എഡിറ്റീസ്
Malayalam

സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയം തിരുവനന്തപുരത്ത്

16th Jul 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയം തിരുവനന്തപുരത്ത് തയ്യാറാവുന്നു. 1920ല്‍ നിര്‍മിച്ച തിരുവിതാംകൂറിന്റെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന വള്ളക്കടവ് ബോട്ടുപുരയിലാണ് മ്യൂസിയം ഒരുങ്ങുന്നത്. സയന്‍സ് ഓണ്‍ സ്ഫിയര്‍, ജൈവവൈവിധ്യത്തിന്റെ ത്രിമാന തിയറ്റര്‍ എന്നിവയാണ് മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

image


ഭൗമശാസ്ത്ര വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി വിശദീകരിക്കുന്ന തരത്തില്‍ നാസയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ് സയന്‍സ് ഓണ്‍ സ്ഫിയര്‍. കേരളത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം.

കേരളത്തിന്റെ ജൈവസമ്പന്നതയെക്കുറിച്ചുള്ള പ്രദര്‍ശനം മ്യൂസിയത്തിലുണ്ടാകും. ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗം തുടങ്ങിയ മുഖ്യവിഷയങ്ങളിലധിഷ്ഠിതമായിട്ടാണ് മ്യൂസിയം സജ്ജീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ തനതു നെല്ലിനങ്ങള്‍, സമുദ്രജീവികള്‍, സമുദ്രവൈവിധ്യം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന രസകരവും വിജ്ഞാനപ്രദവുമായ പാനലുകള്‍ മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

കേരളത്തിന്റെ ജൈവജാതിയിനങ്ങളുടെ വൈവിധ്യം വീഡിയോ പ്രദര്‍ശനത്തിലൂടെ ആകര്‍ഷകമായി അവതരിപ്പിക്കും. ജൈവവൈവിധ്യത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങളും അറിവുകളും ഉള്‍പ്പെടുത്തിയാണ് ജൈവവൈവിധ്യ മ്യൂസിയം തയ്യാറാക്കിയിട്ടുള്ളത്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക