എഡിറ്റീസ്
Malayalam

ഷീഓട്ടോയുമായി അംഗനശ്രീ

Mukesh nair
18th May 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഷീടാക്‌സി എന്ന പേര് ഇന്ന് കേരളത്തില്‍ ഇന്ന് പ്രത്യേകിച്ച് നഗരങ്ങളില്‍ പരിചിതമാണ്. സ്ത്രീകളുടെ സുരക്ഷക്കും സ്വാശ്രയത്വത്തിനുമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഷീടാക്‌സി സംരംഭം ചുരുങ്ങിയ നാളു കൊണ്ടു തന്നെ വിജയമാകുന്ന കാഴ്ച നാമെല്ലാവരും കണ്ടതാണ്. ഷീടാക്‌സിയുടെ മാതൃകയില്‍ ഒന്നു കയ്യടിച്ചാല്‍ ഓടിയെത്താന്‍ ഇനി ഓട്ടോ ചേച്ചിമാരും വരുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പുതുതായി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് അംഗനശ്രീ എന്ന പദ്ധതി തുടങ്ങിയിട്ടുള്ളത്. കൂടുതല്‍ സ്ത്രീകളെ ഓട്ടോ ഡ്രൈവിംഗ് രംഗത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീടാക്‌സി പദ്ധതിക്ക് പിന്നാലെ വനിതകള്‍ക്കായി അംഗനശ്രീ പദ്ധതിയും സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഉയര്‍ന്ന തോതില്‍ സബ്‌സിഡി നല്‍കി ഓട്ടോറിക്ഷ വിതരണം ചെയ്യുന്ന പദ്ധതിയാണ് അംഗനശ്രീ.

image


സ്ത്രീ സുരക്ഷക്ക് മുഖ്യ പ്രാധാന്യം നല്‍കുന്നതിനൊപ്പം വനിതാ സംരംഭകരെയും സ്വയംതൊഴില്‍ കണ്ടെത്താന്‍ താല്‍പ്പര്യപ്പെടുന്ന വനിതകളെയും പോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ആദ്യഘട്ടമെന്ന നിലയില്‍ വനിതകള്‍ക്കായി ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുറഞ്ഞത് പത്ത് ഓട്ടോറിക്ഷ എങ്കിലും നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.വിവിധ ആവശ്യങ്ങള്‍ക്കായി പ്രതിവര്‍ഷം 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന്റെ പത്ത് ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വനിതാഘടക പദ്ധതികള്‍ക്കായി നീക്കിവയ്ക്കണമെന്നാണ് നിര്‍ദേശം. ഇതിലേക്ക് ആവശ്യമായ പ്രൊജക്ട് തയ്യാറാക്കാന്‍ കുടുംബശ്രീയുടെ പ്ലാന്‍ മിത്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

image


അംഗനശ്രീ പദ്ധതിപ്രകാരം ഓട്ടോറിക്ഷ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ജനറല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 40,000 രൂപയും എസ് സി, എസ് ടി വിഭാഗം വനിതകള്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ബാക്കി തുക പത്തു ശതമാനത്തില്‍ അധികരിക്കാത്ത പലിശ നിരക്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ ലഭ്യമാക്കും. ഷീടാക്‌സി മാതൃകയില്‍ പിങ്ക് നിറത്തിലും നീലനിറത്തിലൂമായിരിക്കും വിതരണം ചെയ്യുന്ന മുഴുവന്‍ ഓട്ടോറിക്ഷകളും. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന വനിതകള്‍ക്കുള്ള ഡ്രൈവിങ് പരിശീലനം, ലൈസന്‍സ്, ബാഡ്ജ് എന്നിവ ലഭിക്കുന്നതിനുള്ള നടപടകള്‍ എന്നിവയെല്ലാം കുടുംബശ്രീ തന്നെയാവും ചെയ്യുക. ഇതുകൂടാതെ വാഹനത്തിന് ഒരു വര്‍ഷത്തെ സൗജന്യ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ്, ഒരു വര്‍ഷത്തേക്ക് സൗജന്യ സര്‍വിസ്, കസ്റ്റമര്‍ കെയര്‍ സര്‍വിസ് സംബന്ധിച്ച സൗജന്യ മെഡിക്കല്‍ കിറ്റുകള്‍, അംഗത്തിനും കുടുംബത്തിനും സൗജന്യ മെഡിക്കല്‍ ക്ലയിം ഇന്‍ഷ്വറന്‍സ് എന്നിവയും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

image


2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ ഇതിനകം തന്നെ 300 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ ശേഷമേ അംഗനശ്രീ ഓട്ടോകള്‍ നിരത്തിലിറങ്ങൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ ബജറ്റുകളിലും ഇതിനായി തുക വകയിരുത്താനായില്ല എന്നത് മാത്രമാണ് നിലനില്‍ക്കുന്ന ചെറിയ തടസം. അതു കൊണ്ടു തന്നെ തിരഞ്ഞെടുപ്പിനുശേഷം പുതിയ ഉത്തരവിലൂടെ അംഗനശ്രീ നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍. വനിതകള്‍ക്ക് സബ്‌സിഡിയിലൂടെ ഓട്ടോറിക്ഷകള്‍ വാങ്ങി നല്‍കേണ്ട ബാധ്യത അതത് തദ്ദേശസ്ഥാപങ്ങള്‍ക്കാണ്.

image


ഒരു പഞ്ചായത്തില്‍ കുറഞ്ഞത് പത്ത് വനിതകള്‍ക്കെങ്കിലും ഓട്ടോറിക്ഷ ലഭ്യമാകുന്നതരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. 18നും 50നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അംഗനശ്രീ ഓട്ടോ ലഭിക്കുക. ബി പി എല്‍ കുടുംബങ്ങള്‍ക്കാണ് പദ്ധതിയില്‍ പ്രാമുഖ്യം. അതത് ഗ്രാമസഭകളാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags