എഡിറ്റീസ്
Malayalam

പത്തനംതിട്ട സംസ്ഥാനത്തെ ആദ്യ കറന്‍സി രഹിത കളക്ടറേറ്റ്

TEAM YS MALAYALAM
31st Jan 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

കളക്ടറും ജീവനക്കാരും ആ നാല്‍പ്പതുപേരും പത്തനംതിട്ട കളക്ടറേറ്റിനെ കറന്‍സിരഹിത പൂമരമാക്കി. ഇതോടെ പത്തനംതിട്ട കളക്ടറേറ്റ് സംസ്ഥാനത്തെ ആദ്യത്തെ കറന്‍സി രഹിത കളക്ടറേറ്റായി. ഒരു സ്ഥലത്തെ പത്തു വ്യാപാരികളും നാല്‍പ്പത് ഉപയോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടം കാഷ്‌ലെസ് ആയി പ്രഖ്യാപിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കളക്ടറേറ്റിലെ അന്‍പതിലധികം ജീവനക്കാരാണ് രണ്ടു ദിവസത്തെ പരിശീലനത്തിനു ശേഷം കറന്‍സി രഹിത സംവിധാനം പ്രയോജനപ്പെടുത്തുന്നതിലേക്ക് മാറിയത്.

image


 ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയും സ്‌റ്റേറ്റ് ബാങ്ക് ബഡി എന്ന ഇ വാലറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഇതിന്റെ ഭാഗമായി. തുര്‍ടന്ന് കറന്‍സിരഹിത കളക്ടറേറ്റായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടവും ഐ.ടി മിഷന്റെ ഭാഗമായ അക്ഷയയും സംയുക്തമായാണ് കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ ലീഡ് ബാങ്കിന്റെ സഹകരണവും ലഭിച്ചു. ഇന്നലെ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇ വാലറ്റ് ഡൗണ്‍ലോഡ് ചെയ്തു. പരസ്പരം പണം അയച്ച് കറന്‍സിരഹിത സംവിധാനത്തിന് തുടക്കവും കുറിച്ചു. ടൗണിലുള്ള വ്യാപാരികളും പങ്കാളികളായി. ആവേശത്തോടെയാണ് കളക്ടറേറ്റിലെ റവന്യു ജീവനക്കാരും മറ്റു വകുപ്പുകളിലെ ജീവനക്കാരും ഇതില്‍ പങ്കാളികളായത്. എല്ലാവര്‍ക്കും ഒരുമിച്ച് ഇ വാലറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈഫൈ സംവിധാനവും ഒരുക്കിയിരുന്നു. അക്ഷയ സംരംഭകരായ ടി. ഡി വിജയന്‍നായരും ടി. എ ഷാജഹാനും ഇ വാലറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് വേണ്ട സഹായം നല്‍കി. എ.ഡി.എം അനു എസ്. നായര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. വി. കമലാസനന്‍ നായര്‍, ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, ഇ ഗവേണന്‍സ് മാനേജര്‍ കെ. ധനേഷ്, ജിനോ, വ്യാപാരി പ്രതിനിധികളായ എന്‍. എം. ഷാജഹാന്‍, രാജ എന്നിവര്‍ പങ്കെടുത്തു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags