എഡിറ്റീസ്
Malayalam

നിതിന്യായ സംവിധാനം സുതാര്യമാക്കണമെന്ന് ജസ്ററിസ് മാ ര്‍ക്കണ്ഡേയ കട്ജു

31st Jan 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

കോടതി നടപടികളിലും നീതിന്യായ സംവിധാനത്തിലും സുതാര്യത വേണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി , ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സുപ്രീം കോടതിജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തിന്റെ നടപടികൾ പരസ്യപ്പെടുത്തണം. തൽസമയ സംപ്രേഷണത്തിലൂടെ കോടതി നടപടികൾ സുതാര്യമാകക്ുന്നത് വിശ്വാസ്യത കൂട്ടുമെന്നും മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.ജനക്ഷേമത്തേക്കാൾ അധികാര കൊതിയാണ് രാജ്യത്തെ രാഷ്ട്രീയക്കാരെ ഭരിക്കുന്നത്.. ജാതി മത ശക്തികളെയും അധികാരത്തേയും കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് ജയം മാത്രം അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരാണ് രാഷ്ട്ര പുരോഗതിക്ക് തടസംനിൽക്കുന്നതെന്നും മാര്‍ക്കണ്ഡേയ കട്ജു കുറ്റപ്പെടുത്തി.. 

image


തൊഴിലില്ലായ്മക്കും ദാരിദ്യത്തിനും എതിരെ പൊരുതുന്നതിനോ , അടിസ്ഥാന ജനവിഭാഗങ്ങളുടെപ്രശ്നങ്ങൾ ഏറ്റെടുത്ത്പരിഹരിക്കുന്നതിനോ ആരും ശ്രമിക്കുന്നില്ല. തനി താന്തോന്നികളും ഗുണ്ടകളുമായിരാഷ്ടീയക്കാര്‍ അധപതിച്ചെന്നും ജസ്റ്റിസ് കട്ജു ആരോപിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇൻ ചീഫും മായിരുന്ന ടിഎൻ ഗോപകുമാര്‍ അനുസ്മര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,.ദേശ വിരുദ്ദ സങ്കൽപ്പങ്ങൾ രാഷ്ട്രീയക്കാര്‍ കൊണ്ടു നടക്കുമ്പോൾ തിരുത്തൽ ശക്തിയാകേണ്ടത് മാധ്യമങ്ങളാണെന്നും കട്ജു ഓര്‍മ്മിപ്പിച്ചു. പലമാധ്യമങ്ങളും ധാര്‍മ്മികത മറക്കുന്നു.. രാഷ്ട്രീയം മാറുന്നതിനനുസരിച്ച് നിറവും നിലപാടും മാറ്റുന്ന രീതിയാണിന്ന് മാധ്യമങ്ങൾക്ക് .. നിഷ്പക്ഷതയാണ് കരുത്തെന്ന് മാധ്യമങ്ങൾ മറന്നു പോകുകയാണെന്നും മാര്‍ക്കണ്ഡേയ കട്ജു കടുത്ത ഭാഷയിൽ തുറന്നടിച്ചു . ടാഗോര്‍ ഹാളിൽ നടന്ന ചടങ്ങിൽ പ്രഥമ ടിഎൻജിപുരസ്കാരം പാലിയംഇന്ത്യ ചെയര്‍മാൻ ഡോ. എംആര്‍ രാജഗോപാലിന് സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഫലകവുമാണ് പുരസ്കാരം . ടിഎൻസിയെകുറിച്ചുള്ള ഓര്‍മ പുസ്തകം ഭാര്യ ഹെദര്‍ ഗോപകുമാരിന് നൽകി എഴുത്തുകാരൻ സഖറിയ പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ്ന്യൂസ് വൈസ് ചെയര്‍മാൻ കെമാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി എസ്എം വിജയനാനന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എംവി പിള്ള,ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ ഫ്രാങ്ക് പി തോമസ് , എഡിറ്റര്‍ എംജി രാധാകൃഷ്ണൻ , ടിഎൻജിയുട കുടുംബാംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.. ടിഎൻ ഗോപകുമാറിന്റെ ജീവിത യാത്രയുടെ കഥ പറയുന്ന ഡോക്യുമെന്ററി പയണത്തിൻ്റെ പ്രദര്‍ശനവുമുണ്ടായിരുന്നു 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക