എഡിറ്റീസ്
Malayalam

സംസ്ഥാനത്ത് 10000 പേരില്‍ 29 പേര്‍ മനോദൗര്‍ബല്യമുള്ളവര്‍

27th Feb 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


സംസ്ഥാനത്ത് 10,000 പേരില്‍ 29 പേര്‍ക്കു മനോദൗര്‍ബല്യമുള്ളതായി സാമൂഹ്യ നീതിവകുപ്പിന്റെ അംഗപരിമിത സെന്‍സസ്. 20 പേര്‍ക്കു ബുദ്ധിപരമായ പ്രശ്‌നങ്ങളുമുണ്ട്. 10000ല്‍ 232 പേര്‍ എന്ന നിരക്കില്‍ ആകെ 7.93 ലക്ഷം അംഗപരിമിതരാണ് കേരളത്തിലുള്ളത്. ഇതില്‍ 4.38 ലക്ഷം പേര്‍ പുരുഷന്‍മാരും 3.53ലക്ഷം പേര്‍ സ്ത്രീകളും 1,189 പേര്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരുമാണ്.

image


രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അംഗപരിമിതരുടെ സെന്‍സസ് തയാറാക്കുന്നത്. ആറു മാസത്തിനിടെ രണ്ടു ഘട്ടങ്ങളിലായി പ്രൈമറി എന്യൂമറേറ്റര്‍മാരാണ് സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് അംഗ പരിമിതരുടെ കണക്കു തയാറാക്കിയത്.

അംഗപരിമിതരില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ചലനവൈകല്യം നേരിടുന്നവരാണ്. 2,61,087 പേരാണ് ഇത്തരത്തിലുള്ളത്. ബഹുവൈകല്യമുള്ളവര്‍ 1,37,446 ഉം കാഴ്ചക്കുറവുള്ളവര്‍ 61,900ഉം

അപസ്മാരം 19,512, സംസാര ഭാഷാ വൈകല്യം 22,648, കേള്‍വിയില്ലായ്മ 60,925, അന്ധത 20,477, പഠന വൈകല്യം 8,074, സെറിബ്രല്‍ പാള്‍സി 6,385, ഹ്രസ്വകായത്വം 6,079, കൂന് 4,887, നാഡീ രോഗങ്ങള്‍ 3,633, ഓട്ടിസം 3,135, പേശീ രോഗങ്ങള്‍ 2,280, ഹീമോഫീലിയ 1,445, കുഷ്ഠരോഗത്തില്‍ നിന്നു മുക്തരായവര്‍ 1,175, അരിവാള്‍ രോഗം 1,006, ബധിരാന്ധത 842, താലസീമിയ 569, ശരീരത്തില്‍ കല്ലിപ്പ് 515.

ആകെ അംഗപരിമിതരില്‍ 42.87 ശതമാനത്തിനും ജന്മനാ തന്നെ തകരാറുകള്‍ കണ്ടെത്തിയിരുന്നു. കുട്ടിക്കാലത്തെ രോഗങ്ങള്‍, പൊള്ളല്‍, അപകടം, തലയ്‌ക്കേറ്റ ക്ഷതങ്ങള്‍, വിഷബാധ, മറ്റു രോഗങ്ങള്‍ തുടങ്ങിയവയാണു ബാക്കിയുള്ളവരെ അംഗപരിമിതരാക്കിയത്. 21% പേര്‍ക്കു വിദ്യാഭ്യാസം ലഭിച്ചിട്ടില്ല.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക