എഡിറ്റീസ്
Malayalam

അക്ഷയപാത്രയുടെ വിജയരഹസ്യങ്ങള്‍

31st Oct 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഒരിക്കല്‍ കല്‍ക്കട്ടയിലെ മായാപ്പൂര്‍ ഗ്രാമത്തില്‍ വച്ച് ഇസ്‌കോണ്‍ സെന്റര്‍ സ്ഥാപകനായ എ.സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദ ജാലകത്തിലൂടെ ഒരു കാഴ്ച കണ്ടു. ഒരു തുണ്ട് ഭക്ഷണത്തിന് വേണ്ടി തെരുവുനായകളുമായി മല്ലിടുന്ന ഒരു കൂട്ടം കുരുന്നുകളെയാണ് അദ്ദേഹം കണ്ടത്. ഹൃദയഭേദകമായ ആ ദൃശ്യം ഏല്‍പ്പിച്ച മുറിവില്‍ നിന്നും സ്വാമി ഒരു തീരുമാനമെടുത്തു. ഇനിയാരും ഇസ്‌കോണിന് ചുറ്റും വിശന്നിരിക്കാന്‍ പാടില്ലെന്ന്‌ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് 2000ത്തില്‍ അക്ഷയപാത്ര എന്ന കൂട്ടായ്മ ജനിക്കുന്നത്.

image


ആ നിമിഷം മുതല്‍ 'അക്ഷയപാത്ര'യുടെ യാത്ര തുടങ്ങുകയായിരുന്നു. ഇന്ത്യയിലെ 9 സംസ്ഥാനങ്ങളിലെ 1.3 ദശലക്ഷം കുട്ടികള്‍ക്കാണ് ഇന്ന് അക്ഷയപാത്ര ഭക്ഷണം നല്‍കുന്നത്. ഇതോടൊപ്പം പതിനായിരത്തിലധികം ഗവണ്‍മെന്റ് സ്‌കൂളുകളുടെ പാട്രണായ സംഘടന അവിടെയുള്ള കുട്ടികള്‍ക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതു വഴി, കൂടുതല്‍ പോഷകാംശവും പ്രോത്സാഹനവും കുട്ടികള്‍ക്ക് ലഭിക്കുമെന്നും അത് വിദ്യാഭ്യാസത്തിനും മികച്ച ഭാവിക്കും അവര്‍ക്ക് സഹായകമാകുമെന്നുമാണ് സംഘടന വിശ്വസിക്കുന്നത്.

ഉദാത്തമായ ഈ സംഭവകഥയും സംഘടന ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളും കണ്ട് ആകൃഷ്ടനായാണ് യുവര്‍ സ്‌റ്റോറിയുടെ ഒരു ലേഖകന്‍ ബാംഗ്ലൂരിലുള്ള അവരുടെ അടുക്കള സന്ദര്‍ശിച്ചത്. നേരിട്ടറിഞ്ഞ അവരുടെ പ്രവര്‍ത്തനരീതികളെക്കുറിച്ച് കൂടുതല്‍ ്അറിയാന്‍ കഴിഞ്ഞത് സായനി ഭട്ടാചാര്യയുമായി സംസാരിച്ചപ്പോഴാണ്. അഞ്ചു കാര്യങ്ങളാണ് ഇവരുടെ പ്രവര്‍ത്തനത്തിന്റെ കാതല്‍

1. വലിയ സമസ്യയും ഉത്തരം കണ്ടെത്തലും

ഇന്ത്യയില്‍ ഏകദേശം 45 ദശലക്ഷം കുട്ടികള്‍ തങ്ങള്‍ക്കും കുടുംബത്തിനും ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ പോകാറില്ല. പഠനത്തിന് പകരം ചെറിയ ജോലികള്‍ ചെയ്ത് കുടുംബത്തിന് തുണയാകാനാണ് ചെറുപ്രായത്തിലെ അവര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസമില്ലാതെ അവര്‍ ദാരിദ്ര്യത്തില്‍ തന്നെ കഴിയുന്നു. വല്ല വിധേനയും സ്‌കൂളിലെത്തുന്നവര്‍ക്ക് പഠിക്കാനുള്ള ആവതുണ്ടായിരിക്കില്ല. ഇതാണ് അക്ഷയപാത്ര ഏറെ പ്രാധാന്യമുള്ള പ്രശ്‌നമായി കണ്ടെത്തിയിരിക്കുന്നത്. അവര്‍ അതിന് വളരെ മികച്ചൊരു ഉപാധിയും കണ്ടെത്തി. സാധാരണ ഉച്ചഭക്ഷണ പരിപാടികളെല്ലാം ചെറിയ അടുക്കളയില്‍ നടത്തുമ്പോള്‍ ഇവര്‍ തയ്യാറാക്കിയത് വലുതും ധാരാളം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുന്നതുമായൊരു അടുക്കളയാണ്. ഒരു അടുക്കളയില്‍ നിന്നും പ്രതിദിനം 50,000 100,000 കുട്ടകള്‍ക്കുള്ള ഭക്ഷണമാണ് വിളമ്പുന്നത്. ഇവരുടെ ഹൂബ്ലിയിലെ അടുക്കള 250,000 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്.

2. കാര്യപ്രാപ്തി

അക്ഷയപാത്ര ഒരു സാമൂഹിക അടുക്കളയായി മാറിക്കഴിഞ്ഞു. ചോറ്, ദാല്‍, ഒരു ഫ്‌ലോറില്‍ നിന്നും മറ്റൊന്നിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന ട്യൂബുകള്‍, ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനും റിപ്പോര്‍ട്ടുകള്‍ നല്‍കാനുമുള്ള ജീവനക്കാര്‍ എന്നിവ ഇവിടെയുണ്ട്. എത്രത്തോളം ജനങ്ങളെ സേവിക്കാമോ അത്രത്തോളം സേവിക്കാനായി എല്ലാം കൃത്യമായാണ് ഇവിടെ നടത്തുന്നത്. കാര്യപ്രാപ്തിയാണ് ഇവരുടെ ബിസിനസ് മോഡലിന്റെ കേന്ദ്രം. ലോകത്ത് മറ്റൊരു സംഘടനയും ഇത്രയും കുറഞ്ഞ ചെലവില്‍ വൃത്തിയും ഗുണമേന്മയുമുള്ള ഭക്ഷണം തയ്യാറാക്കുന്നില്ല. അവരുടെ ഉന്നതമായ ഗുണമേന്മയും അളവില്ലാത്ത ഭക്ഷണസാധനങ്ങളുടെ അളവുമാണ് ഇതിന് സഹായമാകുന്നത്. ചോറ്, ചപ്പാത്തി, സാമ്പാര്‍, ദാല്‍, തൈര് എന്നിവയടങ്ങുന്നതാണ് ഇവരുടെ ഒരു ഊണ്. കുട്ടികള്‍ക്ക് സമീകൃതമായ ആഹാരം ലഭിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ സഹായിക്കുന്നു.

3. കമ്പനിയെ പോലെ പെരുമാറുന്നു

ഇസ്‌കോണ്‍ എന്ന വിശ്വാസ അധിഷ്ഠിത സംഘടനയും ഇന്‍ഫോസിസിലെ സീനയര്‍ എക്‌സിക്യൂട്ടീവുമാരും ഇന്ത്യയിലെ മറ്റ് ചില കമ്പനികളും ചേര്‍ന്നാണ് അക്ഷയപാത്ര രൂപപ്പെടുത്തിയത്. ഉത്പാദനം, വിതരണം, തുടങ്ങി വിവിധ വിഷയങ്ങളില്‍ അവര്‍ മികച്ച ചിന്തകളാണ് ആരംഭിച്ചത്.ഐ ഐ ടി ഗ്രാജ്വേറ്റുകളായിരുന്നു സംഘടനയുടെ സ്ഥാപകര്‍. തങ്ങളുടെ ഉദ്യേശത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച രീതിയില്‍ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. അതിനാല്‍ പ്രധാനപ്പെട്ട പല സര്‍വകലാശാലകളുമായും ടെക്‌നോളജി കമ്പനികളുമായും ഈ സംഘടനയ്ക്ക് പാര്‍ട്ടണര്‍ഷിപ്പുണ്ട്. അത് തങ്ങളുടെ നേട്ടമാണെന്നാണ് അക്ഷയപാത്രയുടെ അധികൃതര്‍ പറയുന്നത്.

4. ഗുണമേന്മ/ അളവ് അനുപാതം

തങ്ങള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണേമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അക്ഷയപാത്ര തയ്യാറല്ല. സുസ്ഥിരമായൊരു പ്രവര്‍ത്തനത്തിനാണ് ഇവര്‍ ശ്രമിക്കുന്നത്. ഗ്യാസ് അടുപ്പുകള്‍ക്ക് പകരം പുകയില്ലാത്ത ഊര്‍ജ്ജ സ്റ്റൗ ആണ് ഇവിടെ ഉപയോഗിക്കുന്നത്. വിറകിന് പകരം ചാണകവറളികളും. തീ കത്തിക്കാനായി റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഒരു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാനും ഫിറ്റ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് നല്‍കാനുള്ള ഭക്ഷണമായതിനാല്‍ അത് തയ്യാറാക്കുന്ന സ്ഥലം വൃത്തിയുള്ളതായിരിക്കണമെന്നും സംഘടനയ്ക്ക് നിര്‍ബന്ധമാണ്.

5. വളരാനായി നിര്‍മിക്കപ്പെട്ട ഒരു സംഘടനയാണ് അക്ഷയ പാത്ര. ഇവയുടെ വീക്ഷണം ദീര്‍ഘ കാലാതിഷ്ഠിതമാണ്. വിശപ്പ് കാരണം ഇന്ത്യയിലെ ഒരു കുട്ടി പോലും സ്‌കൂളില്‍ പോകാതിരിക്കരുത് എന്നതാണ് സംഘടനയുടെ വിശ്വാസം അതിനായി തങ്ങളാല്‍ സാധ്യമായ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നുമുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ വിതരണ പദ്ധതി ഇവരുടേതാണ്. 2020ഓടെ ഇന്ത്യയിലെ അഞ്ച് ദശലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാണ് സംഘടനയുടെ ലക്ഷ്യം. അവരുടെ വലിയ വിജയം വച്ച് നോക്കുമ്പോള്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ അധികം താമസിക്കില്ല.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

    Latest Stories

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക