എഡിറ്റീസ്
Malayalam

ലൈറ്റ്...ക്യാമറ...ആക്ഷന്‍..നില്‍മ തിരക്കിലാണ്

Team YS Malayalam
3rd Feb 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


ലൈറ്റ്, ക്യാമറ, ആക്ഷന്‍ നില്‍മ ഏറെ ഇഷ്ടപ്പെടുന്ന വാക്കുകളാണിവ. മാത്രമല്ല നില്‍മക്ക് ഏറ്റവും സുരക്ഷിത മേഖലയായി തോന്നുന്നതും ഇത് തന്നെ. ഇനി നില്‍മയെ പരിചയപ്പെടാം. വിത്ത് ലൗ, യെല്ലോ അംബ്രല്ല പ്രൊഡക്ഷന്‍ എന്നീ രണ്ട് സംരംഭങ്ങളുടെ അമരക്കാരിയാണ് 27കാരിയായ നില്‍മ.

തൃശൂരിലാണ് ജനിച്ചത്. ജനനം കൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ബംഗലൂരുവിലാണ്. ബംഗലൂരുവിലെ മൗണ്ട് കാര്‍മല്‍ കോളജില്‍നിന്ന് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി.

image


നില്‍മയുടെ മാതാപിതാക്കള്‍ മുപ്പതോളം വര്‍ഷങ്ങളായി പരസ്യ ഏജന്‍സി നടത്തിവരികയാണ്. നില്‍മയുടെ 21 വയസുകാരിയായ സഹോദരി കൊടൈക്കനാലില്‍ ഒരു കഫേ തുടങ്ങാനുള്ള ശ്രമത്തിലാണ്. ഇത് തങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. തങ്ങള്‍ കുടുംബപരമായി സംരഭകരാണ്, പുഞ്ചിരിയോടെ നില്‍മ പറയുന്നു.

2009 ജൂണ്‍ മാസത്തിലാണ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ നില്‍മയുടെ കരിയര്‍ ആരംഭിക്കുന്നത്. ഒരു ഫിലിം പ്രൊഡക്ഷന്‍ ഹാസില്‍ ചേര്‍ന്നെങ്കിലും ആറ് മാസം കഴിഞ്ഞപ്പോള്‍ അവിടം ഉപേക്ഷിച്ചു. എന്നാല്‍ ആ മേഖല വിടാന്‍ നില്‍മ തയ്യാറായിരുന്നില്ല. അങ്ങനെ 2010ല്‍ എം വി ബംഗലൂരുവിലുള്ള പ്രൊഡക്ഷന്‍സിനൊപ്പം ചേര്‍ന്നു. അവിടെ നാല് വര്‍ഷം ജോലി ചെയ്തു. ഈ സമയം കോലം മൊത്തം ചുറ്റി സഞ്ചരിക്കാനുള്ള അവസരം നില്‍മക്കുണ്ടായി. വളരെ അത്ഭുതകരമായ അനുഭവങ്ങളാണ് തനിക്ക് യാത്ര സമ്മാനിച്ചതെന്ന് നില്‍മ പറയുന്നു.

image


മറ്റ് രാജ്യങ്ങളിലുള്ളവരോടൊത്ത് ജോലി ചെയ്യാന്‍ തുടങ്ങിയതില്‍നിന്ന് മറ്റുള്ളവരുടെ സമയത്തിനും വിലകല്‍പിക്കാന്‍ പഠിച്ചു. താന്‍ സഞ്ചരിച്ചയിടങ്ങളിലൊന്നും അധികാര ക്രമങ്ങളോ വിവേചനങ്ങളോ ഒന്നും കണ്ടില്ല. ഒരു ലൈറ്റ് ബോയ്ക്ക് പോലും സംവിധായകന് ലഭിക്കുന്ന അതേ പരിഗണനയും ബഹുമാനവും തന്നെയാണ് നല്‍കുന്നത്. തന്റെ ഷൂട്ടിംഗില്‍ അഭിനയിക്കുന്ന എല്ലാവരെയും താന്‍ തു്‌ല്യരായി തന്നെ കണ്ടു. ഇത് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനും സഹായിക്കുന്നു.

എന്നാല്‍ ആ നാല് മനോഹരമായ വര്‍ഷങ്ങള്‍ക്ക് ശേഷം കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന് നില്‍മ ആഗ്രഹിച്ചു. സ്വന്തമായി എന്തെങ്കിലും സൃഷ്ടിപരമായി കൂടുതല്‍ ചെയ്യണമെന്ന് ഉറപ്പിച്ചു. മാനേജ്‌മെന്റിലും കോര്‍ഡിനേഷനിലും ലീഡര്‍ഷിപ്പിലും എല്ലാം ഉള്ള നില്‍മയുടെ പ്രാഗത്ഭ്യം സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള തീരുമാനത്തിന് കരുത്തേകി.

image


2014ല്‍ നില്‍മയുടെ ആദ്യ സംരംഭമായ വിത്ത് ലൗ ആരംഭിച്ചു. തന്റെ സുഹൃത്തുക്കളില്‍ കൂടുതല്‍ പേരും വിവാഹിതരായതിനാല്‍ തന്നെ അവരുടെയൊക്കെ വിവാഹ ചടങ്ങുകളിലും കുട്ടികളുടെ ആഘോഷ ചടങ്ങുകളിലുമെല്ലാം തന്നെ നിരന്തരം പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാം വേദി അലങ്കരിക്കുന്ന ദൗത്യം നില്‍മ ഏറ്റെടുത്തു. തന്റെ ജോലി ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഇതാണ് വിത്ത് ലൗ എന്ന സ്ഥാപനം തുടങ്ങാന്‍ തനിക്ക് ആത്മ വിശ്വാസം നല്‍കിയതെന്ന് നില്‍മ പറയുന്നു.

കുട്ടികളുടെ ജന്മദിനാഘോഷ ചടങ്ങുകള്‍, വിവാഹം, ബാച്ചലര്‍ പാര്‍ട്ടി, സുഹൃത്തുക്കള്‍ക്കായുള്ള ഡിന്നര്‍ എന്നിവയെല്ലാമാണ് നില്‍മ ഏറ്റെടുത്തത്. ഓരോരുത്തരുടെയും ചടങ്ങുകള്‍ തന്റെ സ്വന്തം കാര്യം എന്ന തരത്തിലാണ് താന്‍ കാണുന്നത്.

പരിസ്ഥിതി സൗഹാര്‍ദ്ദ തരത്തിലുള്ള വിവാഹ ചടങ്ങുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്ന് നില്‍മ പറയുന്നു. വിവാഹ ചടങ്ങുകളില്‍ ബാക്കി വരുന്ന ഭക്ഷണം എന്‍ ജി ഒകള്‍ക്ക് നല്‍കണമെന്നും വിവാഹ ചടങ്ങുകളില്‍നിന്ന് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നുമെല്ലാം ആവശ്യപ്പെട്ട് നിരവധി പേര്‍ സമീപക്കുന്നുണ്ട്.

തന്റെ സ്വന്തം കുഞ്ഞ് എന്ന് കരുതാവുന്ന തരത്തില്‍ സ്വന്തമായി ഒരു ബിസിനസ് ഉണ്ടാക്കണമെന്നതായിരുന്നു തന്റെ സ്വപ്‌നം. തന്റെ മാതാപിതാക്കള്‍ തനിക്ക് എല്ലാ പിന്തുണയും നല്‍കി. ഇപ്പോള്‍ തനിക്ക് സ്വന്തമെന്ന് പറയാവുന്ന ഒരു കുഞ്ഞല്ല, മറിച്ച് രണ്ട് പേരുണ്ടെന്ന് തമാശ നിറഞ്ഞ ചിരിയോടെ നില്‍മ കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ ആദ്യ സംരംഭവുമായി മുന്നോട്ട് പോകുമ്പോള്‍ തന്നെ ഷൂട്ട് ആവശ്യപ്പെട്ട് നിരവധി പേര്‍ നില്‍മയെ സമീപിച്ചു. അലങ്കാര പണികള്‍ക്കിടെ കിട്ടുന്ന സമയത്ത് ഷൂട്ടിംഗ് ജോലികള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. ക്രമേണ ജോലികളുടെ എണ്ണം കൂടാന്‍ തുടങ്ങി. തനിക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ തരത്തിലുള്ള കരാറുകള്‍ തനിക്ക് കിട്ടുന്നുണ്ടെന്ന് നില്‍മ തിരിച്ചറിഞ്ഞു. അങ്ങനെയാണ് 2014 ഡിസംബര്‍ മാസത്തില്‍ യെല്ലാ അംബ്രല്ല പ്രൊഡക്ഷന്‍സിന് നില്‍മ രൂപം നല്‍കിയത്. ഒരു പരസ്യ ചിത്ര സംരംഭമായ അംബ്രല്ല പ്രൊഡക്ഷന്‍സ് പരസ്യങ്ങള്‍ക്ക് പുറമെ പ്രൊമോഷണല്‍ ചിത്രങ്ങളും ചെയ്യുന്നുണ്ട്. ക്രിസ് ഗെയില്‍, അബ് ദെ വില്ലീഴ്‌സ്, സൂര്യ എന്നിങ്ങനെയുള്ള നിരവധി പ്രശസ്തരോടൊപ്പം നില്‍മ ജോലി ചെയ്തിട്ടുണ്ട്. അനു ആന്റി എന്ന വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയുടെ പിന്നിലും നില്‍മ തന്നെയാണ്.

പ്രൊഡ്യൂസര്‍ എന്ന നിലയിലുള്ള തന്റെ റോളും നില്‍മ ഭംഗിയായി നിറവേറ്റുകയാണ് നില്‍മ. ശരിയായ ലൊക്കേഷന്‍ കണ്ടുപിടിക്കുകയും അതോടൊപ്പം അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും കണ്ടെത്തുകയും അക്കൗണ്ടിംഗും മാര്‍ക്കറ്റിംഗും ബില്ലിംഗും എല്ലാം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്നു.

സഹപ്രവര്‍ത്തകരായ ജീനയും നാഗരാജം അഭിനീതും തന്റെ മാതാപിതാക്കളുമാണ് എല്ലാ പിന്തുണയും ധൈര്യവും തനിക്ക് നല്‍കുന്നത്. ഷൂട്ടിംഗിന് ഏതെങ്കിലും സ്റ്റാഫുകളുടെ കുറവുണ്ടായാല്‍ മാതാപിതാക്കള്‍ സഹായിക്കാറുണ്ട്. തന്റെ അമ്മയാണ് തനിക്ക് മാതൃക. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും ടി ഡി എസും സര്‍വീസ് ടാക്‌സുമെല്ലാം മനസിലാക്കുന്നതിനുമെല്ലാം അമ്മ സഹായിക്കുന്നു.

ചിത്രകാരന്മാര്‍, മരപ്പണിക്കാര്‍, ലൈറ്റ് ബോയ്‌സ്, ടെമ്പോ ഡ്രൈവര്‍മാര്‍, ക്രിക്കറ്റ് കളിക്കാര്‍, സിനിമാ താരങ്ങള്‍, എഴുത്തുകാര്‍, സംഗീതജ്ഞര്‍ എന്നിങ്ങനെ പല തരത്തിലുള്ള ആള്‍ക്കാരുമായും സഹകരിച്ച് ജോലി ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ വീരാട് കൊഹ്്‌ലി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരോടൊപ്പവും ഐ പി എല്‍ ടിമീലുള്ള നിരവധി അന്തര്‍ദേശീയ കളിക്കാരോടൊപ്പവും, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിനൊപ്പവും അവാര്‍ഡ് നേടിയ സിനിമാറ്റോഗ്രാഫറായ മനോജ് ലോബോക്കൊപ്പവുമെല്ലാം ജോലി ചെയ്തിട്ടുണ്ട്.

image


പ്രശസ്തമായ പല പരസ്യ ചിത്രങ്ങളും നില്‍മയുടേതായുണ്ട്. സ്വന്തമായുള്ള രണ്ട് സംരംഭങ്ങള്‍ മാനേജ് ചെയ്യുകയെന്നത് ഒരു ചെറിയ കാര്യമായിരുന്നില്ലെന്ന് നില്‍മ പറയുന്നു. ഒരും സംരംഭകയെന്ന നിലയില്‍ ശരിയായ സഹപ്രവര്‍ത്തകരെ കണ്ടുപിടിക്കേണ്ടതുണ്ട്. സാമ്പത്തികമാണ് മറ്റൊരു പ്രധാന മേഖല. കൃത്യസമയത്ത് തന്നെ പ്രതിഫലം നല്‍കുമെന്ന് പരസ്യ ഏജന്‍സികളുമായി ഉടമ്പടി ഉണ്ടാക്കിയ ശേഷമാണ് താന്‍ ചിത്രീകരണം തുടങ്ങുന്നത്. എന്നിരുന്നാലും പലപ്പോഴും മാസങ്ങള്‍ കഴിഞ്ഞാലും ചിലര്‍ പ്രതിഫലം തരാറില്ല. അപ്പോള്‍ സ്വന്തം കയ്യില്‍നിന്ന് പണം മുടക്കേണ്ടി വരാറുണ്ട്.

സ്വന്തമായി രണ്ട് സംരംഭങ്ങള്‍, ഇതേക്കുറിച്ച് നില്‍മയുടെ വാക്കുകള്‍ ഇങ്ങനെ: രണ്ടും സ്വാഭാവികമായി വന്നു ചേര്‍ന്നതാണ്. ഒരിക്കലും ആസൂത്രിതമായി തീരുമാനിച്ചതല്ല. തന്നെ വിശ്വസിച്ച് ജോലി ഏല്‍പിക്കുന്നവരോടൊല്ലാം കടപ്പെട്ടിരിക്കുന്നു. ഒരു മുഴുവന്‍ സമയ ബിസിനസുകാരിയായതിലും സന്തോഷമുണ്ട്. പലപ്പോഴും വെളുപ്പിന് നാല് മണി മുതല്‍ തന്റെ ജോലി തുടങ്ങും. തുടര്‍ന്ന് അലങ്കാര ജോലികള്‍ തുടങ്ങും. അത് സമയത്ത് ജോലി അവസാനിക്കും എന്ന കാര്യത്തില്‍ ഒരു നിശ്ഛയവുമില്ല. ഇപ്പോള്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്.

ഒരു വലിയ ഓഫീസ് കണ്ടെത്തി തന്റെ എല്ലാ സാധനങ്ങളും അവിടെ സൂക്ഷിക്കാനാണ് നില്‍മയുടെ ഭാവി പരിപാടി. മാത്രമല്ല മൂന്നാമതൊരു സംരംഭം കൂടി തുടങ്ങാനും ആലോചനയുണ്ടെന്നും നില്‍മ പറയുന്നു.

അനുബന്ധ സ്‌റ്റോറികള്‍

1. ജോമോളും ബിസിനസിലേക്ക്

2. പച്ചക്കറി വില്‍പ്പനയില്‍ നിന്ന് കാന്‍സര്‍ വിദഗ്ധയായ ഡോ. വിജയലക്ഷ്മി

3. സംരംഭകര്‍ക്ക് വഴികാട്ടിയായി ചന്ദ കോച്ചര്‍

4. ക്യാന്‍സറിനെ അതിജീവിച്ച് മംമ്ത...ഇരുകൈയ്യും നീട്ടി സ്വീകരിച്ച്‌ സിനിമാ ലോകം..

5. പ്രതീക്ഷയുടെ പേര് പ്രഗ്യ

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags