എഡിറ്റീസ്
Malayalam

വേറിട്ട അനുഭവങ്ങളുമായി ബോണ്‍ സോള്‍ ഡോട്ട് കോം

10th Nov 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

നിങ്ങള്‍ക്ക് അറിയാനുള്ളതെല്ലാം ഒരു വിരല്‍ത്തുമ്പിലുണ്ടെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ വിഷമിക്കുന്നത്. ഇതാ നിങ്ങളെ ആവശ്യങ്ങള്‍ അറിഞ്ഞ് 'ബോണ്‍ സോള്‍.' ഇത് ഒരു ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കാണ്. സ്പാകളുടെയും സലൂണുകളുടെയും വിവരങ്ങളാണ് അതിലുള്ളത്. മാത്രമല്ല അതില്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നല്‍കാറുണ്ട്. പുതിയ ട്രീറ്റ്‌മെന്റുകള്‍ പരീക്ഷിക്കാനും നല്‍കുന്നുണ്ട്. ഹെര്‍ സ്റ്റോറി ബോണ്‍ സോളിന്റെ സ്ഥാപകയായ അലേഖ്യ നാദേന്ദ്‌ല പങ്കുവക്കുന്നു.

image


ബോണ്‍ സോളിന് പിന്നിലുള്ള യാത്രയെക്കുറിച്ച് നമുക്ക് സംസാരിക്കാം. ബോണ്‍ സോള്‍തുടങ്ങാനുണ്ടായ പ്രചോദനം എന്താണ് ?

ഞാന്‍ എന്റെ അച്ഛന് വേണ്ടി കുടുംബപരമായ ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ജോലിചെയ്യുമ്പോള്‍ ഒരുപാട് യാത്ര ചെയ്യേണ്ടി വരാറുണ്ട്. ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഫിറ്റ്‌നെസ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. കൂടുതലായി യാത്ര ചെയ്തിരുന്നതുകൊണ്ട് 4 മുതല്‍ 10 ക്ലാസുകള്‍ വരെ എനിക്ക് ഒരുമാസം കിട്ടിയിരുന്നു. പിന്നീട് എനിക്ക് തോന്നി ഒരു മാസത്തേക്ക് പണമടച്ചിട്ട് പോകാതിരിക്കുന്നതിലും നല്ലത് ഒരു ദിവസത്തെ ഫിറ്റ്‌നസ് എവിടെച്ചെന്നാലും കിട്ടുന്നതല്ലേ നല്ലതെന്ന്. അങ്ങനെ അതിനെക്കുറിച്ച് ഞാന്‍സമഗ്രമായി ചിന്തിക്കാന്‍ തുടങ്ങി. കുറച്ച് വിപുമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞാനിത് തുടങ്ങിയത്. ആദ്യം ഫിറ്റ്‌നസ് സെന്റായിട്ടാണ് തുടങ്ങാന്‍ ഉദ്ദേശിച്ചതെങ്കിലും പിന്നീടത് ഫിറ്റ്‌നസ് സെന്റര്‍ മാത്രമല്ലാതായി. സ്പാ, സലൂണ്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയാണ് ഞങ്ങള്‍ ഇവിടെ ഒരുക്കിയത്.

എങ്ങനെയാണ് ഇത്രയും രസകരമായ പേര് കണ്ടെത്തിയത്. ?

ഞങ്ങളുടെ കയ്യില്‍ നിവധി പേരുകള്‍ ഉണ്ടായിരുന്നു. ഞാന്‍ ആദ്യം യീീസാ്യരഹമ.ൈരീാ എന്ന പേരാണ് ഉദ്ദേശിച്ചത്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ ഇതില്‍ ഫിറ്റ്‌നസ് മാത്രമല്ല സലൂണ്‍ പോലെ ഒരുപാട് സൗകര്യങ്ങള്‍ചേര്‍ക്കുന്നുണ്ട്. അങ്ങനെ bookmyclass.com വേണ്ടെന്ന് വച്ചു. 'in' നെക്കാള്‍ 'com' ആണ് ഞങ്ങള്‍ക്ക് അനുയോജ്യമായി തോന്നിയത്. 'in' ല്‍ ഒരുപാട് ഡൊമൈനുകള്‍ ലഭ്യമാണെങ്കിലും ഞങ്ങള്‍ 'com' ആണ് സ്വീകരിച്ചത്. അവസാനം ബോണ്‍ സോള്‍ ഉറപ്പിച്ചു. എല്ലാവരുടെയും മനസ്സ് സന്തോഷിപ്പിക്കുക എന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്. അവര്‍ക്ക് നല്ലതാണെന്ന് അനുഭവപ്പെടണം. ബോണ്‍ സോള്‍ എന്നാല്‍ സന്തുഷ്ടമായ നല്ല മനസ് എന്നാണ് അര്‍ത്ഥം.

നിങ്ങളുടെ വിദ്യാഭ്യാസം എങ്ങനെയായിരുന്നു?

ഞാന്‍ വി.ഐ.ടി ചെന്നെയില്‍ നിന്ന് എഞ്ചിനീയറിങ്ങ് കഴിഞ്ഞു. അതിന് ശേഷം എനിക്ക് വീടുകള്‍ ഒരുക്കുന്നതിലായിരുന്നു തത്പര്യം. ഓട്ടോമാറ്റിക് ലൈറ്റുകള്‍, ഫാന്‍, കര്‍ട്ടന്‍, ഇതിലൊക്കെ എനിക്ക് വലിയ താത്പര്യമായിരുന്നു. ഇതിലേക്ക് കടക്കുന്നതിന്ന മുമ്പ് ഡിസൈനിങ്ങില്‍ ഡിഗ്രി എടിക്കണമെന്നായിരുന്നു എന്റെ തീരമാനം. അങ്ങനെ ഞാന്‍ എഞ്ചിനീയറിങ്ങ് ഡിസൈനില്‍ ഡിഗ്രി എടുത്തു. ന്യൂയോര്‍ക്കിലെ പാര്‍സണ്‍സ് ദി ന്യൂ സ്‌കൂള്‍ ഫോര്‍ ഡിസൈനില്‍ നിന്നാണ് ഡിഗ്രി എടുത്തത്. അതുകഴിഞ്ഞ് 810 മാസം മിയാമില്‍ ജോലി ചെയ്തു. പിന്നീട് തിരിച്ചുവന്ന് അച്ഛന്റെ കൂടെ ജോലി ചെയ്ത് തുടങ്ങി. ഇപ്പോള്‍ ഞാന്‍ ഹൈദരാബാദിലെ ഐ.എസ്.ബിയില്‍ എം.ബി.എ ചെയ്യുന്നു.

ഇന്നത്തെ ഏറ്റവും നല്ല ഒരു വെബ്‌സൈറ്റാണ് 'സൊമാറ്റോ' ബോണ്‍ സോള്‍ മറ്റൊരു സൊമാറ്റോ ആകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ഞാന്‍ ഒരിക്കലും സൊമാറ്റോ അല്ലെഹ്കില്‍ മറ്റ് വെബ്‌സൈറ്റുകള്‍ പോലെ ആകാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് സൊമാറ്റോ പോലെ ആകണമെഹ്കില്‍ സൊമാറ്റോ കഴിഞ്ഞ് രണ്ടാം സ്ഥാനമേ എനിക്ക് ലഭിക്കുള്ളൂ. അവര്‍ അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് കുറേ ആള്‍ക്കാരെ കിട്ടണമെന്നാണ് അവരുടെ ആഗ്രഹം. ചില്‌പ്പോള്‍ ഇത് സൊമാറ്റോയുടെ ഉയരത്തില്‍ എത്തിയേക്കാം. പക്ഷേ എനിക്ക് അങ്ങനെ പറയാന്‍ കഴിയില്ല. കാരണം മറ്റൊരു വെബ്‌സൈറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാമനാകുന്നതായി തോന്നുന്നു. സൊമാറ്റോ ഓരോ ദിവസം കഴിയുംതോറും മികച്ച രീതിയില്‍ മുന്നേറുകയാണ്. അതുകൊണ്ട് സ്പാകളുടെ സൊമാറ്റോ ആയി ഇതിനെ കാണാന്‍ എനിക്ക് സാധിക്കുന്നില്ല. പക്ഷേ ഉയരത്തിലേക്ക് എത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ഇപ്പോള്‍ നിങ്ങള്‍ ഹൈദരാബാദിലാണ് താമസിക്കുന്നത്. ഭാവിയിലേക്കുള്ള പദ്ധതില്‍ എന്തൊക്കെയാണ്?

ബാഗ്ലൂരിലേക്കും ഇത് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതുകഴിഞ്ഞ് രണ്ടര മാസത്തിനുള്ളില്‍ ബോംബെ, ഡല്‍ഹി പിന്നെ മറ്റ് മെട്രോ നഗരങ്ങളിലേക്കും എത്തിക്കാനുള്ള പരിസ്രമത്തിലാണ്. ഫിറ്റ്‌നസ് ക്ലാസുകള്‍ ഇവിടെയൊക്കെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അങ്ങനെ സാവധാനം ഇന്ത്യയില്‍ എല്ലായിടത്തും സ്പാകളും സലൂണുകളും തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. BonSoul.com. ല്‍ നിങ്ങളുടെ ഇഷ്ടപ്രകാരം സ്പായും ഫിറ്റ്‌നെസ്സും നിങ്ങളുടെ കൈവെള്ളയില്‍ ലഭ്യമാകും. ഇത് നിങ്ങളും സിറ്റി ഡാറ്റാബെയ്‌സില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഞൊടിയിടയില്‍ അപ്പോയ്‌മെന്റുകള്‍ ലഭിക്കും. പുത്തന്‍ സ്പാ ട്രീറ്റ്‌മെന്റ് അനുഭവിച്ചറിയാന്‍ സാധിക്കും.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക