എഡിറ്റീസ്
Malayalam

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആകാശ ഇടനാഴി

22nd Oct 2016
Add to
Shares
2
Comments
Share This
Add to
Shares
2
Comments
Share

തിരക്കേറിയ റോഡിലൂടെ രോഗിയെ സ്‌ട്രെച്ചറിലിരുത്തി ഡോക്ടറുടെ മുന്നിലേക്കെത്തിക്കുക എന്നത് ഇതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കെത്തുന്നവരുടെ വലിയ വെല്ലുവിളിയായിരുന്നു. തിരക്കേറിയ റോഡിലൂടെ ഇനി സ്‌ട്രെച്ചര്‍ തള്ളി തളരേണ്ടതില്ല.ആശുപത്രിയിലെ ആകാശ ഇടനാഴി പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. ചൊവ്വാ്‌ഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആകാശ ഇടനാവി ആശുപത്രിക്കായി തുറന്നുകൊടുക്കും.

image


മെഡിക്കല്‍ കോളജ്, മെഡിക്കല്‍ കോളജ് ആശുപത്രി, എസ് എ റ്റി ആശുപത്രി, ശ്രീ ചിത്ര തിരുനാള്‍ ആശുപത്രി, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിംഗ് കോളജ്, ഫാര്‍മസി കോളജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേക്കുള്ള പ്രധാന വഴിയാണ് മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിന് മുന്നിലുള്ള റോഡ്. മെഡിക്കല്‍ കോളജ് ആശുപത്രി, അത്യാഹിത വിഭാഗം, ഒ പി ബ്ലോക്ക്, ബ്ലഡ് ബേങ്ക്, ലാബുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ റോഡിന് ഇരുവശത്താണുള്ളത്. ഈ തിരക്കേറിയ റോഡിലൂടെയാണ് വീല്‍ചെയറിലും സ്‌ട്രെച്ചറിലും അത്യാസന്നരായ രോഗികളെക്കൊണ്ടു പോകുന്നത്. ആകാശ ഇടനാഴി തുറക്കുന്നതോടെ ഇതിന് പരിഹാരമാകും.

image


മെഡിക്കല്‍ കോളജിലെ ദീര്‍ഘകാലത്തെ ആവശ്യമായ ആകാശ ഇടനാഴി ഇന്‍ഫോസിസ് ആണ് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. ഇന്‍ഫോസിസിന്റെ കേരളത്തിലെ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് ഈ ആകാശ ഇടനാഴി. 100 മീറ്ററിലധികം നീളത്തില്‍ ഇരു ബ്ലേക്കുകളിലേയും ഒന്നാം നിലയേയും രണ്ടാം നിലയേയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള രണ്ടു നിലയുള്ള രണ്ട് ഇടനാഴികളാണ് നിര്‍മിച്ചത്. പഴയ ആശുപത്രി ബ്ലോക്കിനേയും പുതിയ ഒ പി ബ്ലോക്കിനേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പ്രധാന ആകാശ ഇടനാഴി. ഇടനാഴിയും സി ടി സ്‌കാന്‍, എം ആര്‍ ഐ സ്‌കാന്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് രണ്ടാമത്തെ ഇടനാഴി.

image


ആധുനിക സാങ്കേതിക വിദ്യയോടെ അമ്പതിലധികം തൊഴിലാളികള്‍ ഒരുവര്‍ഷത്തോളം രാത്രിയും പകലുമായി ജോലി ചെയ്താണ് ആകാശ ഇടനാഴി പൂര്‍ത്തിയാക്കിയത്. ബലക്കുറവുള്ള ഭാഗങ്ങളില്‍ പൈലിംഗ് നടത്തി വലിയ തൂണുകള്‍ നിര്‍ത്തി അതിനു മുകളില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ ഒരുക്കി തുരുമ്പു പിടിക്കാത്ത ഫ്‌ളോര്‍ ഷീറ്റുകള്‍ ഇട്ടാണ് പ്ലാറ്റ്‌ഫോം ഒരുക്കിയത്. അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ടെയില്‍സ് പാകി തറയൊരുക്കി. വശങ്ങളില്‍ ഗ്രാനൈറ്റ് പതിപ്പിച്ചു.

image


താഴ്ഭാഗത്തെ വശങ്ങളിലായി 11 എം എം ഉള്ള ലാമിനേറ്റ് ഗ്ലാസും അതിന് മുകളില്‍ വായുസഞ്ചാരത്തിനായി ലൂവേഴ്‌സും കൊണ്ട് മറച്ചിട്ടുണ്ട്. കട്ടിയുള്ള റൂഫ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര ഒരുക്കി. സഞ്ചരിക്കുന്നവര്‍ക്ക് പിടിച്ച് നടക്കാനായി സ്റ്റെയിന്‍ലെസ് സ്റ്റീലിലെ കൈവരിയും നിര്‍മിച്ചിട്ടുണ്ട്.രാത്രിയിലും പകല്‍വെളിച്ചം നല്‍കുന്നതിനായി ആകാശ ഇടനാഴിയില്‍ 40 വാട്ടിന്റെ ഓട്ടോമാറ്റിക് സംവിധാനമുള്ള 80 എല്‍ ഇ ഡി ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്കേറിയ റോഡ് മുറിച്ചുകടന്ന് നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ആകാശ ഇടനാഴി വലിയ ആശ്വാസമാകും.

image


ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 5.2 കോടി രൂപ വിനിയോഗിച്ചാണ് ആകാശ ഇടനാഴി നിര്‍മ്മിച്ചത്. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാമൂര്‍ത്തി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ബഹു. വൈദ്യുതിദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും.

Add to
Shares
2
Comments
Share This
Add to
Shares
2
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക