എഡിറ്റീസ്
Malayalam

കാരുണ്യ അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം

TEAM YS MALAYALAM
23rd Nov 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

കാരുണ്യ അഴിമതിയെ കുറിച്ച് സമഗ്രമായ വേണമെന്ന് ലോട്ടറി ഏജന്റ്‌സ്&സെല്ലേര്‍സ് യൂണിയന്‍(CITU) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. കാരുണ്യലോട്ടറിയിൽ പോലും സാമ്പത്തിക ക്രമക്കേടിന് നേതൃത്വം കൊടുത്തതായി കോടതി കണ്ടെത്തിയ ഉമ്മൻചാണ്ടിക്കും കെ എം മാണിക്കും ജനപ്രതിനിധിയായി തുടരാൻ ധാർമികമായി അവകാശമില്ല. 2012 ൽ നിർധനരായ രോഗികളുടെ ചികിത്സക്കായി ആരംഭിച്ചതാണ് കാരുണ്യ ലോട്ടറി.വിറ്റ് വരവിൻറ ഒരു ശതമാനം പ്രചരണത്തിനായ് ചെലവഴിച്ച് ബാക്കി ലാഭ തുക മുഴുവൻ മാരക രോഗികൾക്ക് ചികിത്സിക്കുന്ന ആശുപത്രികളിൽ അയച്ചു കൊടുക്കും.

image


കാരുണ്യ പദ്ധതി പണം ധൂർത്തടിച്ചവർ നാടിന്റെ ശത്രുക്കളാണ്. ജീവകാരുണ്യ പദ്ധതിയായത് കൊണ്ടായത് കൊണ്ടാണ് ലോട്ടറി തൊഴിലാളികൾ ടിക്കറ്റുകൾ വിൽക്കാനും ജനങ്ങൾ വാങ്ങാനും തയ്യാറാവുന്നത്.UDF ഭരണകാലത്ത് കാരുണ്യ പദ്ധതിയുടെ സംസ്ഥാന കോ ഓഡിനേറ്ററായി കേരള കോൺഗ്രസ് നേതാവിനെ നിയമിച്ചു. രാഷ്ട്രീയ നിയമനം ആയതിനാൽ ഉദ്യോഗസ്ഥന്മാരെ നോക്കുകുത്തിയാക്കി കോർഡിനേറ്റർ ഭരണം തുടങ്ങിയപ്പോൾ ക്രമക്കേടും അഴിമതിയും വ്യാപകമായി.ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ നിയമനങ്ങളിലും മറ്റും വ്യാപകമായ ക്രമക്കേടുകൾ നടത്തിയതായി വ്യക്തമാക്കിയതാണ്.2000 ലേറെ സ്പെഷൽ ഓഡറുകൾ ഇറക്കി.മിക്ക സ്പെഷൽ ഓഡറുകളും പാലയിലും കോട്ടയത്തും ഉളളവർക്കായിരുന്നു.അന്നത്തെ ധനമന്ത്രിക്ക് ഇത് സംബന്ധിച്ച് യൂണിയൻ പരാതിയുംനൽകിയിരുന്നു.യാതൊരു നടപടിയും UDF സർക്കാർ സ്വീകരിച്ചില്ല. 2015 ജൂലൈയിൽ സംസ്ഥാന കോ ഓഡിനേറ്റർക്ക് അഴിമതി ആരോപണത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നു.LDF അധികാരത്തിൽ വന്നതോടെ നിയമനം എംപ്ളോയ്മെൻറ് വഴിയാക്കി.കാരുണ്യ അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് എം വി ജയരാജൻ ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടിന് നേതൃത്വം കൊടുത്തതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയ ഉമ്മൻചാണ്ടിയും മാണിയും എം എൽ എ സ്ഥാനം രാജി വെക്കണം

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags