ജലീഷ് പീറ്ററിന് കരിയർ ഗുരു പുരസ്‌കാരം

ജലീഷ് പീറ്ററിന് കരിയർ ഗുരു പുരസ്‌കാരം

Thursday October 27, 2016,

1 min Read

രാജ്യത്തെ പ്രഥമ വാട്‌സ്ആപ്പ് ന്യൂസ് ചാനലും മലയാളത്തിലെ പ്രഥമ വാട്‌സ്ആപ്പ് ദിനപത്രവുമായ മോബി ന്യൂസ്‌വയർ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ കരിയർ ഗുരു പുരസ്‌കാരത്തിന് പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ജലീഷ് പീറ്റർ അർഹനായി.

image


 25,555/ രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമടങ്ങിയതാണ് പുരസ്‌കാരം. 1994 മുതൽ കരിയർ ഗൈഡൻസ് രംഗത്ത് പ്രവർത്തിക്കുന്ന ജലീഷ് പീറ്റർ വർഷങ്ങളുടെ ശ്രമഫലമായി വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി സ്വയം ആവിഷ്‌കരിച്ച മാതൃക തൊഴിൽ അഭിരുചി പരീക്ഷയായ പീറ്റേഴ്‌സൺസ് കരിയർ പാത്ത് ഡിസൈൻ ആൻഡ് കൗൺസിലിംഗിനെ ആധാരമാക്കിയാണ് പുരസ്‌കാരം. മത്സരപരീക്ഷ പരിശീലകൻ, പ്രഭാഷകൻ, കരിയർ കോളമിസ്റ്റ്, ഗ്രന്ഥകാരൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജലീഷ് പീറ്റർ ഇതുവരെ 12 കരിയർ ഗൈഡൻസ് ഡയറക്ടറികളും നിരവധി ലേഖനങ്ങളും മത്സരപരീക്ഷാ പരിശീലന ഗ്രന്ഥവും തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരിയിൽ കോഴിക്കോട് പുരസ്‌കാരം സമ്മാനിക്കും.