എഡിറ്റീസ്
Malayalam

'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ' സ്വപ്നം യാഥാര്‍ഥ്യമാക്കി നരേന്ദ്രമോദി

Team YS Malayalam
18th Jan 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

2015 ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെക്കുറിച്ച് എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ ഒരു സ്റ്റാര്‍ട്ട് അപ്പ് രാജ്യമായി മാറുകയായിരുന്നു. ഇപ്പോള്‍ 5 മാസങ്ങള്‍ക്ക് ശേഷം രാജ്യത്തെ എല്ലാ വ്യവസായികള്‍ക്കും ഒരു പുത്തനുണര്‍വ് നല്‍കുകയാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ'. ജനുവരി 16ന് ന്യൂഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ആയിരുന്നു ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം. ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ' പദ്ധതിയുടെ ഔദ്യോഗിക പാര്‍ട്ണറാണ് യുവര്‍ സ്റ്റോറി. ഈ ചടങ്ങിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവെയ്കുന്നു.

image


സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ കര്‍മ്മ പദ്ധതികളെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിങ്ങനെ.

രാജ്യത്തൊട്ടാകെയുള്ള യുവ സംരംഭകര്‍ക്കും ഇന്ത്യക്കും മാനവസമൂഹത്തിനും വേണ്ടി എന്തെങ്കിലും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള ശക്തിയും പ്രചോദനവും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ' നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമയാര്‍ന്ന ആശയങ്ങള്‍ക്കായി ഞങ്ങള്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായുള്ള എല്ലാ സഹായങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ആനുവല്‍ ഇന്‍കുബേറ്റര്‍ ഗ്രാന്റ് ചലഞ്ച് വഴി ഇന്ത്യയില്‍ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ഇന്‍കുബേറ്ററുകള്‍ സൃഷ്ടിക്കാനും ഉദ്ദേശമുണ്ട്. ലോകോത്തര നിലവാരത്തില്‍ എത്താന്‍ സാദിക്കുന്ന 10 ഇന്‍കുബേറ്ററുകളെ ഇന്ത്യാ ഗവണ്‍മെന്റ് തിരഞ്ഞെടുക്കും. ഈ ഇന്‍കുബേറ്ററുകള്‍ക്ക് അവരുടെ സേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള ചെലവിലേക്ക് 10 കോടി രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കും.

ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നൂതനാശയങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുതിനുള്ള പ്രഖ്യാപനവും അദ്ദേഹം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പുറത്തിറക്കിയ കര്‍മ്മ പരിപാടിയിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. 5 ലക്ഷം സ്‌കൂളുകളില്‍ നിന്ന് 10 ലക്ഷം പുതിയ ആശയങ്ങളാണ് ലക്ഷ്യമിടുന്നത്. ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ പുതിയ ആശയങ്ങളുടേയും സംരംഭങ്ങളുടേയും ചിന്ത വളര്‍ത്തിയെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 10 ലക്ഷം നൂതന പരീക്ഷണ ആശയങ്ങളില്‍ ഒരു ലക്ഷത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. 10000 എണ്ണത്തിന് സഹായം നല്‍കും. അവയില്‍ ഏറ്റവും മികച്ച 100 എണ്ണം എല്ലാ വര്‍ഷവും രാഷ്ടപതി ഭവനില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. ദേശീയതലത്തില്‍ മത്സരം, 20 വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ അവാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തും. ഐ ഐടികളില്‍ ഉന്നത നിലവാരത്തിലുള്ള ഗവേഷണത്തിന് 250 കോടിരൂപ പ്രത്യാകം നല്‍കും. ചെന്നൈ ഐ ഐ ടിയിലെ ഗവേഷണ പാര്‍ക്കിന്റെ മാതൃകയില്‍ ഗ്വാളിയോര്‍, ഹൈദരാബാദ്, കാപൂര്‍, ഖരക്പൂര്‍, ഗാന്ധിനഗര്‍, ഡല്‍ഹി എന്നീ ഐ ഐ ടികളിലും ബെഗളൂരുവിലെ ഐ.ഐ.ടിയിലും ഗവേഷണ പാര്‍ക്ക് സ്ഥാപിക്കും.

31 ഇന്നൊവേഷന്‍ സെന്ററുകള്‍, 13 സ്റ്റാര്‍ട്ട് അപ്പ് സെന്ററുകള്‍, 18 ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍ എിവ സ്ഥാപിക്കും. ഐ.ഐ.ടി മദ്രാസിലെ റിസര്‍ച്ച് പാര്‍ക്കിന് സമാനമായ പുതിയ 7 റിസര്‍ച്ച് പാര്‍ക്കുകള്‍ ആരംഭിക്കും. ഇതില്‍ ആറെണ്ണം ഐ.ഐ.ടിയിലും ഒന്ന് ഐ.ഐ.എസ് സിയിലുമാണ്. പ്രാരംഭ ഘട്ടത്തില്‍ 100 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്. കമ്പനികളുടെ അടിസ്ഥാന സൗകര്യ വിസനത്തിന് ഈ പാര്‍ക്കുകള്‍ സഹായിക്കും.

നിലവില്‍ പ്രവര്‍ത്തനക്ഷമമായ സ്ഥാപനങ്ങളില്‍ ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 40 ശതമാനം ഫണ്ട് (പമാവധി 10 കോടി രൂപ) അനുവദിക്കും. സംസ്ഥാന സര്‍ക്കാരും 40 ശതമാനം ഫണ്ട് നല്‍കും. പിന്നെയുള്ള 20 ശതമാനം സ്വകാര്യ മേഖലയില്‍ നിന്ന് ലഭിക്കും.

അടല്‍ ഇന്നൊവേഷന്‍ മിഷന്‍(എ.ഐ.എം)- പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍

1.ഓരോ വിഭാഗങ്ങള്‍ക്കും ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കുക.

2. 3ഡി പ്രിന്റോടുകൂടിയ 500 ലാബുകള്‍ സര്‍വ്വകലാശാലകളില്‍ സ്ഥാപിക്കുക.

4. കഴിവുള്ള സംരംഭകര്‍ക്ക് പ്രീ ഇന്‍കുബേഷന്‍ ട്രയിനിങ്ങ്.

5. നിലവിലുള്ള ഇന്‍കുബേഷന്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.

6. പെട്ടന്ന് വളര്‍ച്ച കൈവരിക്കു സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ നിക്ഷേപം നല്‍കുക.

7. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുതിനുള്ള വഴികള്‍

8. നൂതന ആശയ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക.(സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എിവക്ക് 3 വീതം) 3 എണ്ണം ദേശീയ തലത്തില്‍.

9. ബോധവത്കരണത്തിനും സംസ്ഥാനതലത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുതിനുമായി സ്റ്റേറ്റ് ഇവേഷന്‍ കൗസിലുകള്‍ക്ക് പിന്തുണ നല്‍കുക.

10. ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ പരിഹാരം കാണാനായി ഗ്രാന്റ് ഇാെവേഷന്‍ അവാര്‍ഡുകല്‍ സ്ഥാപിക്കുക.

image


ഫെയര്‍ മാര്‍ക്കറ്റ് വാല്യുവിന് മുകളിലുള്ള നിക്ഷേപകരെ നികുതിയില്‍ നിന്ന് ഒഴിവാക്കി. ഇതുവഴി സ്റ്റാര്‍ട്ട് അപ്പുകളില്‍ ഫെയര്‍ മാര്‍ക്കറ്റ് വാല്യുവിന് മുകളില്‍ നിക്ഷേപം നടത്തുന്നവരെ നികുതിയില്‍ നിന്ന് ഒഴിവാക്കാനാകും. സ്റ്റാര്‍ട്ട് അപ്പുകളെ 3 വര്‍ഷത്തേക്ക് നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചക്കും ലാഭത്തിനുമായി 2016 ഏപ്രില്‍ 1ന് ശേഷം ആരംഭിക്കു സ്റ്റാര്‍ട്ട് അപ്പുകളേയും 3 വര്‍ഷത്തേക്ക് ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വരുമാനം നിക്ഷേപിക്കുവര്‍ക്ക് നികുതി ഇളവ് ലഭിക്കും. കൂടാതെ നിലവില്‍ എം എസ് എം ഇയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ചില വ്യക്തികളെ വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കി. ഇത് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ബാധകമാകും. ഒരാള്‍ തന്റെ സ്റ്റാര്‍ട്ട് അപ്പ് വഴി എന്തെങ്കിലും വരുമാനം നേടി അത് നിക്ഷേപിക്കുകയാണെങ്കിലും നികുതി നല്‍കേണ്ടതില്ല.

സംരംഭകര്‍ക്ക് പ്രചോദനം നല്‍കാനായി നാഷണല്‍ ക്രഡിറ്റ് ഗ്യാരന്റി ട്രസ്റ്റ്/എസ് ഐ ഡി ബി ഐ വഴി അടുത്ത 4 വര്‍ഷത്തേക്ക് ഒരു വര്‍ഷം 500 കോടി രൂപ നിരക്കില്‍ ക്രെഡിറ്റ് നല്‍കുന്നു. സംരംഭങ്ങളുടെ വികസനത്തിനും വളര്‍ച്ചയ്ക്കുമായി സര്‍ക്കാര്‍ പ്രാരംഭ ഘട്ടത്തില്‍ 2500 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കും. 4 വര്‍ഷം കൊണ്ട് ആകെ 10000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കും. സ്റ്റാര്‍ട്ട് അപ്പുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അവര്‍ക്ക് വളരെ പെട്ടെന്ന് നിര്‍ത്തിയിട്ട് പോകാനുള്ള സംവിധാനം ദി ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്പ്‌സി ബില്‍ 2015' ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചെറിയ ബാധ്യതയുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ ഒരു ആപ്ലിക്കേഷന്‍ നല്‍കിയതിന് ശേഷം 90 ദിവസത്തിനുള്ളില്‍ നിര്‍ത്തിപോകാവുന്നതാണ്.

പേറ്റന്റ് ആപ്ലിക്കേഷന്‍ നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 80 ശതമാനം റിബേറ്റ് നല്‍കും. പേറ്റന്റ് അപ്ലിക്കേഷന്റെ നിയമസഹായത്തിനായി വിദഗ്ധരുടെ പാനല്‍ ഉണ്ടാക്കും. ഇവരുടെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കും. ഏപ്രില്‍ 2016 മുതല്‍ ഗവമെന്റിനേയും മറ്റ് സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാനായി ഒരു മൊബൈല്‍ ആപ്പ് വികസിപ്പിക്കും. ഈ ആപ്പ് വഴി സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു ദിവസം കൊണ്ടുതന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു വഴികാട്ടിയാകാന്‍ ഇന്ത്യയിലെ എല്ലാ സ്റ്റാര്‍ട്ട് അപ്പുകളേയും ഒരു കുടക്കീഴില്‍ എത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ഹബ്ബ് സ്ഥാപിക്കും. കൂടാതെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് തൊഴില്‍ നിയമങ്ങളും പാരിസ്ഥിതിക നിയമങ്ങളും സ്വന്തം നിലയില്‍ കൊണ്ടുപോകാവുന്നതാണ്.

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്ന് പറയുന്നതിനോടൊപ്പം തന്നെ ഞാന്‍ വേര്‍തിരിവില്ലാതെ സ്റ്റാന്റ് അപ്പ് ഇന്ത്യ എന്നുകൂടി പറയും. നിലവില്‍ നമ്മുടെ രാജ്യത്ത് കഴിവുള്ള 800 മില്ല്യന്‍ യുവാക്കുളുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് ചെയ്യാന്‍ കഴിയാത്തതായിട്ട് ഒന്നുമില്ല. ജോലി അന്വേഷിച്ച് നടക്കാതെ സ്വന്തമായി ഒരു ജോലി ഉണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം ഉണ്ടാക്കുക മാത്രമല്ല സ്റ്റാര്‍ട്ട് അപ്പുകളുടെ ലക്ഷ്യം. ഒരു പ്രശ്‌നമുണ്ടായാല്‍ അതിന് പരിഹാരം കണ്ട് മറ്റുള്ളവര്‍ക്ക് ഒരു കൈത്താങ്ങാകുകയും വേണം. സ്റ്റാര്‍ട്ട് അപ്പ് എന്ന് പറയുമ്പോള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് ഐ ടി മേഖലക്കാണ്. എനിക്കും ഇതിന്റെ ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാരണം ഞാന്‍ നരേന്ദ്രമോദി' എന്ന പേരില്‍ ഒരു ആപ്പ് ആരംഭിച്ചു. ഇതിലൂടെ ഞാന്‍ നിരവധി പുതിയ ആശയങ്ങളിലൂടെ കടന്നുപോയി. നിങ്ങള്‍ നിങ്ങളുടെ കഥകള്‍ ഞങ്ങളുമായി പങ്ക് വെയ്ക്കുക. ഞാന്‍ അത് ലോകത്തോട് പറയാം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags