എഡിറ്റീസ്
Malayalam

ആത്മഹത്യയുടെ വക്കിൽ നിന്ന് കോടിപതിയായ സ്ത്രീ

31st Jan 2017
Add to
Shares
2
Comments
Share This
Add to
Shares
2
Comments
Share

വിദ്യാഭ്യാസ യോഗ്യത യോ കുടുംബ പശ്ചാത്തലമോ ജീവിതവിജയത്തിന് ഒരു മാനദണ്ഡമല്ലെന്ന് കാട്ടിത്തരുകയാണ് കൽപന സരോജ് . ശൈശവ വിഹാത്തിലൂടെയും ആത്മഹത്യയിലൂടെയും കടന്നു പോയിട്ടും തളരാത്ത മനസ്സുമായി മുന്നേറിയ ഇവർ ഇന്നൊരു കോടീശ്വരിയാണ്. ആത്മവിശ്വാസവും കഠിനാധ്യാനവുo അർപ്പണബോധവും എന്നും തുണയായിട്ടുണ്ട് കൽപ്പനയ്ക്ക്. സ്ലം ഡോഗ് മില്യനറിനെ ഓർമ്മിപ്പിക്കുന്ന യാത്രയാണ് കൽപ്പനയുടേത്.സാധാരണ ദളിത് കുടുംബത്തിൽ ജനിച്ച് ജാതിയുടെയും സമ്പത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് മാതൃക കാട്ടുകയാണ് കൽപ്പന.

image


മഹാരാഷ്ട്രയിലെ സാധാരണ ദളിത് കുടുംബത്തിൽ ആയിരുന്നു കൽപ്പനയുടെ ജനനം. താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടിയായതുകൊണ്ടുതന്നെ സ്കൂളിൽ അവഗണനകളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പഠനത്തിൽ മിടുക്കിയായിരുന്നിട്ടും പന്ത്രണ്ടാം വയസിൽ വിവാഹമെന്ന വേലി കെട്ടിൽ കൽപ്പന നിർബന്ധിതമായി വലിച്ചിഴക്കപ്പെട്ടു. അച്ഛൻ തുണയായ് ഉണ്ടായിരുന്നുവെങ്കിലും സമുഹത്തെ തൃപ്തിപ്പെടുത്താൻ കൽപ്പന തല കുനിക്കേണ്ടി വന്നു. എന്നാൽ വിവാഹത്തോടെ കൽപ്പനയുടെ ജീവിതം ഏറെ പരിതാപകരമാവുകയായിരുന്നു. സ്വപ്നങ്ങനങ്ങളും പ്രതീക്ഷകളുമായാണ് ഭർത്താവിനോടൊപ്പം കൽപന മുംബൈയിലേക്ക് പുറപ്പെട്ടത്.മുംബൈയിലെ ചേരിയിലെ ചെറ്റപ്പുരയായിരുന്നു കൽപ്പനയെ കാത്തിരുന്നത്. അത് കൊണ്ടും തീരുന്നതായിരുന്നില്ല ദുരവസ്ഥ . അടിമപ്പണിയും ശാരീരിക പീഡനവും ഭർതൃവീട്ടുകാരുടെ ക്രൂരതയും അവരെ തളർത്തി. ആറു മാസത്തിനു ശേഷം അച്ഛൻ കാണാൻ വന്നപ്പോൾ കൽപ്പന ഒരു നടക്കുന്ന ശവശരീരമായി മാറിക്കഴിഞ്ഞിരുന്നു. മകളുടെ ദയനീയാവസ്ഥ സഹിക്കാൻ കഴിയാത്ത അച്ഛൻ കൽപ്പനയുമായ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ വിവാഹിതയായ പെണ്ണ് ഭർത്താവിനെ ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ അവളെ പൂമാലയിട്ടാ കില്ലല്ലോ സ്വീകരണം. കുത്തുവാക്കുകളും അവഗണനയും നിറഞ്ഞ പെരുമാറ്റം കൽപ്പനയെ തളർത്തി.സ്കൂളിൽ വീണ്ടും ചേരാൻ അച്ഛൻ നിർദ്ദേശിച്ചു. എന്നാൽ അവിടെ ചെന്നാൽ വീണ്ടും താൻ മാനസികമായി തളരുമെന്ന് അവൾക്കറിയാമായിരുന്നു. സ്വന്തമായി അദ്ധ്യാനിച്ച് പണമുണ്ടാക്കണമെന്ന് തോന്നിയ കൽപ്പന തുന്നൽ പഠിക്കാൻ പോയി തുടങ്ങി. അപ്പോഴേക്കും അവൾക്ക് അതൊരു വരുമാന മാർഗ്ഗമായി തുടങ്ങിയിരുന്നു. എന്നിട്ടും നാട്ടുകാർക്ക് തന്നോടുള്ള സമീപനം കൽപനയെ തളർത്തി. ജീവിതം മടുത്ത കൽപ്പന ആത്മഹത്യയ്ക്ക് തയ്യാറായി. മൂന്ന് കുപ്പി വിഷം കുടിച്ചെങ്കിലും മരണം അവരെ തൊട്ടതു കൂടിയില്ല.തന്റെ ജീവിതത്തിലെ വഴിത്തിരിവായത് ആ സംഭവമാണെന്ന് കൽപ്പന ഓർക്കുന്നു .

image


തനിക്ക് തിരിച്ച് കിട്ടിയ ജീവിതം നിസ്സാരവത്കരിച്ച് കളയാൻ കൽപ്പന തയ്യാറായില്ല.തന്റെ ജീവിതം ദൈവത്തിന്റെ അനുഗ്രഹമാണെന്നും അത് ആസ്വദിക്കുമെന്ന് അന്ന് തന്നെ അവർ തീരുമാനിച്ചിരുന്നു. ഫലപ്രദമായ എന്തെങ്കിലും ചെയ്തതിന് ശേഷമാകും മരണമെന്ന് ഉറപ്പിച്ച കൽപ്പന തളരാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചു.ആദ്യ പടിയായി പതിനാറാം വയസിൽ കൽപ്പന മുംബൈയിലെ അങ്കിളിന്റെ വീട്ടിലേക്ക് താമസം മാറി. താൻ അഭ്യസിച്ച തുന്നലിലൂടെ വരുമാനമാർഗ്ഗം അവർ അവിടെ കണ്ടെത്തി .

മാസം ഒരു ഡോളറിൽ താഴെ സമ്പാദിച്ച് തുടങ്ങി.തയ്യൽ മെഷീൻ പ്രവർത്തിപ്പിക്കാൻ പഠിക്കുകയും വരുമാനം കൂട്ടുകയും ചെയ്ത കൽപ്പനയിൽ പ്രതീക്ഷകൾ മൊട്ടിട്ടു തുടങ്ങുകയായിരുന്നു. എന്നാൽ തികച്ചും അപ്രതീക്ഷിതമായി സഹോദരിക്ക് അസുഖം പിടിപെടുകയും അച്ഛനെറ ജോലി നഷ്ടപ്പെടുകയും ചെയ്തു.വീട്ടുകാർ മുംബൈയിലേക്ക് ഒരു വാടക വീട്ടിലേക്ക് മാറ്റി. എന്നാൽ ചികിത്സയ്ക്ക് പോലും തികഞ്ഞിരുന്നില്ല കൽപ്പനയുടെ വരുമാന o. കൽപ്പനയുടെ ഉള്ളിലെ സംരംഭകത്വ മികവിനെ ഉണർത്താനുള്ള കാരണവും അത് തന്നെയായിരുന്നു. കാശ് ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കൽപ്പനയ്ക്ക് അവ. അതു കൊണ്ട് തന്നെ കാശുണ്ടാക്കാൻ ഉള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

image


തുന്നലിനോടൊപ്പം ഗവന്മെന്റിൽ നിന്ന് ലോൺ എടുക്കുകയും ഫർണീച്ചർ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു കൽപ്പന. പതിനാറ് മണിക്കുർ തുടർച്ചയായി ജോലി ചെയ്ത് തന്റെതായൊരു സാമ്രാജ്യം കൽപ്പന പടുത്തുയർത്തി.തുടർന്നുള്ള വർഷത്തിൽ സഹപ്രവർത്തകനായ ഫർണിച്ചർ കച്ചവടക്കാരനുമായ് പുനർ വിവാഹിതയാവുകയും ചെയ്തു. രണ്ട് മക്കളുമായ് സന്തുഷ്ട കുടുംബ ജീവിതം .

അങ്ങനെയിരിക്കെയാണ് കമാനി ട്യൂബ്സ് എന്ന എൻജിനിയറിങ് കമ്പനി കടക്കെണിയിലാകുന്നതും അതിന്റെ ചുമതല കൽപ്പന ഏറ്റെടുക്കുന്നതും. അവിടെ ജോലി ചെയ്യുന്നവർക്ക് നീതി നേടിക്കൊടുക്കണമെന്നും കമ്പനിയെ രക്ഷിക്കണമെന്നും തൊഴിലാളികളുടെ വീട്ടിൽ മേശപ്പുറത്ത് ഭക്ഷണമെത്തിക്കണമെന്നും എന്ന തോന്നലാണ് കമാനി ട്യൂബ്സിന് ചുക്കാൻ പിടിക്കാൻ കൽപ്പനയെ പ്രേരിപ്പിച്ചത്.

കടക്കെണിയിലായിരുന്ന കമ്പനി മാസങ്ങൾക്കുള്ളിൽ ലാഭത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. തൊഴിലാളികൾ സന്തുഷ്ടരായി . തകർന്ന കമ്പനിയെ തന്റെ ഒറ്റയൊരാളുടെ പ്രവർത്തനം മൂലം കരുപിടിപ്പിടിച്ച് ആയിരങ്ങളുടെ ഉപജീവനമാർഗ്ഗത്തിന് കാരണമായത് ഈ സ്ത്രീശക്തിയാണ്. ഇന്ന് റിയൽ എസ്റ്റേറ്റ് സിനിമ പ്രൊഡക്ഷൻ തുടങ്ങി പല മേഘലകളിലും ശോഭിക്കുകയാണ് തന്റെ സംരംഭകത്യ മികവ് കൊണ്ട് കൽപ്പന .

ഒരു ഡോളറിൽ നിന്ന് 112 മില്യൺ ഡോളറിൽ എത്തി നിൽക്കുകയാണ് കൽപ്പനയുടെ സമ്പത്ത്.കൽപ്പനക്ക് കൈവന്ന ഈ സൗഭാഗ്യം കഠിനാധ്യാനത്തിനേറെയും അർപ്പണബോധത്തിനേറെയും ഫലമാണെന്നതിൽ സംശയമില്ല. താഴ്ന്ന ജാതിക്കാരിയായതിനാൽ താൻ അനുഭവിച്ച കഷ്ടപ്പാട് തന്റെ തൊഴിലാളികൾക്ക് നേരിടാതിരിക്കാൻ കൽപ്പന ശ്രദ്ധിക്കാറുണ്ട്. റ്റാ റ്റ അമ്പാനി തുടങ്ങിയവരുമായി ഒരുമിച്ച് നിൽക്കുന്ന കൽപ്പന വിവേചനം നേരിടുന്ന എല്ലാവർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് കൽപ്പന.

Add to
Shares
2
Comments
Share This
Add to
Shares
2
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക