എഡിറ്റീസ്
Malayalam

ക്യൂവും ഒരു വേദിയാണ്

11th Dec 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ചലച്ചിത്രമേളയില്‍ മുഷിപ്പുള്ളത് എന്താണെന്ന് ചോദിച്ചാല്‍ മിക്ക പ്രതിനിധികളും സംശയിക്കാതെ പറയും: ക്യൂ. പക്ഷേ അവര്‍ക്കറിയാം ക്യൂ പാലിക്കാതെ നിവൃത്തിയില്ലെന്ന്. അപ്പോള്‍ പിന്നെ ഈ ക്യൂവിനെ എങ്ങനെ ആനന്ദദായകമാക്കാം എന്നായി ചിലരുടെ ആലോചന. ഇങ്ങു തെക്കു നടക്കുന്ന മേളയിലെ ക്യൂ വിരസതക്ക് പരിഹാരവുമായി എത്തിയത് അങ്ങ് വടക്ക് കണ്ണൂരില്‍ നിന്നെത്തിയ സംഘമാണ.് അങ്ങനെ നാടന്‍പാട്ടുകളുടെ ഈരടികളുമായി രംഗത്തിറങ്ങിയ ഒരു സംഘം യുവതീയുവാക്കള്‍ മേളയുടെ നീണ്ട ക്യൂവില്‍ നിന്ന് പാട്ടും താളമിട്ടപ്പോള്‍ ക്യൂവും ഒരു വേദിയായി.

image


കണ്ണൂര്‍ സര്‍വകലാശാലയിലെ ജേണലിസം ബിരുദാനന്തര വിദ്യാര്‍ഥി (എം.സി.ജെ) സംഘമാണ് ക്യൂവിനെ സാംസ്‌കാരികമാക്കി മാറ്റിയത്. അഞ്ച് പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമടങ്ങുന്ന സംഘത്തെ നയിക്കുന്നത് നീലേശ്വരത്തെ പുനര്‍ജനി നാട്ടുസംഗീത കൂട്ടത്തിന്റെ ക്യാപ്റ്റന്‍ ഇരുപത്തേഴുകാരനായ സുമേഷ് നീലേശ്വരമാണ്.

image


കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കും എം.സി.ജെ കൂട്ടം ഹരമാണ്. ഈ സ്‌കൂളുകളിലെ എല്‍.പിയു.പി സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ആഴ്ചയിലൊരിക്കല്‍ നാട്ടുസംഗീതത്തിന് വേദിയാകാറുണ്ട്. നാടക ഗാനങ്ങള്‍, വിപ്ലവ ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവയാണ് പ്രധാന പാട്ടിനങ്ങള്‍. ശ്രോതാക്കള്‍ക്ക് സന്തോഷം പകരുന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക