എഡിറ്റീസ്
Malayalam

സ്ത്രീ സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കര്‍ണാടകം

Team YS Malayalam
15th Feb 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


കര്‍ണാടകയിലെ ചെറുതും ഇടത്തരവുമായ എല്ലാ സംരംഭങ്ങളിലേയും അവിഭാജ്യ ഘടകമാണ് വനിതകള്‍. കര്‍ണാടക സര്‍ക്കാറിന്റെ കണക്കനുസരിച്ച് അഞ്ച് ലക്ഷത്തോളം സ്ത്രീകളാണ് ഇവിടെ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരില്‍ പലരും പ്രതിനിധികളായാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റായ ഇന്‍വെസ്റ്റ് കര്‍ണാടക2016 സംഘടിപ്പിച്ചത്. ഇതില്‍ സ്ത്രീകള്‍ക്കുള്ള ചില സെക്ഷനില്‍ കര്‍ണാടകത്തിലെ മുഴുവന്‍ സരംഭകരും പങ്കെടുത്തു. കര്‍ണാടക കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ സെക്രട്ടറി രത്‌ന പ്രഭ ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിരവധിപ്പേര്‍ അണിനിരന്നു. സ്ത്രീസംരംഭകരെ സഹായിക്കുന്നതിനും പിന്തുണ നല്‍കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അവര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

image


201419 വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിനിരിക്കുന്ന പുതിയ പദ്ധതി പ്രകാരം വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ പിന്തുണ ഉറപ്പ് നല്‍കും. അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പദ്ധതികളുടെ ഭാഗമാക്കുന്നതിനും നടപടി സ്വീകരിക്കും. സ്ത്രീകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി രണ്ട് പ്രത്യേക ഇടം തന്നെ കണ്ടെത്തിയിട്ടുണ്ട്. ഹുബ്ലി, ദര്‍വാദ് എന്നിവിടങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുക. മാത്രമല്ല അഞ്ച് ശതമാനം സംവരണവും സ്ഥലങ്ങള്‍ക്കും ഷെഡുകള്‍ക്കും എസ്റ്റേറ്റുകള്‍ക്കും നല്‍കും.

1980ല്‍ ആരംഭിച്ച തന്റെ സംരംഭകയാത്രയെക്കുറിച്ചാണ് ബൈക്കോണ്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചെയര്‍പേഴ്‌സണുമായ കിരണ്‍ മസൂംദാര്‍ഷാ അവരുടെ പ്രസംഗത്തില്‍ പറഞ്ഞത്. ബാംഗ്ലൂരിലാണ് തന്റെ പ്രയാണത്തിന് തുടക്കം കുറിച്ചത്. അത് ബാംഗ്ലൂരില്‍ ആയിരുന്നില്ലെങ്കില്‍ ഇന്ന് താന്‍ എത്തി നില്‍ക്കുന്നിടത്ത് എത്തില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ആരംഭത്തില്‍ മൂലധനം തനിക്ക് വലിയൊരു പ്രതിസന്ധിയായിരുന്നു. എല്ലാ വനിതാ സംരംഭകര്‍ക്കും ശരിയായ രീതിയില്‍ ഫണ്ട് കണ്ടെത്താന്‍ കഴിയാതെ വരുന്നത് പ്രധാന പ്രശ്‌നം തന്നെയാണ്. ഏറ്റവും നല്ലൊരു ടീമിനെ തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. മാര്‍ക്കറ്റിംഗില്‍ പ്രാഗത്ഭ്യമുള്ള ടീമാണ് മത്സരമുള്ള ഈ മേഖലക്ക് ആവശ്യം.

സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും പിന്തുണയും വനിതാ സംരംഭകരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടല്ല, മറിച്ച് എല്ലാ സംരംഭകരേയുമാണ്. ഇതില്‍ മാറ്റമുണ്ടാകണം. ഐ കെ ഇ എയുടെ സി ഇ ഒ ജുവെന്‍ഷ്യോ മീസ്തു സ്ത്രീ സമത്വത്തെക്കുറിച്ചാണ് സംസാരിച്ചത്. ഐ കെ ഇ എയിലെ 52 ശതമാനം തൊഴിലാലികളും സ്ത്രീകളായിരുന്നു.

ഇന്‍ഡസ്ട്രീ എം ഡിയായ നിലം ചിബ്ബര്‍ പറഞ്ഞത് ബാംഗ്ലൂര്‍ ഒരു അപ്പാരല്‍ ഹബ്ബ് ആയാണ് മാറേണ്ടത്, ഐ ടി ഹബ്ബായല്ല എന്നാണ്. വനിതാ സംരംഭകര്‍ക്ക് പിന്തുണയുമായി സിസ്റ്റര്‍ സിറ്റി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കൊമേര്‍ഷ്യല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രത്‌ന പ്രഭയുടെ നേതൃത്വത്തിലാകും ഇത് നടപ്പാക്കുക. ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാറും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പുരുഷന്‍മാരെപ്പോലെ തന്നെ സ്ത്രീകളും ഈ മേഖലയില്‍ ശക്തരായി നിലനിര്‍ത്തുകയാണ് സര്‍ക്കാറിന്റേയും ലക്ഷ്യം.

image


Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags