എഡിറ്റീസ്
Malayalam

ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ക്ലീന്‍ കാമ്പസ് സേഫ്കാമ്പസ് മുന്നേറ്റം

sreelal s
9th Jan 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

നമ്മുടെ ബാല്യകൗമാരങ്ങളെ വഴിതെറ്റിച്ചിരുന്ന ഏറ്റവുംവലിയ ഭീഷണികളിലൊന്നാണ് ലഹരിമയക്കുമരുന്നുകളുടെ ഉപയോഗം. വിദ്യാലയകലാലയ പരിസരങ്ങളെ ഈ മാഫിയയുടെ നീരാളിക്കൈകള്‍ വലയം ചെയ്തിരിക്കുന്നു എന്ന തിരിച്ചറിവ് ഞെട്ടിപ്പിക്കുന്നതാണ്. ഈ വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുവാനായി കേരള സര്‍ക്കാര്‍തുടക്കം കുറിച്ച പദ്ധതിയാണ് ക്ലീന്‍ കാമ്പസ്‌സേഫ് കാമ്പസ് പദ്ധതി. സംശുദ്ധവും സുരക്ഷിതവുമായ കാമ്പസ് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആഭ്യന്തരവിദ്യാഭ്യാസആരോഗ്യവകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. നമ്മുടെ കാമ്പസുകളില്‍ നിന്ന് ലഹരിമാഫിയയെ പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ആവശ്യകതയെക്കുറിച്ച് ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു എന്ന തിരിച്ചറിവാണ് സര്‍ക്കാരിനെ ഇത്തരത്തില്‍ നീങ്ങാന്‍ പ്രേരിപ്പിച്ചത്.

image


ലഹരിമരുന്നിനെതിരെയുളള നിയമം (NDPS ACT) പുകയിലെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള നിയമം2003 (COPTA),മോട്ടോര്‍വെഹിക്കിള്‍ ആക്ട്, അബ്കാരിആക്ട്, കേരള പൊലീസ്ആക്ട്, ജുവനൈല്‍ ജസ്റ്റിസ് നിയമം, ലൈംഗികാതിക്രമങ്ങളില്‍ നിന്നുംകുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012 (POCSO Act2012)എന്നിവ സ്‌കൂള്‍കോളജ് കാമ്പസുകളില്‍ ഫലപ്രദമായി നടപ്പാക്കുക, സാമൂഹ്യ വിരുദ്ധരില്‍ നിന്നും അക്രമികളില്‍ നിന്നും കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണ വലയമൊരുക്കുക, കുട്ടികള്‍ക്കിടയിലെ ലഹരി പദാര്‍ത്ഥങ്ങളുടെയുംമദ്യത്തിന്റെയും, പുകയില ഉല്‍പ്പന്നങ്ങളുടെയും, ദോഷകരമായമറ്റുല്‍പ്പന്നങ്ങളുടെയും സ്വാധീനം കുറക്കുകയുംഅതിലൂടെ അവര്‍ക്ക് നല്ല വ്യക്തിത്വവുംസാമൂഹികവബോധവും പകര്‍ന്ന് നല്‍കികുറ്റകൃത്യങ്ങളില്‍ നിന്നുംഅകറ്റി നിര്‍ത്തുക, വിദ്യാലയപരിസരങ്ങളില്‍ യാത്രാ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, വിദ്യാര്‍ത്ഥികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നുംചൂഷണങ്ങളില്‍ നിന്നുംമോചിപ്പിക്കുകയും അശ്ലീലചിത്രങ്ങളുടെയും, പുസ്‌കങ്ങളുടെയുംലഭ്യത പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുക, നിയമസംവിധാനങ്ങളെ അനുസരിച്ച്ജീവിക്കാനുള്ള അവബോധം വിദ്യാര്‍ത്ഥികളില്‍വളര്‍ത്തിയെടുക്കുക എന്നിവ ഈ പദ്ധതിയിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍വിദ്യാര്‍ത്ഥികളെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികളെയുംലക്ഷ്യമിട്ടാണ് ഈ പദ്ധതി നടത്തപ്പെടുന്നത്.

image


ക്ലീന്‍ കാമ്പസ് സേഫ്കാമ്പസ് പദ്ധതിആരംഭിച്ച ശേഷം കഴിഞ്ഞ ഡിസംബര്‍ 31 വരെ 45834റെയ്ഡുകള്‍ നടത്തി 12684 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 12302 പേരെ അറസ്റ്റ്‌ചെയ്ത് നിയമ നടപടികള്‍സ്വീകരിച്ചിട്ടുണ്‍ണ്ട്. 2015 ല്‍ 17369 റെയ്ഡുകള്‍ നടത്തി. 6682 കേസുകള്‍രജിസ്റ്റര്‍ ചെയ്ത് 6442 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്മദ്യവില്‍പ്പനക്കാര്‍ക്കെതിരെ ശക്തമായരീതിയില്‍ പോലീസ് റെയ്ഡുകള്‍ നടത്തി കുറ്റക്കാര്‍ക്കെതി രെകര്‍ശന നടപടികള്‍സ്വീകരിച്ചുവരുന്നു. ഹാഷിഷ്, ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, കറുപ്പ്, മയക്കുമരുന്ന്ഗുളികകള്‍/ആംപ്യൂളുകള്‍, കഞ്ചാവ്, വിവിധ തരത്തിലുള്ള പാന്‍മസാലകള്‍, മദ്യം, സിഗരറ്റുകള്‍, ബീഡി, ചാരായം, വിദേശമദ്യം, വ്യാജകള്ള്, സ്പിരിറ്റ് തുടങ്ങിയവ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.

image


ക്ലീന്‍ കാമ്പസ് സേഫ്കാമ്പസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെമിനാറുകള്‍, ലഹരിവിരുദ്ധ റാലികള്‍, ബോധവത്കരണ ക്ലാസുകള്‍, വിവിധ പ്രദര്‍ശനങ്ങള്‍ തുടങ്ങി ശ്രദ്ധേയമായ പരിപാടികള്‍ നടത്തിയിട്ടുണ്ടണ്‍്. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീജില്ലകളിലെവിദ്യാര്‍ത്ഥികളിലും, പൊതുജനങ്ങളിലും ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി എറണാകുളം മേഖലാ സമ്മേളനം സംഘടിപ്പിച്ചു. തിരുവനന്തപുരം എസ്.എ.പി. പരേഡ് ഗ്രൗണ്ടില്‍ നടന്ന തിരുവനന്തപുരം മേഖലാ സമ്മേളനത്തില്‍ പതിനയ്യായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യ മുണ്ടായിരുന്നു. ഈ സമ്മേളനത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായറാലി, പ്രദര്‍ശനങ്ങള്‍, ലഹരിവിരുദ്ധ കലാരൂപങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാര്‍ത്ഥി സമൂഹത്തിലേയ്ക്കും, രക്ഷിതാക്കള്‍ക്കിടയിലേയ്ക്കും, പൊതുജനങ്ങളിലേയ്ക്കും ഈ പദ്ധതിയുടെ ഉദ്ദേശ്യം എത്തിക്കുന്നതിനായി ഈ സമ്മേളനം വഴി സാധിച്ചു. സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ ബോധവത്കരണത്തിന്റെ ഭാഗമായി 'ലഹരിപ്പൊതി മരണപ്പൊതി', 'ഉണര്‍വ്'എന്നീ ലഘുചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. ലഹരിക്കെതിരെയുള്ളബോധവത്കരണത്തിന്റെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലയില്‍ 'ഇനിയുംഇതുവഴി' എന്ന നാടകവും കോഴിക്കോട് സിറ്റി ജില്ലാ പോലീസ് നിര്‍മ്മിച്ച 'ഒരു നേര്‍ക്കാഴ്ച' എന്ന എന്ന ഡോക്യുമെന്ററി ജില്ലയില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. തിരുവനന്തപുരംസിറ്റിയില്‍ പാപ്പനംകോട് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും ചടട വോളന്റിയര്‍മാരും മറ്റും ചേര്‍ന്ന് ശില്പശാല നടത്തി. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ 'ഉണര്‍വ്വ് 2015' എന്ന പരിപാടിയും പത്തനംതിട്ട ജില്ലയില്‍ 'ചിലന്തികള്‍' എന്ന പേരില്‍ ഒരു ലഘുചിത്രവും തയ്യാറാക്കി പ്രദര്‍ശിപ്പിച്ചുവരുന്നു. കോട്ടയം ജില്ലയില്‍ എല്ലാ കോളേജുകളിലും ലഹരിവിരുദ്ധ സന്ദേശം നല്‍കിക്കെണ്ട് കൂട്ടയോട്ടവും എറണാകുളം ജില്ലയില്‍വിവിധ റെസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ സെമിനാറുകളും നടത്തി. തൃശൂര്‍ ജില്ലയില്‍ 'ഓപ്പറേഷന്‍ വിദ്യാലയ' എന്ന പേരില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും എല്ലാ സ്‌കൂളുകളിലും 'ലാസ്റ്റ്കാള്‍' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും നടത്തിവരുന്നു.

മയക്കുമരുന്ന്, മറ്റ്‌ലഹരിവസ്തുക്കള്‍ എന്നിവയുടെഉല്പാദനം, കടത്തല്‍, വിതരണം, വിപണനം എന്നിവയെ പറ്റി അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും തുടര്‍ അന്വേഷണത്തിന് സഹായിക്കുന്നതിനും, നടപടി സ്വീകരിക്കുന്നതിനുമായി Special Investigation Team ന്റെ കീഴില്‍സംസ്ഥാന പോലീസിലെ തെരെഞ്ഞെടുത്ത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി Kerala Anti Narcotic Team രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. ലഹരിമയക്കുമരുന്ന് ശൃംഖലയെ പരിപരിപൂര്‍ണ്ണമായി ഉന്‍മൂലനം ചെയ്യുകയാണ് ഈ ടീമിന്റെ ചുമതല.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags