എഡിറ്റീസ്
Malayalam

ജലീഷ് പീറ്ററിന് സർവീസ് എക്‌സലൻസ് അവാർഡ്

TEAM YS MALAYALAM
13th Dec 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ എറണാകളം ഡിസ്ട്രിക്ട് 318 സി ഏർപ്പെടുത്തിയ സർവീസ് എക്‌സലൻസ് അവാർഡിന് പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ജലീഷ് പീറ്റർ അർഹനായതായി ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ എറണാകളം ഡിസ്ട്രിക്ട് 318 സി ഗവർണർ ലയൺ തോമസ് ജേക്കബ് എം. ജെ. എഫ്. അറിയിച്ചു. 25,555/ രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. 

image


1994 മുതൽ കരിയർ ഗൈഡൻസ് രംഗത്ത് പ്രവർത്തിക്കുന്ന ജലീഷ് പീറ്റർ വർഷങ്ങളുടെ ശ്രമഫലമായി വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി സ്വയം ആവിഷ്‌കരിച്ച മാതൃക തൊഴിൽ അഭിരുചി പരീക്ഷയായ പീറ്റേഴ്‌സൺസ് കരിയർപാത്ത് ഡിസൈൻ ആൻഡ് കൗൺസിലിംഗ്, സിനിമാറ്റിക് കരിയർ ഗൈഡൻസ് പരിശീലനം എന്നിവയുടെ ഉപജ്ഞാതാവാണ്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഉന്നതവിദ്യാഭ്യാസ ഫെലോഷിപ്പ്, കരിയർഗുരു പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മത്സരപരീക്ഷ പരിശീലകൻ, പ്രഭാഷകൻ, കരിയർ കോളമിസ്റ്റ്, ഗ്രന്ഥകാരൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇതുവരെ 12 കരിയർ ഗൈഡൻസ് ഡയറക്ടറികളും നിരവധി ലേഖനങ്ങളും മത്സരപരീക്ഷാ പരിശീലന ഗ്രന്ഥങ്ങളും തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡിസംബർ 13ന് രാവിലെ 9.30ന് ചേരുന്ന സമ്മേളനത്തിൽ കൊച്ചി മേയർ സൗമിനി ജയ്ൻ അവാർഡ് സമ്മാനിക്കും. ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ പ്രൈഡ് പ്രസിഡന്റ് ലയൺ ദീപ്തി വിജയകുമാർ എം. ജെ. എഫ്. അദ്ധ്യക്ഷയായിരിക്കും.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags