്ക് ഉടനെ തന്നെ യു എസിനേയും യു കെയേയും മറികടന്ന് ഒന്നാമതെത്താന്‍ സാധിക്കും. ഇതിനായി നമുക്ക് കാത്തിരിക്കാം.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക